<
  1. Environment and Lifestyle

കാലികളിലെ കുളമ്പു രോഗം എങ്ങനെ പ്രതിരോധിക്കാം?

മൃഗങ്ങളെ ബാധിക്കുന്ന ഒരു തരം വൈറസ് രോഗമാണ് കുളമ്പു രോഗം. പിക്കോര്‍ണാ വൈറിഡേ എന്ന ഇനത്തില്‍പ്പെട്ട ഒരിനം വൈറസാണ് ഇതിന്റെ രോഗകാരണം. രോഗം ബാധിച്ച മൃഗങ്ങളുടെ ചര്‍മത്തിൽ വൈറസുകളുണ്ടാകും. 1897 ല്‍ ഫ്രൈഡ്‌റിച്ച് ലോഫ്‌ലോര്‍ എന്ന ശാസ്ത്രജ്ഞനാണ് ആദ്യമായി ഒരു വൈറസാണ് മൃഗങ്ങളില്‍ രോഗം പകര്‍ത്തുന്നതെന്ന് കണ്ടെത്തിയത്.

Saranya Sasidharan
കുളമ്പു രോഗം
കുളമ്പു രോഗം

മൃഗങ്ങളെ ബാധിക്കുന്ന ഒരു തരം വൈറസ് രോഗമാണ് കുളമ്പു രോഗം. പിക്കോര്‍ണാ വൈറിഡേ എന്ന ഇനത്തില്‍പ്പെട്ട ഒരിനം വൈറസാണ് ഇതിന്റെ രോഗകാരണം. രോഗം ബാധിച്ച മൃഗങ്ങളുടെ ചര്‍മത്തിൽ വൈറസുകളുണ്ടാകും. 1897 ല്‍ ഫ്രൈഡ്‌റിച്ച് ലോഫ്‌ലോര്‍ എന്ന ശാസ്ത്രജ്ഞനാണ് ആദ്യമായി ഒരു വൈറസാണ് മൃഗങ്ങളില്‍ രോഗം പകര്‍ത്തുന്നതെന്ന് കണ്ടെത്തിയത്. രോഗബാധയുള്ള മൃഗങ്ങളുമായോ, അവയുടെ വിസര്‍ജ്യവസ്തുക്കള്‍, മാംസം, സ്രവങ്ങള്‍, പാല്‍ തുടങ്ങിയവയുമായോ ഉള്ള സമ്പര്‍ക്കംമൂലവും രോഗം പകരാനിടയാക്കും.തീറ്റസാധനങ്ങളായ പുല്ല്, വൈക്കോല്‍, തൊഴുത്തിലെ മറ്റു വസ്തുക്കള്‍ തുടങ്ങി പാല്‍പ്പാത്രങ്ങളിലൂടെ വരെ വൈറസ് മറ്റു മൃഗങ്ങളിലേക്കു പകരും. ശ്വാസകോശത്തില്‍ കൂടിയും വൈറസ് പകരും. ശരീരത്തില്‍ പ്രവേശിക്കുന്ന അണുക്കള്‍ രണ്ട് ദിവസത്തിനുള്ളില്‍ തന്നെ രക്തത്തില്‍ പ്രവേശിക്കും. 12 ദിവസത്തിനുള്ളില്‍ തന്നെ രോഗ ലക്ഷണങ്ങള്‍ കാണിക്കുകയും ചെയ്യും.

