നീണ്ട് കട്ടിയുള്ള മുടി എല്ലാവർക്കും ഇഷ്ടമാണ്. അതിന് വേണ്ടി എല്ലാവരും ശ്രമിക്കാറുണ്ട്. പച്ചമരുന്നുകൾ മുടിക്ക് അത്ഭുതകരമായ ഗുണങ്ങൾ നൽകുന്നു, അത് പോലെ തന്നെ ആയുർവേദ എണ്ണകളും മുടിക്ക് നല്ലതാണ്.
ചായയും അത്തരത്തിൽ മുടിക്ക് ഗുണം ചെയ്യുന്ന ഔഷധങ്ങളിൽ ഒന്നാണ്. നിങ്ങളുടെ മുടി കഴുകാൻ ചായ ഉപയോഗിക്കാവുന്നതാണ്. ഇത് മുടിക്ക് ആരോഗ്യം നൽകുന്നതിന് ഒപ്പം നന്നായി വളരുന്നതിനും സഹായിക്കുന്നു. ഇതിന് സുഷിരങ്ങൾ അടയ്‌ക്കാനും രോമകൂപങ്ങളെ പോഷിപ്പിക്കാനും തലയോട്ടി വൃത്തിയാക്കാനും കഴിയും. ചായയുടെ ഗുണങ്ങൾ മുടിയുടെ മിനുസവും ആരോഗ്യവും വർദ്ധിപ്പിക്കുന്നു. ഇത് മുടിക്ക് തിളക്കവും നൽകുന്നു.
മുടിയിൽ ചായ ഉപയോഗിച്ച് കഴുകുന്നതിന്റെ ഗുണങ്ങൾ എന്തൊക്കെയാണ് എന്ന് നിങ്ങൾക്കറിയാമോ?
ഗ്രീൻ ടീ: മുടി വളർച്ചയെ ഉത്തേജിപ്പിക്കുന്ന ഫ്ലേവനോയിഡുകൾ ഇതിൽ അടങ്ങിയിട്ടുണ്ട്. മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുന്ന മിനോക്സിഡിൽ എന്ന എന്ന സംയുക്തത്തിനേക്കാൾ മികച്ച ഫലം ഗ്രീൻ ടീ സത്തിൽ കാണിക്കുന്നതായി ഗവേഷണം കണ്ടെത്തി.
ബ്ലാക്ക് ടീ: മുടിയുടെ നിറം വർദ്ധിപ്പിക്കാൻ കഴിയുന്ന ടാനിനുകൾ ഇതിൽ അടങ്ങിയിട്ടുണ്ട്. കട്ടൻ ചായയിൽ കഫീൻ അടങ്ങിയിട്ടുണ്ട്, ഇത് ആൻഡ്രോജനിക് അലോപ്പീസിയയും മുടി കൊഴിച്ചിലും തടയാൻ സഹായിക്കും.
റോസ്മേരി: ഈ ഹെർബൽ ടീ ആന്റിഫംഗൽ ഗുണങ്ങൾക്ക് പേരുകേട്ടതാണ്. ഇത് തലയോട്ടി വൃത്തിയായും താരൻ ഇല്ലാതെയും നിലനിർത്താൻ സഹായിക്കും. നരച്ച മുടി കറുപ്പിക്കാനും ഇതിന് കഴിയും. റോസ്മേരി ഓയിൽ ആൻഡ്രോജെനിക് അലോപ്പിയയും മെച്ചപ്പെടുത്തും.
ചമോമൈൽ: ഇതിൽ ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിരിക്കുകയും ആന്റിമൈക്രോബയൽ ഗുണങ്ങൾ പ്രകടിപ്പിക്കുകയും ചെയ്യുന്നു, ഇത് പ്രാദേശിക ഉപയോഗത്തിന് അനുയോജ്യമാക്കുന്നു. ചമോമൈൽ ചായ പുരട്ടുന്നത് വീക്കം കുറയ്ക്കുകയും തലയോട്ടിയിലെ പ്രകോപിപ്പിക്കലും എക്സിമ, ഡെർമറ്റൈറ്റിസ് പോലുള്ള അവസ്ഥകളും ശമിപ്പിക്കുകയും ചെയ്യും. ഇതിന് ആൽഫ റിഡക്റ്റേസ് തടയാനും മുടി വളർച്ചയെ ഉത്തേജിപ്പിക്കാനും ആൻഡ്രോജെനിക് അലോപ്പീസിയ തടയാനും കഴിയുമെന്ന് ഗവേഷണങ്ങൾ കാണിക്കുന്നു.
ചെമ്പരത്തി: ഇത് മുടി വളർച്ചയെ ഉത്തേജിപ്പിക്കാൻ സഹായിക്കും. ചെമ്പരത്തി ചെടിയുടെ ഇലകളും പൂക്കളും താരനെതിരെ പോരാടുമെന്ന് പറയപ്പെടുന്നു. അവ മുടിയുടെ മൊത്തത്തിലുള്ള ആരോഗ്യവും മെച്ചപ്പെടുത്തുന്നു.
പെപ്പർമിന്റ്: പെപ്പർമിന്റ് ഓയിൽ മുടി വളർച്ചയെ ഉത്തേജിപ്പിക്കുമെന്ന് അറിയപ്പെടുന്നു. ഇതിന് ആന്റിമൈക്രോബയൽ, ആന്റിഫംഗൽ ഗുണങ്ങളുമുണ്ട്. ഈ ഗുണങ്ങൾ ശിരോചർമ്മം വൃത്തിയായി സൂക്ഷിക്കുന്നതിൽ സഹായിക്കുന്നു.
ലാവെൻഡർ: ലാവെൻഡർ ഓയിലിൽ ലിനൈൽ അസറ്റേറ്റ്, ലിനാലൂൾ, ജെറേനിയോൾ എന്നിവ അടങ്ങിയിട്ടുണ്ട്, ഇത് അലോപ്പീസിയ ഏരിയറ്റയെ നിയന്ത്രിക്കാനും മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കാനും സഹായിക്കുന്നു. നിങ്ങൾക്ക് വെള്ളമാക്കി അത് കൊണ്ട് മുടി കഴുകാവുന്നതാണ്.
ബന്ധപ്പെട്ട വാർത്തകൾ: കടുക്കയിലെ ആരോഗ്യ ഗുണങ്ങൾ
Share your comments