1. Environment and Lifestyle

ഉള്ളിയുടെയും വെളുത്തുള്ളിയുടെയും തൊലികൾക്കുണ്ട് അത്ഭുതകരമായ ഈ 6 ഗുണങ്ങൾ

നിങ്ങൾ പ്രതീക്ഷിക്കുന്നതിലും അധികം ഗുണങ്ങൾ ഉള്ളിത്തൊലിയിലും വെളുത്തുള്ളി തൊലിയിലും അടങ്ങിയിട്ടുണ്ട്. ഭക്ഷ്യയോഗ്യമാക്കാനും സൗന്ദര്യവർധിത ഉൽപ്പന്നങ്ങളാക്കിയും ഇവ ഉപയോഗിക്കാവുന്നതാണ്.

Anju M U
peel
ഉള്ളിയുടെയും വെളുത്തുള്ളിയുടെയും തൊലികൾക്കുണ്ട് അത്ഭുതകരമായ ഈ 6 ഗുണങ്ങൾ

കറികളിലും മറ്റും ഉപയോഗിക്കുന്ന ഉള്ളിയുടെയും വെളുത്തുള്ളിയുടെയും പല ഗുണങ്ങളും നിങ്ങൾ കേട്ടിട്ടുണ്ടാകും. എന്നാൽ ഉള്ളിയുടെയും വെളുത്തുള്ളിയുടെയും തൊലികളുടെ (Peel of onion and garlic) ഗുണങ്ങളെ കുറിച്ച് നിങ്ങൾ എപ്പോഴെങ്കിലും അറിഞ്ഞിട്ടുണ്ടോ?
നിങ്ങൾ പ്രതീക്ഷിക്കുന്നതിലും അധികം ഗുണങ്ങൾ ഉള്ളിത്തൊലിയിലും വെളുത്തുള്ളി തൊലിയിലും അടങ്ങിയിട്ടുണ്ട്.
സവാളയുടെയും വെളുത്തുള്ളിയുടെയും തൊലികൾ പല തരത്തിൽ ഉപയോഗിക്കാം. ഇവ രണ്ടും ആരോഗ്യത്തിനും ചർമത്തിനും പല തരത്തിൽ പ്രയോജനകരമാകുമെന്ന് പറയുന്നു. അതായത്, ഉപയോഗം കഴിഞ്ഞ ഉള്ളിയുടെയും വെളുത്തുള്ളിയുടെയും തൊലി ഇനി ഭക്ഷ്യയോഗ്യമാക്കാനും സൗന്ദര്യവർധിത ഉൽപ്പന്നങ്ങളാക്കിയും ഉപയോഗിക്കാവുന്നതാണ്.

ഇത്തരത്തിൽ ഉള്ളിയുടെയും വെളുത്തുള്ളിയുടെയും തൊലി കൊണ്ടുള്ള 6 ഉപയോഗങ്ങൾ പരിചയപ്പെടാം (6 uses with peel of onion and garlic)

  • ചായ

ഉള്ളി, വെളുത്തുള്ളി തൊലികൾ ചായ ഉണ്ടാക്കാൻ ഉപയോഗിക്കാം. ഈ ചായ ഉണ്ടാക്കാൻ, ചൂടുവെള്ളത്തിൽ ഗ്രീൻ ടീയും ഉള്ളിയുടെയോ വെളുത്തുള്ളി തൊലിയും ചേർക്കുക. കുറച്ച് സമയത്തിന് ശേഷം ഈ വെള്ളം അരിച്ചെടുത്ത് കുടിക്കുക. ഈ ചായ രുചിയിൽ വ്യത്യസ്‌തമായിരിക്കും. എന്നാൽ ആരോഗ്യത്തിന് വളരെ നല്ലതാണെന്നത് ഉറപ്പിക്കാം. തൊലികൾ കഴുകി വൃത്തിയാക്കിയ ശേഷമാണ് ഉപയോഗിക്കേണ്ടത്.

