മുഖത്തിലെ അഴുക്കും പാടുകളും മാറ്റി ചർമം ഫേസ് വാഷ് (Face wash)വളരെ പ്രയോജനകരമാണ്. മഴക്കാലമായാലും വേനലായാലും ഏത് സമയത്തും ചർമത്തെ ആഴത്തിൽ വൃത്തിയാക്കാൻ ചർമത്തിന് അനുസരിച്ചുള്ള ഫേസ് വാഷ് ഉപയോഗിക്കണം. കാരണം, ഈ ഫേസ് വാഷ് ചർമത്തിലെ സുഷിരങ്ങൾ വൃത്തിയാക്കുന്നതിനും, മുഖക്കുരു, കറുത്ത പാടുകൾ, ബ്ലാക്ക് ഹെഡ്‌സ് തുടങ്ങിയ എല്ലാ പ്രശ്‌നങ്ങളിൽ നിന്നും മുക്തി നേടാനും സഹായിക്കും. എന്നിരുന്നാലും, ഫേസ് വാഷ് പലരും ശരിയായ രീതിയിൽ ആയിരിക്കില്ല ഉപയോഗിക്കുന്നത്. വെറുതെ മുഖം കഴുകുന്ന രീതിയിൽ ആണ് പലരും ഫേസ് വാഷ് പ്രയോഗിക്കുന്നത് എന്നതിനാൽ തന്നെ, അത് ചർമത്തിനെ ദോഷകരമായി ബാധിക്കും.
നിങ്ങളുടെ ചർമത്തിന്റെ ഘടന മാറ്റം വരാതെ സംരക്ഷണം ഉറപ്പാക്കുന്നതിന്, ഫേസ് വാഷ് എങ്ങനെ ശരിയായി ഉപയോഗിക്കണമെന്ന് ചുവടെ വിവരിക്കുന്നു. ഇതിന് മുൻപ് എപ്പോഴൊക്കെയാണ് ഫേസ് വാഷ് ഉപയോഗിക്കാനുള്ള ശരിയായ സമയം എന്നും അറിഞ്ഞിരിക്കുക.
എപ്പോൾ ഉപയോഗിക്കണം? (When to use face wash?)
രാവിലെയും വൈകുന്നേരവും ദിവസത്തിൽ രണ്ട് തവണയെങ്കിലും ഫേസ് വാഷ് ഉപയോഗിക്കണം. എന്നാൽ ഇത് അധികം ഉപയോഗിച്ചാൽ ചർമത്തിൽ വരൾച്ച പോലുള്ള പ്രശ്നങ്ങൾക്കും ഇടയാക്കും.
അതുപോലെ ഫേസ് വാഷ് ഉപയോഗിക്കുന്നതിന് മുമ്പ്, നിങ്ങൾ ആദ്യം പാലോ ശുദ്ധമായ വെള്ളമോ ഉപയോഗിച്ച് ചർമം വൃത്തിയാക്കണം.
അതുപോലെ മേക്കപ്പ് ചെയ്ത മുഖമാണെങ്കിൽ, ആദ്യം ഒരു മേക്കപ്പ് റിമൂവർ ഉപയോഗിച്ച് മേക്കപ്പ് നീക്കം ചെയ്യുക. ഇതിന് ശേഷം ക്ലെൻസിംഗ് മിൽക്ക് ഉപയോഗിച്ച് മുഖം വൃത്തിയാക്കുക. അതിന് ശേഷം ഫേസ് വാഷ് ഉപയോഗിച്ച് ചർമം വൃത്തിയാക്കണം.
മുഖത്ത് എങ്ങനെ ഫേസ് വാഷ് ഉപയോഗിക്കണം? (How to use face wash on face?)
ഫേസ് വാഷ് ഉപയോഗിക്കുന്നതിന് മുമ്പ്, മിക്കവരും ചെയ്യുന്ന തെറ്റാണ് കൈകൾ ശരിയായി കഴുകുന്നില്ല എന്നത്. ആദ്യം സോപ്പ് അല്ലെങ്കിൽ ലിക്വിഡ് ജെൽ ഉപയോഗിച്ച് കൈകൾ നന്നായി കഴുകുക. ഇതിലൂടെ കൈകളിലെ അഴുക്ക് മുഖത്ത് വരാതിരിക്കാൻ സഹായിക്കും. തുടർന്ന് മുഖത്ത് ഫേസ് വാഷ് ഉപയോഗിക്കാം.
ബന്ധപ്പെട്ട വാർത്തകൾ: ശരിക്കും എങ്ങനെയാണ് ചോറ് പാകം ചെയ്യേണ്ടത്? ആയുർവേദം പറയുന്നു…
മുഖം വൃത്തിയാക്കാൻ മൂന്നോ നാലോ തുള്ളി ഫേസ് വാഷ് മാത്രം മതി. ഇതിൽ കൂടുതൽ ഉപയോഗിക്കേണ്ടതില്ല. മുഖത്ത് ഫേസ് വാഷ് പുരട്ടിയ ശേഷം ഒന്ന് രണ്ട് മിനിറ്റെങ്കിലും മുഖം മസാജ് ചെയ്യുന്നതും നല്ലതാണ്.
ചർമം വൃത്തിയാക്കുമ്പോൾ മുഖം, കഴുത്ത്, ചെവി എന്നിവയും വൃത്തിയാക്കണം. അതിന് ശേഷമാണ് മുഖം കഴുകേണ്ടത്. കൂടാതെ, മുഖം വൃത്തിയാക്കാൻ ചെറുചൂടുള്ള വെള്ളം ഉപയോഗിക്കുക.
മുഖം കഴുകിയ ശേഷം തൂവാല കൊണ്ട് മുഖം വൃത്തിയാക്കുക. അതിനുശേഷം മുഖത്ത് മോയ്സ്ചറൈസർ ഉപയോഗിക്കുന്നത് ചർമത്തെ കൂടുതൽ മൃദുലമാക്കും.
Share your comments