ഒട്ടുമിക്ക എല്ലാ സ്ത്രീകളും കറുത്ത്, തിളങ്ങുന്ന നല്ല കട്ടിയുള്ള മുടിയാണ് ആഗ്രഹിക്കുന്നത് അല്ലെ? എന്നാൽ കാലവസ്ഥാ വ്യതിയാനവും, ജീവിത ശൈലികളും നമ്മുടെ ആരോഗ്യത്തിനെ മാത്രമല്ല മുടിയുടെ ആരോഗ്യത്തിനേയും അത് ബാധിക്കും.
മുടികൊഴിച്ചിൽ തികച്ചും സാധാരണമായ ഒരു പ്രശ്നമാണ്, ഇത് ഏകദേശം മൂന്നിലൊന്ന് സ്ത്രീകളും അഭിമുഖീകരിക്കുന്നു. സ്ത്രീകൾ പ്രായമാകുമ്പോൾ, പ്രത്യേകിച്ച് ആർത്തവവിരാമത്തിന് ശേഷമുള്ള ഘട്ടത്തിൽ, കഷണ്ടിയോ മുടി കൊഴിച്ചിലോ അനുഭവിക്കുന്നു. ജോലി ചെയ്യുന്ന ആൾക്കാർ ആണെങ്കിൽ ജോലിയിലെ സമ്മർദ്ദമോ അല്ലെങ്കിൽ ജീവിത ശൈലികളോ ഒക്കെ മുടികൊഴിച്ചിലിന് കാരണമായേക്കാം.
നിങ്ങൾ അവരിൽ ഒരാളാണെങ്കിൽ, നിങ്ങൾ വ്യത്യസ്ത ഷാംപൂകളും മുടി ചികിത്സകളും നിങ്ങൾ പരീക്ഷിച്ചിട്ടുണ്ടായിരിക്കുമല്ലോ? എന്നിട്ടും അതിന് ഒരു ശമനം ഇല്ലെങ്കിൽ നിങ്ങൾക്ക് വീട്ടിൽ തന്നെ ലഭിക്കുന്ന അരിവെള്ളം ഉപയോഗിച്ച് നോക്കാവുന്നതാണ്.
മുടിക്ക് അരി വെള്ളത്തിന്റെ ഗുണങ്ങൾ
അരി നിറയെ കാർബോഹൈഡ്രേറ്റ് ആണെന്ന് നമുക്കറിയാം, അതുകൊണ്ടാണ് ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്ന സ്ത്രീകൾ ഭക്ഷണത്തിൽ നിന്ന് ഒഴിവാക്കുന്നത്. എന്നാൽ കാർബോഹൈഡ്രേറ്റ് നിങ്ങളുടെ മുടിക്ക് നല്ലതാണ്!
മുടി വളരാൻ അരി വെള്ളം
ഇനോസിറ്റോൾ, അമിനോ ആസിഡുകൾ, പോഷകങ്ങൾ, ധാതുക്കൾ, ആന്റിഓക്‌സിഡന്റുകൾ, ഫ്രീ റാഡിക്കലുകളിൽ നിന്നും പാരിസ്ഥിതിക സമ്മർദ്ദങ്ങളിൽ നിന്നും സംരക്ഷണം എന്നിവ നൽകി മുടി വളർച്ചയെ സഹായിക്കാൻ അരി വെള്ളം സഹായിക്കുമെന്ന് വിദഗ്ദ്ധർ പറയുന്നു. മുടിയുടെ വേരുകളെ ശക്തിപ്പെടുത്താനും പൊട്ടുന്നത് തടയാനും, നീളമുള്ളതും ആരോഗ്യമുള്ളതുമായ മുടിയിലേക്ക് നയിക്കുന്നു.
എന്ത് കൊണ്ടാണ് അരി വെള്ളം ഉപയോഗിക്കുന്നത് മുടിക്ക് നല്ലതാകുന്നത്?
• കാർബോഹൈഡ്രേറ്റായ ഇനോസിറ്റോൾ ഇതിൽ അടങ്ങിയിട്ടുണ്ട്. കേടായ മുടി നന്നാക്കാനും തുടർന്ന് മുടി വളർച്ചയെ ഉത്തേജിപ്പിക്കാനും ഇത് സഹായിക്കും
• മുടിയുടെ പിഎച്ച് ലെവലിനോട് അടുത്ത് നിൽക്കുന്ന പിഎച്ച് ലെവലും ഇതിനുണ്ട്. ഇത് മുടിയുടെ കേടുപാടുകളും പൊട്ടലും തടയുന്നു.
• അരിവെള്ളത്തിൽ വിറ്റാമിനുകൾ ബി, ഇ എന്നിവ അടങ്ങിയിട്ടുണ്ട്, ഇത് മുടിയെ പോഷിപ്പിക്കുകയും അതിന്റെ ഘടന മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
• ഇത് നിങ്ങളുടെ തലയോട്ടിക്ക് ആശ്വാസം നൽകുകയും വീക്കം കുറയ്ക്കുകയും ചെയ്യും.
• താരൻ കുറയ്ക്കാനും മുടിയുടെ ഇലാസ്തികത മെച്ചപ്പെടുത്താനും ഇത് സഹായിക്കും.
മുടിക്ക് അരി വെള്ളം എങ്ങനെ ഉണ്ടാക്കാം?
വീട്ടിൽ അരിവെള്ളം ഉണ്ടാക്കുന്നത് എളുപ്പമാണ്. ചെയ്യേണ്ടത് ഇതാ -
1. ഒരു കപ്പ് അരി നന്നായി വെള്ളത്തിൽ കഴുകിയ ശേഷം രണ്ട് കപ്പ് വെള്ളം ചേർക്കുക.
2. 30 മിനിറ്റിനു ശേഷം അരി അരിച്ചെടുത്ത് ഒരു പാത്രത്തിൽ വെള്ളം ശേഖരിക്കുക.
3. നിങ്ങളുടെ മുടിയിൽ അരി വെള്ളം ഉപയോഗിക്കുന്നതിന്, ഇത് പുരട്ടി നിങ്ങളുടെ തലയിൽ മസാജ് ചെയ്യുക.
4. ഇത് 10 മുതൽ 15 മിനിറ്റ് വരെ മുടിയിൽ വയ്ക്കുക, തുടർന്ന് തണുത്ത വെള്ളത്തിൽ കഴുകുക.
നിങ്ങൾക്ക് എല്ലായ്പ്പോഴും അരി വെള്ളം നേരിട്ട് ഉപയോഗിക്കാം, എന്നാൽ മറ്റ് പ്രകൃതിദത്ത ചേരുവകളുമായി ഇത് കലർത്തുന്നത് ഗുണങ്ങൾ വർധിപ്പിക്കുന്നതിന് സഹായിക്കുന്നു.
1. നെല്ലിക്ക
രോമകൂപങ്ങളെ പോഷിപ്പിക്കാനും മുടിയുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കാനും മുടി കൊഴിച്ചിൽ തടയാനും സഹായിക്കുന്ന വിറ്റാമിൻ സി നെല്ലിക്കയിൽ ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ അരിവെള്ളത്തിൽ നെല്ലിക്ക ചേർക്കാം.
2. ഉലുവ
മുടിയെ ശക്തിപ്പെടുത്താൻ സഹായിക്കുന്ന പ്രോട്ടീന്റെ ഉയർന്ന സാന്ദ്രത ഉലുവയിൽ ഉണ്ട്. അരി വെള്ളവുമായി ചേരുമ്പോൾ ഇത് വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നു.
3. റോസ്മേരി ഓയിൽ
റോസ്മേരി ഓയിൽ തലയോട്ടിയിലെ രക്തചംക്രമണം വർദ്ധിപ്പിക്കുമെന്നും മുടി വളർച്ചയെ ഉത്തേജിപ്പിക്കാൻ സഹായിക്കുമെന്നും വിശ്വസിക്കപ്പെടുന്നു. അതുകൊണ്ട് മുടി വളരാൻ റോസ്മേരി ഓയിൽ എപ്പോഴും ഉപയോഗിക്കാം.
ബന്ധപ്പെട്ട വാർത്തകൾ: ന്യുമോണിയ: രോഗലക്ഷണങ്ങളും പ്രതിരോധ മാർഗങ്ങളും
Share your comments