<
  1. Environment and Lifestyle

ചർമ്മത്തിലെ ചൊറിച്ചിൽ ഇല്ലാതാക്കാൻ ചില വീട്ടുവൈദ്യങ്ങൾ

നിങ്ങൾക്ക് ചൊറിച്ചിൽ അനുഭവപ്പെടുന്നുണ്ടെങ്കിൽ ചില പ്രകൃതിദത്തമായ വീട്ടുവൈദ്യങ്ങളുപയോഗിച്ച് ചർമ്മത്തിലെ ചൊറിച്ചിൽ ഇല്ലാതാക്കാനും ആശ്വാസം നൽകുന്നതിനും സഹായിക്കും.

Saranya Sasidharan
Some home remedies to get rid of itchy skin
Some home remedies to get rid of itchy skin

ചൂട് കൂടുന്ന സമയങ്ങളിൽ ഇടയ്ക്ക് ഇടയ്ക്ക് ചൊറിച്ചിൽ ഉണ്ടാകുന്നത് സ്വാഭാവികമാണ്. വിയർപ്പ് കെട്ടി നിൽക്കുകയും അത് ദുർഗന്ധം ഉണ്ടാക്കുകയും ചെയ്യുന്നു, മാത്രമല്ല ഇത് ചൊറിച്ചിലിനും കാരണമാകുന്നു, എന്നിരുന്നാലും, ഇത് അൽപ്പ സമയം നീണ്ടുനിൽക്കുകയും ശരീരത്തിന്റെ ഒന്നിലധികം ഭാഗങ്ങളെ ബാധിക്കുകയും ചെയ്യുന്നുവെങ്കിൽ, ഇത് ഒരു അലർജിയുടെയോ അസുഖത്തിന്റെയോ ലക്ഷണമാകാം.

നിങ്ങൾക്ക് ഇത്തരത്തിലുള്ള ചൊറിച്ചിൽ അനുഭവപ്പെടുന്നുണ്ടെങ്കിൽ ചില പ്രകൃതിദത്തമായ വീട്ടുവൈദ്യങ്ങളുപയോഗിച്ച് ചർമ്മത്തിലെ ചൊറിച്ചിൽ ഇല്ലാതാക്കാനും ആശ്വാസം നൽകുന്നതിനും സഹായിക്കും.

ചർമ്മത്തിലെ ചൊറിച്ചിൽ ഇല്ലാതാക്കാൻ സഹായിക്കുന്നവ!

ആപ്പിൾ സിഡെർ വിനെഗർ

ആപ്പിൾ സിഡെർ വിനെഗറിൽ അസറ്റിക് ആസിഡ് അടങ്ങിയിട്ടുണ്ട്, ഇത് ചൊറിച്ചിൽ അകറ്റാനുള്ള പ്രതിവിധിയായി കാലങ്ങളായി ഉപയോഗിച്ചുവരുന്നു. ഇത് ചർമ്മത്തിലും തലയോട്ടിയിലും നന്നായി പ്രവർത്തിക്കുന്നു. അതിനാൽ ഇത് പലപ്പോഴും നിങ്ങളുടെ മുടി സംരക്ഷണ ദിനചര്യയുടെ ഭാഗമായി ഇത് ഉപയോഗിക്കാം. 1:1 എന്ന അനുപാതത്തിൽ ആപ്പിൾ സിഡെർ വിനെഗർ വെള്ളത്തിൽ ലയിപ്പിച്ച് ചർമ്മത്തിലോ അല്ലെങ്കിൽ തലയോട്ടിയിലോ പുരട്ടാവുന്നതാണ്.

ബേക്കിംഗ് സോഡ

ബേക്കിംഗ് സോഡയിൽ ചർമ്മത്തിൽ നിന്ന് ചൊറിച്ചിൽ, പ്രകോപനം, വീക്കം എന്നിവ നീക്കം ചെയ്യാൻ കഴിയുന്ന ഗുണങ്ങളുണ്ട്. നിങ്ങൾ ചെയ്യേണ്ടത്, ഒരു കപ്പ് ചെറുചൂടുള്ള വെള്ളത്തിൽ 1/4 കപ്പ് ബേക്കിംഗ് സോഡ കലർത്തി നല്ല പേസ്റ്റ് ഉണ്ടാക്കുക. ചെയ്തുകഴിഞ്ഞാൽ, ഇത് നിങ്ങളുടെ ചർമ്മത്തിന്റെ ചൊറിച്ചിൽ ഉള്ള ഭാഗങ്ങളിൽ നേരിട്ട് പുരട്ടി കുറച്ച് സമയം വിടുക. ശേഷം കഴുകിക്കളയുക.

മെന്തോൾ

മെന്തോൾ അവശ്യ എണ്ണ ചൊറിച്ചിൽ, പൊള്ളൽ, വേദന എന്നിവ നീക്കം ചെയ്യുന്ന ഒരു തണുപ്പിക്കൽ പ്രഭാവം നൽകുന്നു. 2012-ൽ നടത്തിയ ഒരു പഠനമനുസരിച്ച്, മെന്തോൾ അടങ്ങിയ പെപ്പർമിൻ്റ് ഓയിൽ ചർമ്മത്തിലെ ചൊറിച്ചിൽ മാറ്റാൻ സഹായിക്കുന്നുവെന്ന് കണ്ടെത്തി. നിങ്ങൾ ചെയ്യേണ്ടത് ഈ എണ്ണയുടെ കുറച്ച് തുള്ളി വെള്ളത്തിൽ ലയിപ്പിച്ച് പുരട്ടുക എന്നതാണ്.

ഓട്സ് ബത്ത്

ചർമ്മത്തിലെ ചൊറിച്ചിൽ, കുമിളകൾ, സൂര്യാഘാതം, ചിക്കൻപോക്സ് എന്നിവ ചികിത്സിക്കുന്നതിന് ഓട്‌സ് ബാത്ത് തികച്ചും ആശ്വാസകരവും ഫലപ്രദവുമാണ്. ഓട്സ് വെള്ളത്തിൽ ലയിപ്പിച്ച് കുളിക്കാവുന്നതാണ്. ഇത് ശരീരത്തിലെ ഈർപ്പം നിലനിർത്തുന്നതിനും വരൾച്ച അല്ലെങ്കിൽ ചൊറിച്ചിൽ എന്നിവ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു.

ബന്ധപ്പെട്ട വാർത്തകൾ: മഴക്കാലത്ത് ഉറുമ്പിൻ്റെ ശല്യം കൂടുതലാണോ? പ്രതിവിധി വീട്ടിൽ തന്നെയുണ്ട്

English Summary: Some home remedies to get rid of itchy skin

Like this article?

Hey! I am Saranya Sasidharan. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds