
മാനസിക സന്തോഷത്തിനും ആരോഗ്യത്തിനും വ്യായാമം ചെയ്യുന്നത് നല്ലതാണ്. വീട്ടിലോ, ജിമ്മിലോ, ഗ്രൗണ്ടിലോ ഒക്കെയാണ് മിക്കവാറും ആളുകൾ വ്യായാമം, യോഗ എന്നിവ ചെയ്യുന്നത്. വ്യായാമം ചെയ്യുന്നത് പോലെ തന്നെ പ്രധാനമാണ് വർക്ക് ഔട്ട് ഡ്രസുകൾ (Work out dress) തെരഞ്ഞെടുക്കുന്നതും. എന്നാൽ പലരും ഇതിൽ അത്ര ശ്രദ്ധ കൊടുക്കാറില്ല.
ബന്ധപ്പെട്ട വാർത്തകൾ: സൺസ്ക്രീൻ ഉപയോഗം കാൻസറിലേക്ക് നയിക്കുമോ?
വസ്ത്രങ്ങൾ തെരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കാം
വ്യായാമം ചെയ്യുമ്പോൾ വസ്ത്രധാരണം വളരെ പ്രധാനമാണ്. ശരിയായ വസ്ത്രം തെരഞ്ഞെടുത്തില്ലെങ്കിൽ അത് ചർമ രോഗങ്ങളിലേയ്ക്കും (Skin disease) അലർജിയിലേയ്ക്കും നയിക്കും.
വിയർപ്പ് ഒഴിവാക്കാൻ..
വ്യായാമം ചെയ്യുമ്പോൾ വിയർക്കുന്നത് സ്വാഭാവികം. വിയർപ്പ് ശരീരത്തിൽ നിൽക്കാൻ അനുവദിക്കാത്ത തരത്തിലുള്ള വസ്ത്രങ്ങൾ തെരഞ്ഞെടുക്കാൻ ശ്രദ്ധിക്കാം. അതിന് സിന്തറ്റിക് ഫൈബർ ഉള്ള ടീഷർട്ട് തെരഞ്ഞെടുക്കുക.
ശരീരത്തിൽ നിന്ന് വിയർപ്പ് നീക്കി എപ്പോഴും ഫ്രഷായി നിലനിർത്താൻ ഈ തുണികൾക്ക് സാധിക്കും. പോളിസ്റ്റർ, ലിക്ര, സ്പാന്റെക്സ്, കൂൾമാക്സ്, സപ്ലെക്സ് ഫൈബർ എന്നീ തുണികളും ഇതിനായി ഉപയോഗിക്കാം. ഇനി നന്നായി വിയർക്കാത്തവരാണെങ്കിൽ സോഫ്റ്റ് കോട്ടൺ മെറ്റീരിയൽ (Soft Cotton Material) കൊണ്ടുള്ള വസ്ത്രങ്ങൾ ഉപയോഗിക്കാം. എന്നാൽ ശ്രദ്ധിക്കേണ്ട കാര്യം കോട്ടൺ വേഗത്തിൽ വിയർപ്പ് വലിച്ച് എടുക്കുന്നതിനാൽ ആയാസമുള്ള വ്യായാമങ്ങൾ കഴിവതും ചെയ്യാതിരിക്കാൻ ശ്രമിക്കുക.
ടൈറ്റ് വസ്ത്രങ്ങൾ വേണ്ട
വ്യായാമം ചെയ്യാൻ ടൈറ്റ് ആയിട്ടുള്ള വസ്ത്രങ്ങൾ തെരഞ്ഞെടുക്കാതിരിക്കുക. വായുസഞ്ചാരമുള്ള, കൈകൾക്കും കാലുകൾക്കും സ്വാതന്ത്രം നൽകുന്ന, ശ്വാസമെടുക്കാൻ സാധിക്കുന്ന തരത്തിലുള്ള അളവിൽ വസ്ത്രങ്ങൾ വേണം തെരഞ്ഞെടുക്കാൻ. എന്നാൽ അയഞ്ഞ് കിടക്കാനും പാടില്ല. ശരീരത്തിന് ചേരുന്ന വസ്ത്രം തെരഞ്ഞെടുക്കുക.
ബ്രാന്റ് നോക്കുമ്പോൾ..
വിവിധതരം സ്പോർട്സ് ബ്രാന്റ് വസ്ത്രങ്ങൾ വിപണിയിൽ ലഭ്യമാണ്. നമ്മുടെ കംഫർട്ടിന് അനുസരിച്ചുള്ള നല്ല ബ്രാന്റ് നോക്കി വാങ്ങിയാൽ ഏറെ നാൾ നശിക്കാതെ ഉപയോഗിക്കാൻ സാധിക്കും. മാത്രമല്ല മെറ്റീരിയലിന്റെ ഗുണമേന്മ അനുസരിച്ച് മറ്റ് രോഗങ്ങൾ വരാനും സാധ്യതയില്ല. യോഗ, സൈക്ലിംഗ്, നടത്തം, വർക്ക് ഔട്ട് എന്നിവയ്ക്കും പ്രത്യേക വസ്ത്രങ്ങൾ ആവശ്യമാണ്.
അതായത്, യോഗ ചെയ്യുമ്പോൾ ഫ്ലെക്സിബിൾ പാന്റും ഷർട്ടും തെരഞ്ഞെടുക്കുന്നത് നല്ലതാണ്. ഓടാൻ പോകുമ്പോഴും സൈക്ലിംഗ് ചെയ്യുമ്പോഴും ഷോർട്സ് ഉപയോഗിക്കുന്നതാണ് നല്ലത്. അടിവസ്ത്രങ്ങൾ തെരഞ്ഞെടുക്കുമ്പോഴും ഫ്ലക്സിബിൾ ആയിട്ടുള്ളത് തെരഞ്ഞെടുക്കാം.
ഷൂസ് തെരഞ്ഞെടുക്കുമ്പോൾ..
കാലുകളുടെ ഫ്ലക്സിബിലിറ്റിയ്ക്കും ഉപ്പൂറ്റിയുടെ ആരോഗ്യത്തിനും ഷൂസിന്റെ ഉപയോഗം വളരെ വലുതാണ്.
പരിസ്ഥിതിയും ജീവിതശൈലിയും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Environment & Lifestyle'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് [email protected] എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.
Share your comments