ആരോഗ്യമുള്ള ശരീരത്തിന് അൽപം ശ്രദ്ധയും പരിചരണവും ഒപ്പം ചിട്ടയും നൽകിയാൽ മതി. പല രോഗങ്ങളിൽ നിന്നും നമ്മുടെ ശരീരത്തെ സംരക്ഷിക്കാൻ സഹായിക്കുന്ന പല കാര്യങ്ങളും നമ്മുടെ വീട്ടിൽ തന്നെയുണ്ട്. അതായത്, ഒരുപക്ഷേ ഒറ്റ രാത്രി കൊണ്ട് തന്നെ ചില പൊടിക്കൈ പ്രയോഗങ്ങളിലൂടെ ശരീരത്തിലുള്ള മിക്ക വിഷാംശങ്ങളെ നീക്കം ചെയ്യാനും രോഗങ്ങളെ പ്രതിരോധിക്കാനും സാധിക്കുന്നതാണ്.
ബന്ധപ്പെട്ട വാർത്തകൾ: ആയുർവേദ ഐസ് ക്രീം കഴിക്കാം
അതായത്, ചില പോഷക വസ്തുക്കൾ ഒരു രാത്രി മുഴുവൻ കുതിർത്ത് വച്ച് പിറ്റേന്ന് ശരിയായ അളവിൽ കഴിക്കുകയാണ് അത് ശരീരത്തിന് നൽകുന്നത് വലിയ നേട്ടങ്ങളായിരിക്കും. ഇവ എന്തൊക്കെയെന്ന് നോക്കാം.
വെറുതെ പച്ചക്ക് കഴിക്കുന്നതിനേക്കാൾ ചില പദാർഥങ്ങൾ കുതിർത്ത് ഉപയോഗിച്ചാൽ അവയുടെ പോഷകമൂല്യങ്ങൾ വർധിക്കുകയും എളുപ്പത്തിൽ അവ ദഹിക്കുകയും ചെയ്യുന്നു. നിങ്ങളുടെ അടുക്കളയിലെ ഭരണികളിൽ നിന്ന് തന്നെ സുലഭമായി ലഭിക്കുന്ന ധാന്യവർഗങ്ങളിലും പെട്ട ഇത്തരം ആഹാരപദാർഥങ്ങൾ ഏതൊക്കെയെന്ന് അറിയാം.
-
ഉലുവ (Fenugreek)
നാരുകളാൽ സമ്പുഷ്ടമാണ് ഉലുവ. ഇത് നമ്മുടെ കുടൽ വൃത്തിയാക്കാൻ സഹായിക്കുന്നു. മലബന്ധത്തിന്റെ പ്രശ്‌നത്താൽ ബുദ്ധിമുട്ടുന്ന ആളുകൾക്ക് ഉലുവ വളരെ നല്ലൊരു പ്രതിവിധിയാണ്. ദിവസവും ഉലുവ കഴിക്കുന്നത് ദഹനത്തിന്റെ ആരോഗ്യം നിലനിർത്തുന്നു. പ്രമേഹ രോഗികൾക്കും ഉലുവ ഫലപ്രദമാണ്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു.
ഉലുവ ഒരു രാത്രി മുഴുവൻ വെള്ളത്തിൽ കുതിർത്ത് കഴിക്കുന്നതിലൂടെ ആർത്തവ സമയത്തെ വേദനയിൽ നിന്നും അസ്വസ്ഥതകളിൽ നിന്നും ആശ്വാസം നൽകുന്നു.
-
കസ്കസ് അഥവാ പോപ്പി വിത്തുകൾ (Popy seeds)
ഇംഗ്ലീഷിൽ പോപ്പി സീഡ്സെന്നും മലയാളത്തിൽ കസ്കസ് എന്നും അറിയപ്പെടുന്ന വിത്താണിത്. കടുകു മണിപോലെയോ എള്ളുപോലെയോ രൂപസാദ്യശ്യമുള്ള പോപ്പി സീഡ്ല് മെറ്റബോളിസം വർധിപ്പിക്കുന്നതിനും ശരീരഭാരം കുറയ്ക്കുന്നതിനും വളരെയധികം ഗുണകരമാണ്. പോപ്പി സീഡ്സ് രാത്രി മുഴുവൻ കുതിർക്കാൻ വച്ച ശേഷം പിറ്റേന്ന് എടുത്ത് കഴിക്കുന്നതിലൂടെ ശരീരത്തിന് പലവിധ നേട്ടങ്ങളുണ്ടാകും. ഇതിൽ എടുത്ത് പറയേണ്ടതാണ് ഇവ ശരീരത്തിലെ കൊഴുപ്പിനെ നിയന്ത്രിക്കുന്നുവെന്നതും ഇത് അടിഞ്ഞുകൂടാൻ അനുവദിക്കുന്നില്ല എന്നതും.
-
ഫ്ളാക്സ് സീഡ് (Flax seed)
ഒമേഗ 3 ഫാറ്റി ആസിഡുകൾ ഫ്ളാക്സ് സീഡിൽ ധാരാളമായി കാണപ്പെടുന്നു. മത്സ്യം കഴിക്കാത്തവർക്ക് ഫ്ളാക്സ് സീഡ് പകരക്കാരനായി ഉപയോഗിക്കാവുന്നതാണ് ഇത്. കൊളസ്ട്രോൾ ഉയർന്ന അളവിലുള്ളവർ കുതിർത്ത ഫ്ളാക്സ് സീഡ് കഴിച്ചാൽ, ശരീരത്തിലെ നല്ലതും ചീത്തയുമായ കൊളസ്ട്രോളിനെ നിയന്ത്രിക്കാൻ ഇത് സഹായിക്കും. ഫ്ളാക്സ് സീഡിൽ ധാരാളം നാരുകളും അടങ്ങിയിട്ടുണ്ട്. ഇത് ദഹനപ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനാൽ ആരോഗ്യത്തിനും വളരെ നല്ലതാണ്.
-
മുനക്ക (Black dried grapes)
നിറയെ ആരോഗ്യ ഗുണങ്ങൾ നൽകുന്ന ഉണക്കമുന്തിരിയിലെ ഒരിനമാണ് മുനക്ക. ഇതിൽ മഗ്നീഷ്യം, പൊട്ടാസ്യം, ഇരുമ്പ് എന്നിവ സമ്പുഷ്ടമായി കാണപ്പെടുന്നു. കുതിർത്ത ഉണക്ക മുന്തിരി ദിവസവും കഴിക്കുന്നത് ശരീരത്തിൽ കാൻസർ കോശങ്ങൾ വളരുന്നതിൽ നിന്ന് പ്രതിരോധിക്കും. മുനക്ക കുതിർത്ത് കഴിക്കുന്നതിലൂടെ ചർമത്തിന് ആരോഗ്യം നൽകുന്നതിനും ഇതിലെ വിഷാംശങ്ങളെ നീക്കം ചെയ്യാനും സാധിക്കും. നിങ്ങൾക്ക് അനീമിയയോ, അല്ലെങ്കിൽ വൃക്ക സംബന്ധമായ പ്രശ്നമോ ഉണ്ടെങ്കിൽ, കുതിർത്ത മുന്തിരി മികച്ച പോംവഴിയാണ്.
-
ചെറുപയർ (Mung bean)
കുതിർത്ത ചെറുപയറിൽ പ്രോട്ടീൻ, നാരുകൾ, വിറ്റാമിൻ ബി എന്നീ പോഷകങ്ങൾ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് മലബന്ധം പോലുള്ള പ്രശ്‌നങ്ങൾക്ക് പരിഹാരമാണ്. കൂടാതെ, പൊട്ടാസ്യം, മഗ്നീഷ്യം എന്നിവയാൽ സമ്പന്നമായതിനാൽ പച്ച ചെറുപയർ രക്തസമ്മർദം ഉയർന്ന രോഗികൾ ആഹാരക്രമത്തിൽ ഉൾപ്പെടുത്തേണ്ടതാണ്. പ്രമേഹം, കാൻസർ തുടങ്ങിയ മാറാരോഗങ്ങളുടെ സാധ്യത കുറയ്ക്കുന്ന ആന്റിഓക്‌സിഡന്റുകളാൽ സമ്പന്നമാണ് ചെറുപയർ എന്നും പഠനങ്ങൾ വിശദമാക്കുന്നുണ്ട്.
ബന്ധപ്പെട്ട വാർത്തകൾ: മത്സ്യമാണോ മാംസമാണോ ആരോഗ്യത്തിൽ കേമൻ ?
Share your comments