<
  1. Environment and Lifestyle

മണി പ്ലാന്റുകള്‍ വീട്ടിലെ ഐശ്വര്യേമാ? എങ്ങനെ വളര്‍ത്താം

നമ്മുടെ നാട്ടില്‍ സുപരിചിതമായ ഒരു ചെടിയാണ് മണി പ്ലാന്റ്. ഹൃദയത്തിന്റ ആകൃതിയിലുള്ള ഇളംപച്ചയും വെള്ളയും കലര്‍ന്ന ഇലകളുള്ള മണി പ്ലാന്റ് എന്ന ചെടി വീട്ടില്‍ പണം കൊണ്ടുവരുമെന്നാണ നമ്മുടെ വിശ്വാസം.

Saranya Sasidharan
Money plant inside house.  Vastu tips
Money plant inside house. Vastu tips

നമ്മുടെ നാട്ടില്‍ സുപരിചിതമായ ഒരു ചെടിയാണ് മണി പ്ലാന്റ്. ഹൃദയത്തിന്റ ആകൃതിയിലുള്ള ഇളംപച്ചയും വെള്ളയും കലര്‍ന്ന ഇലകളുള്ള മണി പ്ലാന്റ് എന്ന ചെടി വീട്ടില്‍ പണം കൊണ്ടുവരുമെന്നാണ നമ്മുടെ വിശ്വാസം. അരേഷ്യയ കുടുംബത്തില്‍ ഉള്‍പ്പെട്ട വള്ളിച്ചെടിയാണ് മണി പ്ലാന്റ്. അന്തരീക്ഷത്തെ ശുദ്ധീകരിക്കാന്‍ കഴിവുള്ള ധൈര്യമായി വീടിനുള്ളില്‍ തന്നെ വളര്‍ത്താവുന്ന ഒരു ചെടിയാണ് മണിപ്ലാന്റ്.

ഏതാണ് ഇതിന്റെ ഐശ്വര്യ വശം.
സാമ്പത്തികമായി നമ്മള്‍ അല്‍പം മോശം അവസ്ഥയിലാണെങ്കില്‍ മണിപ്ലാന്റ് ഒരിക്കലും വീടിന്റെ വലതു ഭാഗത്ത് നടരുത്. ഇത്തരം സാഹചര്യങ്ങളില്‍ മണി പ്ലാന്റ് വീടിന്റെ തെക്കുകിഴക്ക് ഭാഗത്ത് നടുന്നതായിരിക്കും അഭികാമ്യമെന്നാണ് വാസ്തു ശാസ്ത്രം പറയുന്നത്. ഈ ഭാഗത്ത് മണിപ്ലാന്റ് നട്ടാല്‍ വീട്ടിലേക്ക് പോസിറ്റീവ് എനര്‍ജിയെ ആകര്‍ഷിക്കാന്‍ കഴിയും എന്നാണ് വാസ്തു.

കാരണം എന്തെന്നാല്‍ ഗണപതിയുടെ സാന്നിധ്യം അനുഭവപ്പെടുന്ന ഭാഗമാണ് തെക്കുകിഴക്ക്. വീനസും തെക്കുകിഴക്ക് ഭാഗത്താണ് നിലനില്‍ക്കുന്നത്. അത്‌പോലെ തന്നെ കിടപ്പുമുറിയില്‍ കട്ടിലിന്റെ വലതുവശത്തോ ഇടതുവശത്തോ ആയി മണി പ്ലാന്റ് വെക്കാം. എന്നാല്‍ ഒരു കാരണവശാലും കട്ടിലിന്റെ ചുവട്ടില്‍ വെക്കരുതെന്നാണ് പറയുന്നത്. അതുപോലെ കിടപ്പുമുറിയിലെ മൂലയില്‍ വെച്ചാല്‍ സ്ട്രെസ് ഇല്ലാതാക്കാമെന്നും വാസ്തു സൂചിപ്പിക്കുന്നു.

വടക്കു കിഴക്ക് ഭാഗത്ത് ഒരു കാരണവശാലും മണി പ്ലാന്റ് നടരുത്. നെഗറ്റീവ് എനര്‍ജിയുള്ള വശമാണ് ഇത്. ഫെങ്ഷൂയി വിശ്വാസ പ്രകാരം വായു ശുദ്ധീകരിക്കാന്‍ മണിപ്ലാന്റിന്റെ കഴിവ് വളരെ വലുതാണ്. കൂടാതെ വീടിനുള്ളില്‍ ഊര്‍ജ്ജം നിറയ്ക്കാനും ഓക്സിജനെ കൂടുതല്‍ ആഗിരണം ചെയ്യാനും മണിപ്ലാന്റിന് കഴിയും. ഫെങ്ഷൂയി വിദഗ്ദ്ധര്‍ കംപ്യൂട്ടര്‍, ടെലിവിഷന്‍ തുടങ്ങിവയുടെ സമീപത്ത് മണിപ്ലാന്റ് വെക്കാന്‍ നിര്‍ദ്ദേശിക്കാറുണ്ട്.

വീടിന്റെ മൂലയില്‍ മണിപ്ലാന്റിന്റെ സാന്നിധ്യമുണ്ടെങ്കില്‍ ഉത്കണ്ഠയും സമ്മര്‍ദ്ദവും അകലുമെന്ന് മാത്രമല്ല തര്‍ക്കങ്ങളൊഴിവാകുകയും ചെയ്യും. സുഖനിദ്ര നല്‍കാനും മണിപ്ലാന്റിനാകുമെന്നാണ് ഈ രംഗത്തുള്ളവരുടെ അഭിപ്രായം.
എന്നാല്‍ സമ്പത്ത് കുമിഞ്ഞ് കൂടുമെന്ന് ഒരിക്കലും വിശ്വസിക്കരുത്. അത് തെറ്റിദ്ധാരണ മാത്രമാണ്.

മണി പ്ലാന്റിന്റെ ചെടി തീരെ ചെറുതാണെങ്കില്‍ വേരുകള്‍ നല്ലപോലെ വളരുന്നവരെ വെള്ളം നിറച്ച ഒരു പാത്രത്തില്‍ വയ്ക്കുന്നതാണ് നല്ലത്. തുടര്‍ന്ന് വേരുകള്‍ വളര്‍ന്നു വന്നതിനുശേഷം ഒരു ചട്ടിയില്‍ മണ്ണു നിറച്ച് അതിലേക്ക് മാറ്റാം.

ബന്ധപ്പെട്ട വാർത്തകൾ

അകത്തളങ്ങളില്‍ കൂടെക്കൂട്ടാം ഈ കുഞ്ഞന്‍ ചെടികളെ

നിങ്ങളുടെ വീട്ടിൽ പോസിറ്റീവ് എനർജി നൽകുന്ന 5 ഇൻഡോർ സസ്യങ്ങൾ

English Summary: Money plant inside house. Vastu tips

Like this article?

Hey! I am Saranya Sasidharan. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds