തിളങ്ങുന്നതും മിനുസവുമായ ചർമ്മം ആഗ്രഹിക്കാത്തവർ കുറവായിരിക്കും. ഇതിന് പ്രധാനമായും തടസ്സമായി നിൽക്കുന്നത് മുഖക്കുരു, വരണ്ട ചർമ്മം, കരുവാളിപ്പ് പോലുള്ള പ്രശ്‌നങ്ങളാണ്. ഈ പ്രശ്‌നങ്ങൾക്ക് പ്രകൃതിദത്തമായ ചില പരിഹാരങ്ങൾ ചെയ്യാവുന്നതാണ്.
- ആന്റിഓക്‌സിഡന്റുകളും വൈറ്റമിന്‍ സിയാലും സമ്പുഷ്ടമാണ് നെല്ലിക്ക. ഇത് കഴിയ്ക്കുന്നത് ആരോഗ്യത്തിനും ഒപ്പം ചര്‍മ്മസംരക്ഷണത്തിനും ഗുണം ചെയ്യും. ചര്‍മ്മകോശങ്ങള്‍ക്ക് സഹായകമായ ഇത് ചര്‍മ്മത്തിന് തിളക്കവും നിറവും നല്‍കാന്‍ സഹായിക്കുന്നു. നെല്ലിക്കയുടെ നീര് മുഖത്തും പുരട്ടാം. ചര്‍മ്മത്തിലെ ചുളിവ് നീക്കാനും പ്രായക്കുറവ് തോന്നിപ്പിയ്ക്കാനുമെല്ലാം ഏറെ നല്ലതാണ് ഇത്.
ബന്ധപ്പെട്ട വാർത്തകൾ: ചര്‍മ്മ സംരക്ഷണ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുമ്പോൾ ഈക്കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതാണ്
- കറ്റാര്‍വാഴയും ചര്‍മ്മപ്രശ്‌നങ്ങള്‍ക്ക് പരിഹാരമാണ്. ഇതില്‍ വൈറ്റമിന്‍ ഇ ധാരാളം അടങ്ങിയിട്ടുണ്ട്. ചര്‍മ്മം തിളങ്ങാനും ചര്‍മ്മം മൃദുലമാകുന്നതിനും ഇത് കഴിയ്ക്കുന്നതും ചര്‍മ്മത്തില്‍ പുരട്ടുന്നതും ഏറെ നല്ലതാണ്. ഇതില്‍ വൈറ്റമിന്‍ സി, എ, ബി12, ഫോളിക് ആസിഡ് എന്നിവയെല്ലാം തന്നെ അടങ്ങിയിട്ടുണ്ട്. ചര്‍മ്മത്തിലെ കുരുവും പാടുകളുമെല്ലാം മാറാന്‍ ഇതേറെ നല്ലതാണ്.
- തേന്‍ ആരോഗ്യത്തിനും സൗന്ദര്യത്തിനും നല്ലതാണ്. ധാരാളം ആന്റിഓക്‌സിഡന്റുകളും മിനറലുകളും അടങ്ങിയ തേന്‍ ചര്‍മ്മത്തിന് ഈര്‍പ്പം നല്‍കുന്നു. ഇത് കടലമാവ്, ഓട്‌സ് എന്നിവ ചേര്‍ത്ത് ഫേസ് മാസ്‌ക്കായി ഉപയോഗിയ്ക്കാം. ഇത് കഴിയ്ക്കുന്നതും കോശങ്ങള്‍ക്ക് നല്ലതാണ്. സൗന്ദര്യം വര്‍ദ്ധിപ്പിയ്ക്കാന്‍ ഇത് സഹായിക്കുന്നു.
- ആര്യവേപ്പെണ്ണ സോറിയാസിസ്, എക്‌സീമ, മുഖക്കുര, സ്‌കാബീസ് പോലുള്ള പല ചര്‍മ്മപ്രശ്‌നങ്ങള്‍ക്ക് പരിഹാരമാണ്. ഇത് കഴിയ്ക്കുന്നത് ദഹനത്തിനും പ്രമേഹ നിയന്ത്രണത്തിനുമെല്ലാം നല്ലതാണ്. ചര്‍മ്മത്തിന്റെ ആരോഗ്യം സംരക്ഷിയ്ക്കുന്ന ആര്യവേപ്പ് ചുളിവുകള്‍ വീഴുന്നത് തടയാന്‍ സഹായിക്കുന്നു.
Share your comments