ബന്ധപ്പെട്ട വാർത്തകൾ: ലിച്ചിയുടെ തൊലിയ്ക്കുമുണ്ട് ഗുണങ്ങൾ: നിങ്ങളുടെ മുഖസൗന്ദര്യത്തിന് എങ്ങനെ ഉപയോഗിക്കാം

  • മുടിയ്ക്ക് നിറം നൽകാൻ

മുടിക്ക് ഗോൾഡൻ ബ്രൗൺ നിറം നൽകാൻ ഉള്ളിയുടെ തൊലി പ്രയോജനപ്പെടുത്താം. ഇതിനായി ഒരു പാത്രത്തിൽ വെള്ളമെടുത്ത് അതിൽ ഉള്ളി തൊലി അര മണിക്കൂർ തിളപ്പിക്കുക. ഇങ്ങനെ തയ്യാറാക്കിയ ഉള്ളി വെള്ളം കൊണ്ട് മുടി വൃത്തിയായി മസാജ് ചെയ്ത് അരമണിക്കൂറിന് ശേഷം തല കഴുകുക. ഇത് പ്രകൃതിദത്ത ഹെയർ ഡൈ പോലെ പ്രവർത്തിക്കുന്നു.

  • തിളങ്ങുന്ന മുടിയ്ക്ക്

മുടിക്ക് നിറം നൽകാൻ മാത്രമല്ല, തിളക്കം നൽകാനും ഉള്ളിത്തൊലി വളരെ ഫലപ്രദമാണ്. ഉള്ളി നീര് പോലെ ഇവയുടെ തൊലിയും മുടിക്ക് ഗുണം ചെയ്യും. തിളക്കമുള്ള മുടി ലഭിക്കുന്നതിനായി, ഉള്ളി തൊലി വെള്ളത്തിൽ തിളപ്പിച്ച് ഈ വെള്ളത്തിൽ ഷാംപൂ ചെയ്ത ശേഷം തല കഴുകുക.

  • ചെടികളുടെ വളർച്ചയ്ക്ക്

ഉള്ളി, വെളുത്തുള്ളി എന്നിവയുടെ തൊലികൾ ചെടികൾക്ക് വളമായും ഉപയോഗിക്കാം. കാത്സ്യം, ഇരുമ്പ്, മഗ്നീഷ്യം, ചെമ്പ് തുടങ്ങിയവ ചെടിയ്ക്ക് ലഭിക്കുന്നതിന് ഈ തൊലികൾ ചേർക്കാം. ഇത് ചെടികൾക്ക് പച്ചപ്പ് നൽകുകയും വളർച്ച പ്രോത്സാഹിപ്പിക്കുകയും ചെയ്യും.

  • ചൊറിച്ചിലിന്

ചർമത്തിലെ ചൊറിച്ചിൽ പോലുള്ള അസ്വസ്ഥതകൾ മാറ്റാൻ ഉള്ളിയുടെ തൊലി ഉപയോഗിക്കാം. ഇതിനായി ഉള്ളി അല്ലെങ്കിൽ വെളുത്തുള്ളി തൊലി വെള്ളത്തിൽ മുക്കി ചർമത്തിൽ പുരട്ടുക.

  • പേശീവലിവ്

നിങ്ങൾക്ക് പേശിവലിവ് പോലുള്ള പ്രശ്നങ്ങൾ അനുഭവപ്പെടുന്നുണ്ടെങ്കിൽ, ഉള്ളി തൊലി 10 മുതൽ 15 മിനിറ്റ് വരെ വെള്ളത്തിൽ കുതിർത്ത ശേഷം അരിച്ചെടുക്കുക. ഉറങ്ങുന്നതിന് മുമ്പ് ഈ വെള്ളം ചായ പോലെ കുടിക്കുന്നത് ഗുണപ്രദമാണ്.

English Summary: Know These 6 Amazing Benefits Of Onion And Garlic Peels

Like this article?

Hey! I am Anju M U. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds