പ്രമേഹം (Diabetics) ഗുരുതരമായാൽ അത് ചികിത്സയിലൂടെ ഒഴിവാക്കാൻ സാധിച്ചെന്ന് വരില്ല. നിങ്ങളുടെ ശരീരത്തിന് ഒരുപക്ഷേ ആവശ്യത്തിന് ഇൻസുലിൻ ഉത്പാദിപ്പിക്കാൻ സാധിക്കാത്തതോ അല്ലെങ്കിൽ ഉൽപാദിപ്പിക്കുന്ന ഇൻസുലിൻ ശരിയായി ഉപയോഗിക്കാൻ കഴിയാത്തതോ ആയ അവസ്ഥയാണ് പ്രമേഹം. രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാൻ പ്രവർത്തിക്കുന്ന ഹോർമോണാണ് ഇൻസുലിൻ.
ബന്ധപ്പെട്ട വാർത്തകൾ: ടൈപ്പ് 2 പ്രമേഹത്തിൻറെ ആദ്യ ലക്ഷണങ്ങൾ
ഇത് സാധ്യമാകാതെ വരുമ്പോൾ, രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരാൻ തുടങ്ങുന്നു. പഞ്ചസാരയുടെ അളവ് വർധിക്കുന്നത് നിങ്ങളുടെ മറ്റ് അവയവങ്ങളായ വൃക്കകളെയും കണ്ണുകളെയും ബാധിക്കും.
കണ്ടുപിടിച്ചാൽ പ്രമേഹത്തെയും നിങ്ങൾക്ക് അതിജീവിക്കാൻ അനായാസമാണ്. അതായത്, നിങ്ങൾ കഴിക്കുന്നതും കുടിക്കുന്നതുമായ ചില ഭക്ഷണപദാർഥങ്ങൾ പ്രമേഹത്തെ നിയന്ത്രിക്കാൻ ഒരു പരിധി വരെ സഹായിക്കുന്നു.
ദൈനംദിന പച്ചക്കറിയായ ഉള്ളി ഉൾപ്പെടെയുള്ളവ രക്തത്തിലെ പഞ്ചസാര നിയന്ത്രണത്തിലാക്കാൻ സഹായിക്കുന്നതാണ്. രക്തത്തിലെ പഞ്ചസാരയെ സ്വാഭാവികമായി നിയന്ത്രിക്കാൻ കഴിയുന്ന ഉള്ളിയിൽ ഇതിന് സഹായിക്കുന്ന ധാരാളം ഗുണങ്ങൾ അടങ്ങിയിരിക്കുന്നു. പ്രമേഹം നിയന്ത്രിക്കാൻ ഇത്തരത്തിൽ ഉള്ളി എങ്ങനെയാണ് ഉപയോഗിക്കേണ്ടതെന്ന് പരിശോധിക്കാം.
ഉള്ളി പ്രമേഹം നിയന്ത്രിക്കും
ഉള്ളിയോ സവാളയോ ഇല്ലാത്ത കറി മലയാളിക്ക് ഉണ്ടാവില്ല. ഉള്ളി ഭക്ഷണത്തിന്റെ രുചി വർധിപ്പിക്കുക മാത്രമല്ല, ഇതിന് നിരവധി ആരോഗ്യഗുണങ്ങളുമുണ്ട്. ഉള്ളിയോ ഉള്ളി നീരോ കഴിക്കുന്നത് ടൈപ്പ്-1, ടൈപ്പ്-2 പ്രമേഹരോഗികളിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കുമെന്നാണ് ഏതാനും പഠനങ്ങൾ വ്യക്തമാക്കുന്നത്. മാത്രമല്ല, ഉള്ളിക്ക് ഗ്ലൈസെമിക് ഇൻഡക്സും കുറവാണ്.
പ്രമേഹത്തിൽ ഉള്ളി എങ്ങനെ ഉപയോഗിക്കാം
ഉള്ളി പല തരത്തിൽ കഴിക്കാവുന്ന ഒരു പച്ചക്കറിയാണ്. കറികളിൽ ചേർക്കുന്നത് കൂടാതെ, നിങ്ങൾക്ക് സൂപ്പ്, പായസം, സലാഡുകൾ അല്ലെങ്കിൽ സാൻഡ് വിച്ച് എന്നിവയിൽ ഉള്ളി ചേർക്കാവുന്നതാണ്.
ഉള്ളി നീര് പ്രമേഹത്തിന് ഫലപ്രദം (Onion water for diabetic patients)
ഷുഗർ രോഗികൾക്ക് ഉള്ളി വെള്ളം ഉപയോഗിക്കാം. ദിവസവും രാവിലെ കഴിക്കാവുന്ന കുറഞ്ഞ കലോറി ഡിറ്റോക്സ് പാനീയമാണിത്. പ്രമേഹരോഗികൾക്ക് എളുപ്പത്തിൽ തയ്യാറാക്കാവുന്ന വിലകുറഞ്ഞ വീട്ടുവൈദ്യമാണെന്നും പറയാം.
ഉള്ളി നീര് എങ്ങനെ തയ്യാറാക്കാം
പ്രമേഹ രോഗികൾക്ക് ഉപയോഗപ്രദമാകുന്ന രീതിയിൽ ഉള്ളി നീര് ഉണ്ടാക്കാൻ, 2 ഉള്ളി അരിഞ്ഞത്, 1 കപ്പ് വെള്ളം, 1 ടീസ്പൂൺ നാരങ്ങ നീര്, 1 നുള്ള് ഉപ്പ് എന്നിവയാണ് ആവശ്യമായുള്ളത്. ഇതിന് രുചി കൂട്ടാനായി ആവശ്യമെങ്കിൽ അൽപ്പം തേനും ചേർക്കാം. ഈ മിശ്രിതത്തിൽ ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുള്ളതിനാൽ രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്നതിനും ഇത് സഹായിക്കുന്നു. എന്നിരുന്നാലും, ഉള്ളി നീര് അമിതമായി കഴിക്കുന്നത് ഒഴിവാക്കണം.
Share your comments