പാചകം ചെയ്യുന്ന പാത്രങ്ങൾ സ്ഥിരമായി ഉപയോഗിച്ച് ചുവട്ടിൽ കരി പിടിയ്ക്കുമ്പോൾ, പിന്നീട് കഴുകി വൃത്തിയാക്കുക എന്നത് ശ്രമകരമായ ജോലിയാണ്. ഇത് എന്നും കഴുകുന്ന പണിയോർത്ത് ചിലപ്പോൾ കരി കളയുക എന്ന ശ്രമം ഉപേക്ഷിക്കുന്നവരുമുണ്ട്.
ബന്ധപ്പെട്ട വാർത്തകൾ: ഗ്യാസ് തീർന്ന് അടുക്കള ബജറ്റ് തെറ്റണ്ട… ഇക്കാര്യങ്ങൾ ഒന്ന് ശ്രദ്ധിച്ചാൽ മതി
ചിലർ ശക്തിയായി പാത്രം ഉരച്ച് കഴുകാൻ ശ്രമിക്കാറുണ്ടെങ്കിലും ഇങ്ങനെ പാത്രങ്ങളില്‍ പോറല്‍ വീഴാൻ സാധ്യത കൂടുതലാണ്. പാത്രത്തിലെ കരി കഴുകിക്കളയുന്ന ജോലി അനായാസമാക്കാനുള്ള എളുപ്പവഴികൾ അറിഞ്ഞാൽ ഇങ്ങനെയുള്ള ജോലികൾ പുഷ്പം പോലെ ചെയ്യാം.
പാത്രങ്ങള്‍ കുറച്ചുനേരം വെള്ളത്തില്‍ കുതിരാൻ വച്ച ശേഷം വൃത്തിയാക്കിയാൽ പോലും കരിയും അഴുക്കും പൂർണമായും പോകണമെന്നില്ല. തേച്ചുരച്ച് കഴുകിയാലും പോകാത്ത കരി കളഞ്ഞ് പാത്രങ്ങൾ നന്നായി മിനുങ്ങാൻ സഹായിക്കുന്ന കുറച്ച് പൊടിക്കൈകളെ കുറിച്ചാണ് താഴെ വിവരിക്കുന്നത്.
പാത്രത്തിലെ കരിയ്ക്ക് ചില പൊടിക്കൈകൾ (Simple Tips To Clean Burnt Vessels)
- വിനാഗിരി ( Vinegar)
പാത്രത്തിലെ കരി പൂർണമായും കഴുകിക്കളയാൻ നമ്മുടെ അടുക്കളയിൽ തന്നെ ചില എളുപ്പവിദ്യകളുണ്ട്. ആഹാരം കേടാകിതിരിക്കാൻ ഉപയോഗിക്കുന്ന വിനാഗിരി ഉപയോഗിച്ച് കരിഞ്ഞ പാത്രം കഴുകി വൃത്തിയാക്കാം.
ഇതിനായി കരിഞ്ഞ പാത്രത്തില്‍ വെള്ളം ഒഴിച്ച് അതിലേക്ക് ഒരു കപ്പ് വിനാഗിരി ഒഴിക്കുക. പാത്രം നിറയെ വെള്ളമൊഴിക്കണം. ശേഷം ഒരു രാത്രി കഴിഞ്ഞ് പിറ്റേന്ന് സാധാരണ സോപ്പ് ഉപയോഗിച്ച് പാത്രം വൃത്തിയാക്കിയാൽ കരി പൂർണമായും കഴുകിക്കളയാം.
-
ഉപ്പ് (Salt)
പാത്രം വൃത്തിയാക്കാൻ ഉപ്പ് മികച്ച പ്രതിവിധിയാണ്. ഇതിനായി പാത്രത്തില്‍ കുറച്ച് ഉപ്പിട്ട് അതിൽ വെള്ളം ഒഴിച്ച് തിളപ്പിക്കുക. തുടർന്ന് പാത്രം കഴുകുന്ന സ്ക്രബ്ബറിലും അൽപം ഉപ്പ് ചേര്‍ക്കുക. ശേഷം പാത്രം മുഴുവനും നന്നായി സ്‌ക്രബ്ബ് ചെയ്യുക. കറ പൂർണമായും പോകാനുള്ള മികച്ച വഴിയാണിത്.
-
നാരങ്ങനീര് (Lemon)
കരിഞ്ഞ പാത്രത്തിനെ പഴയ രീതിയിലാക്കാൻ നാരങ്ങ ഉപയോഗിക്കാം. പാത്രം ആദ്യം 10 മിനിറ്റ് വെള്ളത്തിലിട്ട് വയ്ക്കുക. ഇതിന് ശേഷം അൽപം നാരങ്ങ നീരും ഉപ്പും ചേർത്ത് പാത്രം തേച്ച് കഴുകുക. തുടർന്ന് സോപ്പ് ഉപയോഗിച്ച് കൂടി കഴുകുക. പാത്രത്തിലെ അഴുക്കും കരിയും മാറി വെട്ടിത്തിളങ്ങുന്നത് കാണാം.
-
വൈന്‍ (Wine )
പാത്രത്തിലെ കരി മാറ്റാൻ വൈനും നല്ലതാണ്. കരി പിടിച്ച പാത്രത്തില്‍ വൈന്‍ ഒഴിച്ച് കുറച്ച് നേരം വക്കുക. ഏതാനും മിനിറ്റിനുകള്‍ ഇതുപോലെ വച്ചശേഷം സോപ്പ് ഉപയോഗിച്ച് കഴുകിയാൽ പാത്രങ്ങളിലെ കറുത്ത കറകൾ മാറി പാത്രം പുതുമയോടെ തിളങ്ങും.
-
ബേക്കിങ് സോഡ (Baking Soda)
ബേക്കിങ് സോഡ ഉപയോഗിക്കുന്നത് പാത്രങ്ങളിലെ കരി നീക്കം ചെയ്യാൻ സഹായിക്കും. ഇതിന് ആദ്യം നാരങ്ങ നീര് ചേർത്ത ചൂട് വെള്ളത്തിൽ ഒരു മണിക്കൂറെങ്കിലും പാത്രങ്ങൾ മുക്കി വയ്ക്കുക. ഇതിന് ശേഷം, കരി പിടിച്ച പാത്രം ബേക്കിങ് സോഡാ പൊടി ചേർത്ത് സ്‌ക്രബ് ചെയ്യുക. പാത്രങ്ങളിലെ എണ്ണയുടെ അംശവും കരിയും വിട്ടുമാറാൻ എളുപ്പവഴിയാണിത്.
Share your comments