ആദ്യത്തെ രണ്ട് ദിവസം കടുത്ത പനിയും ചുണ്ടിലും മോണയിലും നാവിലും കുമിളകള്‍ വന്ന് പൊട്ടി വ്രണങ്ങളും ഉണ്ടാകുന്നു, ശരീര ഭാരം കുറയുന്നതിനൊപ്പം പാലുല്‍പ്പാദനവും കുറയുന്നു. വായില്‍ നിന്ന് ഉമിനീര്‍ നൂലുപോലെ ഒലിക്കുന്നു, തീറ്റ തിന്നാന്‍ മടികാണിക്കുന്നു. പ്രതിരോധ കുത്തിവെയ്പ്പാണ് ഫലപ്രദമായ നിയന്ത്രണ മാര്‍ഗം. പശു, എരുമ, ആട് എന്നിവയ്ക്ക് മൂന്ന് മാസം ആകുമ്പോള്‍ ആദ്യത്തെ കുത്തിവെയ്പ്പും ആദ്യ ബൂസ്റ്റര്‍ 4 - 6 ആഴ്ചകള്‍ക്ക് ശേഷവും നടത്തണം. ആദ്യ ബൂസ്റ്റര്‍ കുത്തിവെയ്പ്പിന് ശേഷം പിന്നീട് എല്ലാ 44- 48 ആഴ്ചകള്‍ തോറും കുത്തിവെയ്പ്പ് നടത്തണം. ദിവസം രണ്ടുനേരമെങ്കിലും അണുനാശിനികൊണ്ട് അഥവാ പൊട്ടാസ്യം പെര്‍മാംഗനേറ്റ്, ക്ലോറിന്‍, അക്രിഫ്ളേവിന്‍ എന്നിവ കൊണ്ട് വായ, കുളമ്പ് എന്നിവ കഴുകുക. ബോറിക് പൗഡര്‍ തേനില്‍ ചാലിച്ചു പുരട്ടി കൊടുക്കുന്നതാണ് മറ്റൊരു ചികിത്സാ രീതി. കുളമ്പില്‍ തേക്കിന്റെ എണ്ണ പുരട്ടിക്കൊടുക്കുന്നതും ഗുണം ചെയ്യും. മൃഗസംരക്ഷണ വകുപ്പ് അനിമല്‍ ഡിസീസ് കണ്‍ട്രോള്‍ പ്രോജക്ട് (എഡിസിപി) വഴി സംസ്ഥാനത്ത് കുളമ്പ് രോഗത്തിനെതിരെ കുത്തിവയ്പ് നടത്തിവരുന്നുണ്ട്.

പുതിയതായി ഒരു പശുവിനെ വാങ്ങിക്കുകയാണെങ്കില്‍ കുറഞ്ഞത് പത്ത് ദിവസമെങ്കിലും അതിനെ നിരീക്ഷിക്കുക, ശേഷം കുളമ്പ് രോഗം ഇല്ല എന്നത് ഉറപ്പു വരുത്തണം. രോഗം വന്ന് ചികില്‍സിച്ചു സുഖം പ്രാപിച്ച പശുക്കളില്‍ ഏകദേശം മൂന്ന് വർഷം വരെ വൈറസ് അണുക്കള്‍ കാണും. എന്നാല്‍ രോഗ ലക്ഷണങ്ങള്‍ കാണിക്കുകയുമില്ല. ഇവ മറ്റുള്ള പശുക്കള്‍ക്ക് രോഗം പകര്‍ത്താന്‍ ഇടയുണ്ട്. രോഗം വന്ന് ചത്ത പശുക്കളെ ശാത്രീയമായി തന്നെ കുഴിച്ചു മൂടണം. തൊഴുത്തില്‍നിന്നു മാലിന്യങ്ങള്‍ പുഴയിലേക്കോ, തോട്ടിലേക്കോ ഒഴുക്കിവിടാതെ ശ്രദ്ധിക്കണം എന്നിവയൊക്കെയാണ് പ്രതിരോധമാര്‍ങ്ങള്‍.

ബന്ധപ്പെട്ട വാർത്തകൾ

പശുവിൻറെ കുളമ്പുദീനം മാറ്റാൻ 9 നാടൻ ചികിത്സകൾ

വീടുകളിൽ ആടുവളർത്തലിനു പറ്റിയ ഇനങ്ങളും അവയുടെ വളർച്ചാ രീതികളും

English Summary: Reason of Foot and Mouth Disease

Like this article?

Hey! I am Saranya Sasidharan. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds