ചർമത്തിനും സൗന്ദര്യ സംരക്ഷണത്തിലും പ്രധാന പങ്കുവഹിക്കുന്ന റോസ്‌വാട്ടർ എങ്ങനെ വീട്ടിൽ ഉണ്ടാക്കാം എന്നു നോക്കാം , വളരെ കുറച്ചു വസ്തുക്കൾ മാത്രമേ ഇതിനു ആവശ്യമുള്ളൂ.
ഡിസ്റ്റിൽഡ് വാട്ടർ, വീട്ടിൽ ഉണ്ടാകുന്ന പനിനീർ പൂവിന്റെ ഇതളുകൾ എന്നിവ മാത്രമാണ് ഇതിലേക്ക് ആവശ്യം .
ആദ്യമായി റോസ് ഇതളുകൾ വേർപെടുത്തിയെടുക്കാം ഇതിൽ കീടങ്ങളോ മരുന്നുകളോ ഇല്ല എന്ന് ഉറപ്പു വരുത്തണം.
അതിനു ശേഷം ഇതളുകൾ ഒരു പാത്രത്തിൽ ഇട്ട് ഇതളുകൾ മൂടും വരെ വെള്ളം ഒഴിക്കുക.
10 ഓ 15 ഓ മിനിറ്റ് നന്നായി തിളപ്പിച്ചതിനു ശേഷം ആറുമ്പോൾ ഒരു കുപ്പിയിലേക്ക് അരിച്ചെടുക്കാം.
ഇപ്പോൾ റോസ് ഇതളുകളിലെ നിറം വെള്ളത്തിൽ കലർന്ന് സുഗന്ധപൂരിതമായ റോസ് വാട്ടർ നിങ്ങള്ക്ക് ലഭിക്കും .
ഇതിൽ ഒരു സ്പൂൺ ഗ്ലിസറിൻ ചേർത്ത് ഗ്ലാസ് ബോട്ടിൽ ഇത് സൂക്ഷിക്കാം.
ശുദ്ധമായ റോസ് വാട്ടർ വീട്ടിൽ ഉണ്ടാക്കാം
നിത്യ ജീവിതത്തിൽ പല ആവശ്യങ്ങൾക്കായി നാം റോസ് വാട്ടർ ഉപയോഗിക്കാറുണ്ട്. മംഗള കർമ്മങ്ങൾക്കും, സൗന്ദര്യ സംരക്ഷണത്തിനും, റൂം ഫ്രഷ്നെർ ആയും ഒക്കെ റോസ് വാട്ടര്‍ ഉപയോഗിക്കുന്നത് ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും ഉണര്‍വിനും നല്ലതാണ്.
Share your comments