<
  1. Environment and Lifestyle

പ്രായം ബാധിക്കാതിരിക്കാൻ റെറ്റിനോള്‍ സെറം ഫലപ്രദമാണ്

ക്യാരറ്റ്, മുട്ട, മധുരക്കിഴങ്ങ് എന്നിവയിൽ സാധാരണയായി കാണപ്പെടുന്ന കൊഴുപ്പ് ലയിക്കുന്ന വിറ്റാമിനുകളുടെ ഗ്രൂപ്പായ വിറ്റാമിൻ എയുടെ സിന്തറ്റിക് ഡെറിവേറ്റീവാണ് റെറ്റിനോൾ. അടുത്ത കാലത്തായി, റെറ്റിനോൾ ചർമ്മ സംരക്ഷണ വിപണിയിൽ ജനപ്രീതി നേടിയിട്ടുണ്ട്, കാരണം മുഖക്കുരു, പിഗ്മെന്റേഷന്‍ തുടങ്ങിയ പല പ്രശ്‌നങ്ങള്‍ക്കും, ചര്‍മ്മത്തില്‍ അകാല വാര്‍ദ്ധക്യ ലക്ഷണമായി പ്രത്യക്ഷപ്പെടുന്ന ചുളിവുകളും വരകളും കുറയ്ക്കാന്‍ ഇതേറെ ഗുണകരമാണ് എന്നത് തന്നെ.

Meera Sandeep
Retinol
Retinol

ക്യാരറ്റ്, മുട്ട, മധുരക്കിഴങ്ങ് എന്നിവയിൽ സാധാരണയായി കാണപ്പെടുന്ന കൊഴുപ്പ് ലയിക്കുന്ന വിറ്റാമിനുകളുടെ ഗ്രൂപ്പായ വിറ്റാമിൻ എയുടെ സിന്തറ്റിക് ഡെറിവേറ്റീവാണ് റെറ്റിനോൾ. അടുത്ത കാലത്തായി, റെറ്റിനോൾ ചർമ്മ സംരക്ഷണ വിപണിയിൽ ജനപ്രീതി നേടിയിട്ടുണ്ട്, കാരണം  മുഖക്കുരു, പിഗ്മെന്റേഷന്‍ തുടങ്ങിയ പല പ്രശ്‌നങ്ങള്‍ക്കും, ചര്‍മ്മത്തില്‍ അകാല വാര്‍ദ്ധക്യ ലക്ഷണമായി പ്രത്യക്ഷപ്പെടുന്ന ചുളിവുകളും വരകളും കുറയ്ക്കാന്‍ ഇതേറെ ഗുണകരമാണ് എന്നത് തന്നെ. 

ബന്ധപ്പെട്ട വാർത്തകൾ: ചര്‍മ്മ സംരക്ഷണ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുമ്പോൾ ഈക്കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതാണ്

റെറ്റിനോൾ,  ലിക്വിഡ്, സെറം, ജെൽ, ക്രീം എന്നി രൂപത്തിൽ ലഭ്യമാണ്.  ഇതിന് പ്രധാനപ്പെട്ട ഒരു വിഭാഗമാണ് സെറം എന്നത്. റെറ്റിനോള്‍ സെറം ഇന്നത്തെ കാലത്ത് പലരും ഉപയോഗിയ്ക്കുന്ന ഒന്നാണ്. റെറ്റിനോള്‍ സെറം  ഉപയോഗിക്കേണ്ട  രീതിയുമുണ്ട്. ഇത് കൊളാജന്‍ ഉല്‍പാദനം വര്‍ദ്ധിപ്പിയ്ക്കുന്നു. കൊളാജനാണ് ചര്‍മ്മത്തിന് ഇലാസ്റ്റിസിറ്റി നല്‍കി ചര്‍മ്മത്തെ ചെറുപ്പമാക്കി നില നിര്‍ത്തുന്നത്. റെറ്റിനോളില്‍ കൊളാജന്‍ അടങ്ങിയിട്ടുണ്ട്.

ബന്ധപ്പെട്ട വാർത്തകൾ: കാലം കൈമാറി വന്ന ചില സൗന്ദര്യ സംരക്ഷണ നുറുങ്ങുകൾ

മുഖക്കുരുവിനുള്ള നല്ലൊരു മരുന്നു കൂടിയാണ് ഇത്. ഇത് ചര്‍മ്മ സുഷിരങ്ങള്‍ അടഞ്ഞു പോകാതിരിയ്ക്കാന്‍ സഹായിക്കുന്നു. ചര്‍മ്മ കോശങ്ങള്‍ അടഞ്ഞ് പോകുന്നതാണ് മുഖക്കുരു പോലുള്ള ചില പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നത്. ഇത്തരം പ്രശ്‌നങ്ങള്‍ക്കായി ഉപയോഗിയ്ക്കുന്ന മറ്റു ക്രീമുകളുടേയും മറ്റും ഗുണം കൂടുതലാകാന്‍ ഇതു പുരട്ടുന്നതിലൂടെ സാധിയ്ക്കുന്നു. ചർമ്മത്തില്‍ ചുളിവുകളും വരകളുമെല്ലാം മാറാനും ഇത് നല്ലതാണ്. ചര്‍മ്മത്തിലെ കരുവാളിപ്പും പിഗ്മെന്റേഷനുമെല്ലാം മാറാന്‍ ഇതേറെ നല്ലതാണ്.

ബന്ധപ്പെട്ട വാർത്തകൾ: മുഖക്കുരു നിയന്ത്രിക്കാൻ ഈ ശീലങ്ങൾ ഒഴിവാക്കാം

ശ്രദ്ധിയ്‌ക്കേണ്ട ചില കാര്യങ്ങള്‍

​മുഖത്ത് റെറ്റിനോള്‍ സെറം പുരട്ടുമ്പോള്‍ ശ്രദ്ധിയ്‌ക്കേണ്ട ചില കാര്യങ്ങളുണ്ട്. ചര്‍മ്മ രോഗങ്ങളുള്ളവര്‍, പ്രത്യേകിച്ചും റോസേഷ്യ പോലുള്ള പ്രശ്‌നങ്ങളുള്ളവര്‍ ഇത് ഉപയോഗിയ്ക്കുന്നത് ഡോക്ടറുടെ നിര്‍ദേശ പ്രകാരമേ പാടൂ. അധികം ശക്തിയുള്ള റെറ്റിനോളുകള്‍ ഉപയോഗിയ്ക്കാതിരിയ്ക്കുന്നതാണ് തുടക്കത്തില്‍ നല്ലത്. 0.2% ഉള്ളത് ആദ്യം വാങ്ങി ഉപയോഗിയ്ക്കുക. ചര്‍മ്മത്തില്‍ പാച്ച് ടെസ്റ്റ് നടത്തിയ ശേഷം ഇത് മുഖത്ത് പുരട്ടാം. പതുക്കെ ഇതിന്റെ പെര്‍സന്റേജ് കൂട്ടാം. ഇതുപയോഗിയ്ക്കുന്നവര്‍ വെയിലില്‍ പോകുമ്പോള്‍ എസ്പിഎഫ് 30 എങ്കിലുമുളള സണ്‍സ്‌ക്രീന്‍ ഉപയോഗിയ്ക്കണം. മുഖക്കുരുവിന് ചികിത്സ തേടുന്നവരും ഗര്‍ഭിണികളും മുലയൂട്ടുന്നവരുമെല്ലാം ചില പ്രത്യേക റെറ്റിനോളുകള്‍ ഉപയോഗിയ്ക്കുമ്പോള്‍ ശ്രദ്ധിയ്ക്കണം. ഇത് മെഡിക്കല്‍ ഉപദേശ പ്രകാരം ഉപയോഗിയ്ക്കുന്നതാണ് നല്ലത്. ഇത് വരണ്ട ചര്‍മ്മമുണ്ടാക്കാന്‍ സാധ്യതയുള്ളതിനാല്‍ ഇതിനൊപ്പം ഏതെങ്കിലും നല്ല മോയിസ്ചറൈസര്‍ കൂടി ഉപയോഗിയ്ക്കുന്നത് നല്ലതാണ്.

രാത്രി കിടക്കുമ്പോള്‍ പുരട്ടുന്നതാണ് നല്ലത്. രാവിലെ കഴുകി കളയാം.  ഇത് അല്‍പം കഴുത്തിലും പുരട്ടാം. കണ്ണിന്റെ താഴെ ഇത് പുരട്ടേണ്ടതില്ല. ആഴ്ചയില്‍ രണ്ടു മൂന്നു തവണ മാത്രം ഉപയോഗിച്ചാലും മതിയാകും. ഇത് നല്ല കമ്പനികളുടെ വാങ്ങി ഉപയോഗിയ്ക്കുക എന്നതും പ്രധാനമാണ്. പാച്ച് ടെസ്റ്റ് ചെയ്ത ശേഷം മാത്രം ഉപയോഗിയ്ക്കുക. ഇത് ഉപയോഗിച്ച് നാലഞ്ച് ആഴ്ചകള്‍ക്കുള്ളില്‍ ഗുണം ലഭിയ്ക്കും.

English Summary: Retinol serum is effective in preventing aging

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds