ചുരുണ്ട മുടി ഉള്ള ആൾക്കാർക്ക് പ്രത്യേക ഭംഗിയാണ് അല്ലെ എന്നാൽ പലരും മുടി സ്ടെയിറ്റനിംഗ് ചെയ്യുന്നത് കാണാം, അതിൻ്റെ കാരണം നീളൻ മുടി സംരക്ഷിക്കാൻ എളുപ്പമാണ് എന്നതാണ്. എന്നാൽ കൃത്യമായ രീതിയിൽ പരിചരിച്ചാൽ ചുരുണ്ട മുടിയും സംരക്ഷിക്കാൻ എളുപ്പമാണ്, ഇത് വളരെ മനോഹരമായി കൊണ്ട് നടക്കാനും നിങ്ങൾക്ക് സാധിക്കും.
എന്നാൽ ഇതിനായി എന്തൊക്കെ കാര്യങ്ങളാണ് ചെയ്യേണ്ടതെന്നും, ശ്രദ്ധിക്കേണ്ടതെന്നും അറിയില്ലെങ്കിൽ ഈ ലേഖനം നിങ്ങൾക്കുള്ളതാണ്.
മുടിയ്ക്ക് ചേരുന്ന ഷാംപൂവും കണ്ടീഷ്ണറും തിരഞ്ഞെടുക്കുക
ഇന്നത്തെ കാലഘട്ടത്തിൽ മുടിയ്ക്ക് ചേരുന്ന വിധത്തിലുള്ള നിരവധി ഷാംപൂക്കളും കണ്ടീഷ്ണറും വിപണികളിൽ ലഭ്യമാണ്. അത് അത് ഏത് തരത്തിലുള്ള മുടിയായാലും പ്രശ്നമില്ല. പ്രത്യകിച്ച് Natural essentials അടങ്ങിയത് തന്നെ ലഭ്യമാണ്.
തന്നെയുമല്ല Anti Dandruff പോലെയുള്ള ഷാംപൂകൾ ഇന്ന് നല്ലതാണ്. അതിൽ തന്നെ കറ്റാർ വാഴ, ഷിയ ബട്ടർ, കെരാറ്റിൻ എന്നിവ അടങ്ങിയിട്ടുള്ളവയും വിപണികളിൽ ലഭ്യമാണ്.
നിങ്ങളുടെ താൽപ്പര്യത്തിനനുസരിച്ച്, മുടിയുടെ രീതി അനുസരിച്ച് തിരഞ്ഞെടുക്കാം. ഒട്ടേറെ ആയുർവേദ ഷാംപൂക്കൾ വിപണിയിലുള്ള സമയമാണിത്.
Nb: എത്ര പ്രകൃതി ദത്തമാണെന്ന് പറഞ്ഞാലും ഇത്തരത്തിലുള്ള സാധനങ്ങളിൽ രാസ പദാർത്ഥങ്ങൾ ചേർക്കുന്നതാണ്. അത് കൊണ്ട് തന്നെ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ടതാണ്.
ഷാംപൂ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കുക
ദിവസേന കുളിക്കാൻ താൽപ്പര്യമില്ലാത്തവർക്ക് മൈൽഡ് ആയ ഷാംപൂ ഉപയോഗിക്കുന്നതാണ് നല്ലത്. അത് പോലെ തന്നെ ഇതിൽ കണ്ടീഷണിംഗ് ഏജൻ്റ് ഉണ്ടെങ്കിൽ അത് നല്ലതാണ്.
തലമുടി പെട്ടെന്ന് ചെളി പിടിക്കുന്നവരോ അല്ലെങ്കിൽ ഓയിലി ഉള്ളതോ ആണെങ്കിൽ അവർക്ക് സ്ട്രോഗ് ഷാംപൂ ഉപയോഗിക്കാം. ഇത് ഉപയോഗിക്കുന്നത് തലയോട്ടിയെ വൃത്തിയാക്കാൻ സാധിക്കും.
വെള്ളത്തിൻ്റെ തിരഞ്ഞെടുപ്പ്
ചൂട് വെള്ളത്തിൽ മുടി കഴുകുന്നത് അത്ര നല്ലതല്ല എന്ന് നിങ്ങൾക്ക് അറിയാമോ ? ചൂട് വെള്ളത്തിൽ മുടി കഴുകിയാൽ അത് മുടിയുടെ മോയ്സ്ച്വർ നഷ്ടപ്പെടുന്നതിന് കാരണമാകതുന്നു, ഇത് മുടിയുടെ ആരോഗ്യത്തിനെ ബാധിക്കുന്നു. അത് കൊണ്ട് തന്നെ എപ്പോഴും തണുത്ത വെള്ളത്തിൽ കഴുകാൻ ശ്രദ്ധിക്കുക. എന്നാൽ ഇടയ്ക്ക് നേരിയ ഇളം ചൂട് വെള്ളത്തിൽ കഴുകുന്നത് കുഴപ്പമില്ലാത്ത കാര്യമാണ്.
അമിതമായ ഷാംപൂ ഉപയോഗം
തലയിലെ എണ്ണമയം പൂർണമായും ഇല്ലാതാക്കുന്ന രീതിയിൽ ഷാംപൂ ഉപയോഗിക്കുന്നത് അത്ര നല്ലതല്ല, ഇത് മുടിയുടെ ആരോഗ്യത്തിനെ ബാധിക്കുന്നു. പ്രത്യേകിച്ച് ചുരുണ്ട മുടിക്കാർക്ക്!
ഇത് മുടി പെട്ടെന്ന് മുടി ഡ്രൈ ആകുന്നതിനും ജെഡ പിടിക്കുന്നതിനും അത് വഴി അത് പൊട്ടിപ്പോകുന്നതിനും കാരണമാകുന്നു. അത് കൊണ്ട് തന്നെ ആഴ്ചയിൽ രണ്ട് വട്ടം ഉപയോഗിക്കുക.
ചീർപ്പ് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കുക
മുടി ചീകുമ്പോൾ എപ്പോഴും ശ്രദ്ധിക്കുക. പല്ലുകൾ അകന്നിരിക്കുന്ന വലിയ ചീപ്പുകൾ ഉപയോഗിക്കുക. കുളിച്ചതിന് ശേഷം മുടി ഉണക്കിയതിന് ശേഷം മാത്രം മുടി ചീകുക, അല്ലാത്ത പക്ഷം മുടി പൊട്ടി പോകുന്നതിന് കാരണമാകും.
മുടി ഇറുക്കി കെട്ടി വെക്കാതിരിക്കാനും നിങ്ങൾ ശ്രദ്ധിക്കേണ്ടതാണ്.
ബന്ധപ്പെട്ട വാർത്തകൾ : ദിവസവും മുടി കഴുകുന്നവരാണോ? എങ്കിൽ ശ്രദ്ധിക്കണം
Share your comments