<
  1. Environment and Lifestyle

നഖം കടിക്കുന്ന ശീലം ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് വഴിയൊരുക്കുന്നു; എങ്ങനെ ഒഴിവാക്കാം?

ചിലരിലെങ്കിലും കാണുന്ന ഒരു ശീലമാണ് വെറുതെ ഇരിക്കുമ്പോഴും മറ്റും നഖം കടിക്കുക എന്നത്. ഈ ശീലം തുടങ്ങിയാൽ പിന്നെ മാറ്റാൻ വലിയ ബുദ്ധിമുട്ടാണ്. വ്യക്തിക്ക് ഉത്കണ്ഠയോ സമ്മർദ്ദമോ അനുഭവപ്പെടുമ്പോഴെല്ലാം നഖം കടിക്കാൻ തോന്നുന്ന ഒരു മാനസിക അവസ്ഥയാണിത്. ഒനിക്കോഫേജിയ (Onychophagia) എന്ന് അറിയപ്പെടുന്ന ഒരു ഇംപൾസ് കൺട്രോൾ ഡിസോർഡർ (Impulse Control Disorder) ആണിത്.

Meera Sandeep
Nail biting can lead to serious health issues; How to avoid?
Nail biting can lead to serious health issues; How to avoid?

ചിലരിലെങ്കിലും കാണുന്ന ഒരു ശീലമാണ് വെറുതെ ഇരിക്കുമ്പോഴും മറ്റും നഖം കടിക്കുക എന്നത്. ഈ ശീലം തുടങ്ങിയാൽ പിന്നെ മാറ്റാൻ വലിയ ബുദ്ധിമുട്ടാണ്.  വ്യക്തിക്ക് ഉത്കണ്ഠയോ സമ്മർദ്ദമോ അനുഭവപ്പെടുമ്പോഴെല്ലാം നഖം കടിക്കാൻ തോന്നുന്ന ഒരു മാനസിക അവസ്ഥയാണിത്.  ഒനിക്കോഫേജിയ (Onychophagia) എന്ന് അറിയപ്പെടുന്ന ഒരു ഇംപൾസ് കൺട്രോൾ ഡിസോർഡർ (Impulse Control Disorder) ആണിത്.

ബന്ധപ്പെട്ട വാർത്തകൾ: പാഷൻ ഫ്‌ളവർ: ആരോഗ്യഗുണത്തിലും സൗന്ദര്യഗുണത്തിലും മുന്നിൽ

അനാവശ്യ ചിന്തകളും പ്രേരണകളും മനസ്സിലേക്ക് കടന്നുവരുന്ന സമയത്ത് അതിന് പരിഹാരം കണ്ടെത്താൻ ശ്രമിക്കുമ്പോൾ അവർ അറിയാതെ തന്നെ ചെയ്‌തു പോകുന്ന ഒരു ശീലമാണ് നഖം കടിക്കുന്നത്.

ഇതിനു പിന്നിലെ കാരണം

നഖം കടിക്കുന്ന ശീലത്തിന് പിന്നിൽ പല കാരണങ്ങളും ഉണ്ടായേക്കാമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ജനിതക ഘടകങ്ങളും ഈ ശീലത്തിന് ഒരു കാരണമായേക്കാം. ഉത്കണ്ഠയോ അസ്വസ്ഥതയോ ഉണ്ടാകുമ്പോൾ അതിനെ നേരിടുന്നതിന്റെ ഭാഗമായി ഈ സ്വഭാവമുള്ള ആളുകൾ നഖങ്ങൾ കടിക്കാൻ തുടങ്ങുന്നു. നഖം കടിക്കുന്നത് സമ്മർദ്ദം, പിരിമുറുക്കം, വിരസത എന്നിവ ഒഴിവാക്കാൻ സഹായിക്കുന്നതായി കണ്ടെത്തിയിട്ടുമുണ്ട്. ഇത്തരം ആളുകൾ പരിഭ്രാന്തിയോ ഏകാന്തതയോ വിശപ്പോ തോന്നുന്ന സമയങ്ങളിലും നഖങ്ങൾ കടിക്കുന്ന ശീലം പ്രകടിപ്പിക്കും.

നഖം കടിക്കുന്നത് നിരവധി മാനസിക ശാരീരിക പ്രശ്നങ്ങൾക്ക് കാരണമായേക്കാം. ഇത് കൂടാതെ, നിരവധി അണുബാധകൾ ഉണ്ടാകുന്നതിനും സാധ്യതയുമുണ്ട്. ഈ ശീലം വയറുമായി ബന്ധപ്പെട്ട അസുഖങ്ങൾ ഉണ്ടാകുന്നതിന് കാരണമായേക്കാം. നഖത്തിലെ അണുക്കൾ മോണയിൽ കേടുപാടുകൾ ഉണ്ടാക്കുന്നു. കൂടാതെ പല്ലിലും വായയിലും അണുബാധ ഉണ്ടാകാനും കാരണമായേക്കാം. കൂടാതെ, നഖം കടിക്കുന്ന ശീലം ശരീരത്തിൽ ബാക്ടീരിയയുടെയും ഫംഗസിന്റെയും ആക്രമണം തീവ്രമാക്കുകയും ചെയ്യുന്നു.

ബന്ധപ്പെട്ട വാർത്തകൾ: ഈ അടുക്കള മരുന്നുകൾ കൊണ്ട് അണുബാധ അകറ്റാം

എങ്ങനെ ഈ ശീലം ഒഴിവാക്കാം?

ഈ ശീലത്തിൽ നിന്ന് രക്ഷപ്പെടാൻ ആഗ്രഹിക്കുന്നവർക്ക് വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന നിരവധി മാർഗങ്ങളുണ്ട്. എപ്പോഴും നിങ്ങളുടെ നഖങ്ങൾ വെട്ടി വൃത്തിയാക്കി സൂക്ഷിക്കുക. ഇടക്കിടയ്ക്ക് കൈകൾ കഴുകി അണുവിമുക്തമാക്കുക. നഖങ്ങളിൽ മൗത്ത് ഗാർഡ് പുരട്ടുക. നഖങ്ങളിൽ മൂർച്ചയുള്ളതോ കയ്പുള്ളതോ ആയ എന്തെങ്കിലും ഇടുക. അല്ലെങ്കിൽ നെയിൽ പോളിഷോ കയ്പുള്ള എണ്ണയോ പുരട്ടിയാലും മതി. നഖം കടിക്കുന്നത് ആരോഗ്യത്തിന് ദോഷകരമാണെന്നും വ്യക്തി ശുചിത്വത്തെ ബാധിക്കുമെന്നുമുള്ള ബോധം എപ്പോഴും മനസ്സിൽ ഉണ്ടായിരിക്കുക.

ബന്ധപ്പെട്ട വാർത്തകൾ: നഖങ്ങൾ നോക്കി നിങ്ങളുടെ ആരോഗ്യത്തെ കുറിച്ച് എങ്ങനെ മനസിലാക്കാം?

English Summary: Nail biting can lead to serious health issues; How to avoid?

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds