1. Environment and Lifestyle

ഒരു ഗ്ലാസ് വൈനോ ബിയറോ! മുടി വളരാനും ചർമം തിളങ്ങാനും ഉപയോഗിക്കാം…

ഇറ്റലിയിലെ കാമറിനോ യൂണിവേഴ്‌സിറ്റിയിലെ വിദഗ്ധ സംഘം ബിയറുകളിൽ ആന്റി ഓക്‌സിഡന്റ് ഗുണങ്ങൾ കണ്ടെത്തിയിരുന്നു. ഇവയിൽ കാണപ്പെടുന്ന ഫിനോളുകളും യീസ്റ്റുകളും മൈറ്റോകോൺ‌ഡ്രിയയുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിലൂടെ ഓക്‌സിഡേറ്റീവ് സമ്മർദത്തിൽ നിന്ന് സംരക്ഷിക്കുന്നു.

Anju M U
wine
ഒരു ഗ്ലാസ് വൈനോ ബിയറോ! മുടി വളരാനും ചർമം തിളങ്ങാനും ഉപയോഗിക്കാം…

മദ്യപാനം ശരീരത്തിന് ദോഷകരമാണ്. എങ്കിലും, ഈ പാനീയം കുടിക്കാതെ മറ്റ് പല രീതിയിൽ ഉപയോഗിച്ചാൽ അത് ചർമ പ്രശ്നങ്ങളെ മാറ്റാനും മുടിയുടെ ആരോഗ്യത്തിനും സഹായിക്കും. ചർമത്തിൽ നിന്ന് മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനും ആരോഗ്യമുള്ള കരുത്തുറ്റ മുടി ലഭിക്കുന്നതിനും വൈൻ അല്ലെങ്കിൽ മദ്യം എങ്ങനെ ഉപയോഗിക്കാമെന്ന് അറിയാം.

ഇറ്റലിയിലെ കാമറിനോ യൂണിവേഴ്‌സിറ്റിയിലെ വിദഗ്ധ സംഘം ബിയറുകളിൽ ആന്റി ഓക്‌സിഡന്റ് ഗുണങ്ങൾ കണ്ടെത്തിയിരുന്നു. ഇവയിൽ കാണപ്പെടുന്ന ഫിനോളുകളും യീസ്റ്റുകളും മൈറ്റോകോൺ‌ഡ്രിയയുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിലൂടെ ഓക്‌സിഡേറ്റീവ് സമ്മർദത്തിൽ നിന്ന് സംരക്ഷിക്കുന്നു.

ബന്ധപ്പെട്ട വാർത്തകൾ: തിളക്കമുള്ള ചര്‍മ്മത്തിന് ആരോഗ്യകരമായ ഭക്ഷണ ക്രമം

ചർമത്തിന്റെ പ്രായമാകൽ പ്രക്രിയയെ മന്ദഗതിയിലാക്കുന്നതിനും ചർമത്തെ ചെറുപ്പമായി നിലനിർത്തുന്നതിനും ഈ കാര്യങ്ങൾ സഹായകമാണ്. ഏതൊക്കെ രീതിയിൽ ബിയറും റെഡ് വൈനും ഉപയോഗിക്കാമെന്ന് ചുവടെ വിശദീകരിക്കുന്നു.

  • സിൽക്കി മുടിയ്ക്ക്

ബ്യൂട്ടി ബ്ലോഗർമാരോ വിദഗ്ധരോ ബിയർ ഉപയോഗിച്ച് മുടി കഴുകാൻ ശുപാർശ ചെയ്യുന്ന വീഡിയോകൾ നിങ്ങൾ കണ്ടിട്ടുണ്ടാകും. ഇതിലൂടെ മുടി മൃദുവാകുക മാത്രമല്ല, സിൽക്കി ആവുകയും ചെയ്യും. ബിയർ ചേർത്തിട്ടുള്ള ഷാംപൂകളും കണ്ടീഷണറുകളും മുടിയുടെ വളർച്ചയെയും പരിപോഷിപ്പിക്കും.

  • റെഡ് വൈൻ നിങ്ങൾക്ക് യുവത്വമുള്ള ചർമത്തിന്

റെഡ് വൈനിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകൾ പ്രായമാകൽ പ്രക്രിയയെ മന്ദഗതിയിലാക്കുന്നു. കൊളാജൻ നിലനിർത്താനും ഇത് സഹായകരമാണ്. ഇത് ചർമത്തിൽ ഉണ്ടാകുന്ന നേർത്ത വരകൾ കുറയ്ക്കുകയും ചർമത്തിന്റെ തിളക്കം വർധിപ്പിക്കുകയും ചെയ്യുന്നു. ഇതോടൊപ്പം മുഖക്കുരു പ്രശ്‌നത്തിനും റെഡ് വൈൻ ആശ്വാസം നൽകുന്നു.

  • താരനകറ്റാൻ റെഡ് വൈൻ

റെഡ് വൈൻ ചർമത്തിന് മാത്രമല്ല, മുടിയിലും മാന്ത്രിക ഫലങ്ങൾ കാണിക്കുന്നു. ഇത് കേടായ മുടി നന്നാക്കുകയും മുടി കൊഴിച്ചിൽ കുറയ്ക്കുകയും ചെയ്യുന്നു. തലയോട്ടിയിലെ രക്തചംക്രമണം മെച്ചപ്പെടുത്തുന്നതിനൊപ്പം താരൻ പോലുള്ള പ്രശ്‌നവും റെഡ് വൈൻ ഉപയോഗിച്ച് ഇല്ലാതാക്കാനാകും. മുടിക്ക് നീളം കൂട്ടാനും റെഡ് വൈൻ സഹായിക്കുന്നു.
ശ്രദ്ധിക്കേണ്ടത്!
എന്നിരുന്നാലും, റെഡ് വൈനിന്റെ അമിതമായ ഉപയോഗം ചർമത്തിനെ മോശമാക്കാനും സാധ്യത കൂടുതലാണ്. അതിനാൽ ഇവ നേരിട്ട് ഉപയോഗിക്കരുത്. പകരം ഹെയർ വാഷിലോ ഒരു കപ്പിലോ ഗ്ലാസിലോ ആയി ഉപയോഗിക്കുന്നതാണ് നല്ലത്. കൂടാതെ, ഇവ ആഴ്ചയിൽ രണ്ട് തവണയിൽ കൂടുതൽ ഉപയോഗിക്കരുത് എന്നതും ശ്രദ്ധിക്കുക.

  • മുഖം സുന്ദരമാക്കാൻ

വിവിധ സൗന്ദര്യ പ്രശ്നങ്ങൾക്ക് റെഡ് വൈൻ പരിഹാരമായി ഉപയോഗിക്കാം. ചർമത്തിൽ വെയിലേറ്റ് ഉണ്ടാകുന്ന കരുവാളിപ്പ് മാറാനും റെഡ് വൈൻ സഹായിക്കും. ഇതിന് പുറമെ പരിസര മലിനീകരണവും അമിതമായ സമ്മർദവും മൂലം മുഖത്തിന്റെ തിളക്കം നഷ്ടപ്പെട്ടാലും റെഡ് വൈൻ ഉപയോഗിക്കാം. ഇതിലെ ആൻറി ബാക്ടീരിയൽ സവിശേഷതകൾ മുഖക്കുരുവിനെ പ്രതിരോധിക്കാനും ഗുണകരമാണ്.

പരിസ്ഥിതിയും ജീവിതശൈലിയും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Environment & Lifestyle'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.

English Summary: Home remedies; a glass of wine or beer is good for your hair and skin

Like this article?

Hey! I am Anju M U. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds