1. Environment and Lifestyle

2 ആഴ്ചയ്ക്കുള്ളിൽ ശരീരഭാരം കുറയ്ക്കാൻ വീട്ടിലുണ്ടാക്കാം ഈ 5 പാനീയങ്ങൾ

ചില ഭക്ഷണസാധനങ്ങൾ ഒഴിവാക്കുന്നത് പോലെ ദിവസേന വ്യായാമം ചെയ്യുകയും ഇതിനൊപ്പം ഈ പാനീയങ്ങളും കുടിച്ചാൽ മതി. ശരീരഭാരം കുറയ്ക്കാൻ കുടിച്ചിരിക്കേണ്ട പാനീയങ്ങൾ ഏതൊക്കെയെന്ന് നോക്കാം.

Anju M U
drinks
അതിവേഗം ശരീരഭാരം കുറയ്ക്കാൻ വീട്ടിലുണ്ടാക്കാം ഈ 5 പാനീയങ്ങൾ

ശരീരഭാരം കുറയ്ക്കാൻ എന്ത് തന്ത്രവും പയറ്റിനോക്കുന്നവർ ഇനി മുതൽ കുറച്ച് പാനീയങ്ങളിലേക്ക് കൂടി ശ്രദ്ധ നൽകിയാൽ മികച്ച ഫലം ലഭിക്കും. അതായത്, ചില ഭക്ഷണസാധനങ്ങൾ ഒഴിവാക്കുന്നത് പോലെ ദിവസേന വ്യായാമം ചെയ്യുകയും ഇതിനൊപ്പം ഈ പാനീയങ്ങളും കുടിച്ചാൽ മതി.

ബന്ധപ്പെട്ട വാർത്തകൾ: കരിമ്പിൻ ജ്യൂസിൻറെ 10 ഗുണങ്ങൾ

ഈ പാനീയങ്ങൾ കുടിച്ചാൽ ആഴ്ചകൾക്കുള്ളിൽ ശരീരഭാരം കുറക്കാൻ സാധിക്കുമെന്നതും ഉറപ്പിക്കാം. പതിവ് വ്യായാമത്തോടൊപ്പം കുടിച്ചിരിക്കേണ്ട പാനീയങ്ങൾ ഏതൊക്കെയെന്ന് നോക്കാം.

1. നാരങ്ങ വെള്ളം (lemon water)

ശരീരഭാരം കുറയ്ക്കാൻ നാരങ്ങ വളരെയധികം സഹായകരമാണ്. നാരങ്ങയിലെ ആന്റിഓക്സിഡന്റിന്റെ സാന്നിധ്യം ശരീരത്തിലെ വിഷാംശങ്ങളെ നീക്കം ചെയ്യുന്നതിനും ദഹനത്തിനും സഹായിക്കുന്നു. ദിവസവും രാവിലെ വെറും വയറ്റിലാണ് നാരങ്ങാവെള്ളം കുടിക്കേണ്ടത്. ഇതിനായി ഒരു ഗ്ലാസ് ചെറു ചൂടുള്ള വെള്ളത്തില്‍ നാരങ്ങ പിഴിഞ്ഞെടുത്ത് വേണമെങ്കിൽ കുറച്ച് പഞ്ചസാര കൂടി ചേർത്ത് കുടിക്കാം.

2. കട്ടന്‍ കാപ്പി (black coffee)

നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമായ മറ്റൊരു പ്രധാന പാനീയമാണ് കട്ടൻകാപ്പി. കാപ്പിയിലെ കഫീൻ മെറ്റബോളിസം വർധിപ്പിക്കാൻ ഗുണകരമാണ്. കൂടാതെ, ശരീരത്തിന് ആവശ്യമായ ഊർജ്ജവും ഇതിലൂടെ ലഭിക്കും. അതിനാൽ തന്നെ, രാവിലത്തെ വ്യായാമത്തിന് മുൻപായി കട്ടന്‍ കാപ്പി കുടിച്ചാൽ ഊര്‍ജം ലഭിക്കുമെന്ന് മാത്രമല്ല, ശരീരത്തിലെ കൊഴുപ്പ് അതിവേഗത്തില്‍ നീക്കം ചെയ്യാനും ഈ പാനീയത്തിന് സാധിക്കും.

ബന്ധപ്പെട്ട വാർത്തകൾ: അറിയാം ഗ്രീൻ ടീയുടെ 10 ഗുണങ്ങൾ

3. പെരും ജീരകം (fennel seeds)

അടുക്കളയിൽ സുലഭമായി ലഭിക്കുന്ന പെരുംജീരകവും തടി കുറയ്ക്കാൻ സഹായകരമാണ്. ശരീരത്തിലെ വിഷാംശം നീക്കം ചെയ്യുന്നതിനൊപ്പം മെറ്റബോളിസം ത്വരിതപ്പെടുത്തുന്നതിനും ഇത് സഹായിക്കും.
ഒരു സ്പൂണ്‍ പെരുംജീരകം വെള്ളത്തില്‍ കുതിര്‍ത്ത് ഒരു രാത്രി മുഴുവന്‍ വക്കുക. ഇത് രാവിലെ എടുത്ത് തിളപ്പിച്ച് വെറും വയറ്റില്‍ കുടിക്കുക. ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാൻ ഇങ്ങനെ ചെയ്യുന്നത് സഹായിക്കും. കൂടാതെ, ദഹനക്കേട്, വയറിളക്കം എന്നിവക്കും പെട്ടെന്ന് വണ്ണം കുറയ്ക്കാനും പെരുംജീരകം ചേർത്തുള്ള പാനീയങ്ങൾ പ്രയോജനകരമാണ്.

4. പച്ചക്കറി ജ്യൂസ് (vegetable juice)

പഴങ്ങളുടെ ജ്യൂസിൽ നിന്ന് വിപരീതമായി പച്ചക്കറി കൊണ്ടുള്ള ജ്യൂസുകൾ കുടിക്കാൻ തെരഞ്ഞെടുക്കുകയാണെങ്കിൽ ശരീരഭാരവും കുറയ്ക്കാവനാകും. ബീറ്റ്‌റൂട്ട്, പാവയ്ക്ക തുടങ്ങിയ പച്ചക്കറികളാണ് ജ്യൂസാക്കി തയ്യാറാക്കി കുടിയ്ക്കേണ്ടത്.

ഇതിന് കാരണം പച്ചക്കറികളില്‍ നാരുകളും പോഷകങ്ങളും നിറഞ്ഞിരിക്കുന്നു എന്നതിനാലാണ്. ഇവ അധികമായുള്ള പോഷകങ്ങളെ ഒഴിവാക്കുകയും കാര്‍ബോഹൈഡ്രേറ്റിന്റെ മൂല്യം വർധിപ്പിക്കുകയും ചെയ്യുന്നു.

5. ഗ്രീന്‍ ടീ (green tea)

ഭാരം കുറയ്ക്കാൻ ഏറ്റവും ഫലപ്രദമായും ജനപ്രിയമായും ഉപയോഗിക്കുന്ന പാനീയമാണ് ഗ്രീൻ ടീ. അതായത്, ഇത് കൊഴുപ്പ് കുറയ്ക്കുന്നതിനൊപ്പം ആരോഗ്യവും നൽകുന്നു. പതിവ് ചായക്ക് പകരക്കാരനായി ഗ്രീൻ ടീയെ ഉൾപ്പെടുത്തിയാൽ ആ ദിവസത്തെ പ്രവർത്തനങ്ങൾക്കുള്ള ഊർജ്ജവും ഒപ്പം ശരീരഭാരം കുറയ്ക്കാനും സാധിക്കുന്നതാണ്.

ബന്ധപ്പെട്ട വാർത്തകൾ:  പഴത്തൊലി കൊണ്ട് ചായ കുടിച്ച് നോക്കൂ… ശരീരത്തിനുണ്ടാകുന്നത് അത്ഭുതരമായ മാറ്റങ്ങൾ

English Summary: Prepare These 5 Drinks At Home To Lose Body Weight Within Few Weeks

Like this article?

Hey! I am Anju M U. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds