സ്വന്തം അടുക്കളയിൽ തയ്യാറാക്കിയ സോപ്പ് ഇനി നിങ്ങൾക്കും ഉപയോഗിച്ച് തുടങ്ങാം. നമ്മൾ മലയാളികൾ എന്നും ആരോഗ്യ സംരക്ഷണ രംഗത്ത് വലിയ അവബോധമുള്ളവരാണ്. സൗന്ദര്യ സംരക്ഷണ വസ്തുക്കളുടേയും സൗന്ദര്യ വര്‍ധക വസ്തുക്കളുടേയും വന്‍ വിപണിയാണ് കേരളത്തിലുള്ളത്. ആയുര്‍വേദ ചേരുവകൾ അടങ്ങിയിട്ടുള്ള സൗന്ദര്യ വര്‍ധക വസ്തുക്കള്‍ക്ക് പ്രയബദ്ധമെന്യേ കൂടുതൽ ആവശ്യക്കാർ ഉണ്ട് . അടുത്തകാലത്തായി പ്രമുഖ സൗന്ദര്യ വര്‍ധക വസ്തുക്കളുടെ ഉല്‍പ്പാദകര്‍ എല്ലാംതന്നെ ആയുര്‍വേദ ഉല്‍പ്പന്നങ്ങളും പുറത്തിറക്കുന്നുണ്ട്. വലിയ കമ്പനികളുടെ പരസ്യ പിന്തുണയുള്ള സോപ്പുകള്‍ക്കൊപ്പം തന്നെ കേരളത്തിലെ ചെറുകിട സംരംഭകരുടെ ഹെര്‍ബല്‍ സോപ്പുകളും വിറ്റഴിയുന്നുണ്ട്. ഇവിടെ നമ്മൾ ശ്രേദ്ധിക്കേണ്ടുന്ന കാര്യം ഓർഗാനിക്, നാച്ചുറൽ എന്നപേരിൽ ലഭിക്കുന്ന എല്ലാ വസ്തുക്കളും വിശ്വസനീയ ണമായിരിക്കില്ല എന്നാണ് . നാട്ടിന്‍പുറങ്ങളിലെ ചെറുകിട യൂണിറ്റുകളില്‍ വരെ സോപ്പുകൾ നിർമിച്ചു വില്പന നടത്തുന്നുണ്ട് അതുകൊണ്ടു തന്നെ ഇത് ലളിതമായ ഒരു പ്രക്രിയയാണെന്നു മനസിലാക്കാം. ഇത്ര ലളിതമായ രീതിയിൽ സോപ്പ് നിർമിക്കാമെന്നിരിക്കെ എന്തിനു നാം നല്ല വിലകൊടുത്തു മാരകമായ രാസവസ്തുക്കൾ ഉള്ള സോപ്പുകൾ വാങ്ങണം .വീടുകളിൽ കുറഞ്ഞ ചിലവിൽ സോപ്പുകൾ നിർമിക്കുന്നത് വഴി ഹാനികരമായ രാസവസ്തുക്കളിൽ നിന്നും കൊല്ലുന്നവിലയിൽ നമുക്കു മോചനം നൽകും.വീട്ടിൽ തന്നെ നമ്മുടെ അടുക്കളയിൽ സോപ്പ് നിർമിക്കുന്നത് എങ്ങനെ എന്ന് നോക്കാം
സസ്യ എണ്ണയിൽ ടാൽക്കം പൗഡർ, കാസ്റ്റിക് സോഡാ കളർ, സുഗന്ധ എണ്ണ , ഹെർബ്സ് എന്നിവ കലർത്തിയാണ് സോപ്പ് ഉണ്ടാക്കുന്നത്. ഇതിനായി കാസ്റ്റിക് സോഡയിൽ വെള്ളം ചേർത്ത് ലയിപ്പിച്ചു വയ്ക്കണം അടുത്ത ദിവസം സസ്യ എണ്ണയിൽ ടാൽക്കം പൌഡർ, കളർ, സുഗന്ധ എണ്ണ എന്നിവ ചെയ്‌തു നായി മിക്സ് ചെയ്തു അവസാനം കാസ്റ്റിക് സോഡാ ലായനിയും ചേർത്ത് നന്നായി മിക്സ് ചെയ്താൽ സോപ്പ് ലായനി തയ്യാർ . പിന്നെ ഇത് മോൾഡുകളിൽ ഒഴിച്ച് സെറ്റ് ചെയ്യുക .മൂന്ന് മണിക്കൂറിനുള്ളിൽ സോപ്പ് തയ്യാർ. വൈവിധ്യങ്ങളായ സുഗന്ധ എണ്ണകൾ, നിറം, അലോവേര , മഞ്ഞൾ , ആര്യവേപ്പ് തുടങ്ങിയ പച്ചമരുന്നുകൾ ചേർത്താൽ നിങ്ങൾക്കിഷ്ട്ടമുള്ള സോപ്പ് തയ്യാർ.
കാസ്റ്റിക് സോഡയും മറ്റും ഉപയോഗിച്ച് സോപ്പ് നിർമിക്കാൻ ബുദ്ദിമുട്ടുള്ളവർക്ക് വിപണിയിൽ ലഭിക്കുന്ന സോപ്പ് ബെയ്‌സോ ഏതെങ്കിലും ഗ്ലിസറിൻ സോപ്പോ ചെറുതായി മുറിച് ഇഷ്ടമുള്ള നിറവും സുഗന്ധ എണ്ണകളും പച്ചമരുന്നുകളും ചേർത്ത് ഡബിൾ ബോയിൽ ചെയ്തു മോൾഡുകളിൽ ഒഴിച്ചു ഇഷ്ടമുള്ള സോപ്പ് തയ്യാറാക്കം.
Share your comments