പൊട്ട് തൊടുന്നത് സൌന്ദര്യത്തിന് മാത്രമല്ല ഇന്ത്യൻ സംസ്കാരത്തിൻ്റെ ഭാഗം കൂടിയാണ് ഇത്. സ്ത്രീകളിൽ ഭൂരിഭാഗവും പൊട്ട് തൊടാൻ ഇഷ്ടപ്പെടുന്നവരാണ്, പണ്ട് കാലത്ത് കുങ്കുമം അല്ലെങ്കിൽ ചന്ദനം കൺമഷി, ശിക്കാർ എന്നിവയാണ് സാധാരണയായി ഉപയോഗിക്കുന്നത്. എന്നാൽ ഇന്ന് മിക്കവരും എല്ലാവരും തന്നെ സ്റ്റിക്കർ പൊട്ടുകളാണ് ഉപയോഗിക്കുന്നത്, അതിൻ്റെ കാരണം പല രൂപത്തിലും, വ്യത്യസ്ഥ നിറങ്ങളിലും കാണപ്പെടുന്നു. സ്റ്റിക്കർ ഉള്ള പൊട്ടുകൾ തൊടുന്നത് ഭംഗി കൂട്ടുമെങ്കിലും ഇത് ചർമ്മത്തിന് നല്ലതാണോ? കാരണം സ്റ്റിക്കർ പൊട്ടുകൾ പൊതുവേ പറിഞ്ഞ് പോരാൻ പ്രയാസമുള്ളവയാണ്. അത് കുളിച്ച് വന്നാലും ചിലപ്പോൾ അത് നെറ്റിയിൽ തന്നെ ഇരിക്കും. ഇത് കൊണ്ട് തന്നെ ഇത് ചർമ്മത്തിന് അത്ര നല്ലതല്ല. ഇത് കൊണ്ട് എന്തൊക്കെ പ്രശ്നങ്ങളാണ് ഉണ്ടാകുന്നത് എന്ന് നമുക്ക് നോക്കാം...
സ്റ്റിക്കർ പൊട്ട് ഉപയോഗിക്കുന്നത് കൊണ്ടുള്ള പ്രശ്നങ്ങൾ എന്തൊക്കെയാണ്?
• ചൊറിച്ചിൽ
സ്കിൻ അലർജിക്ക് സ്റ്റിക്കർ പൊട്ട് സ്ഥിരമായി തൊടുന്നത് മൂലം കാരണമായേക്കാം. അതിൻ്റെ കാരണം എല്ലാ ദിവസവും ഒരേ സ്ഥാനത്ത് തന്നെയാണ് എല്ലാവരും പൊട്ട് തൊടുന്നത്. എന്നാൽ ചിലർ ഒന്നിൽ കൂടുതൽ സമയം ഒരേ പൊട്ട് തന്നെ തൊടാറുണ്ട്, ഇങ്ങനെ ചെയ്യുന്നത് പൊട്ടിൻ്റെ പശ നെറ്റിയിൽ, ചർമ്മത്തിൽ തന്നെ ഇരിക്കുകയും അത് ചൊറിച്ചിൽ ഉണ്ടാക്കുന്നതിന് കാരണമാകുകയും ചെയ്യുന്നു.
• തൊലി പോകുനതിന് ഇടയാകുന്നു
സ്റ്റിക്കർ പൊട്ട് അടുപ്പിച്ച് തൊടുന്നത് മൂലം ചർമ്മത്തിലെ തൊലി പോകുന്നതിന് ഇടയാകുന്നു. ഇതിൻ്റെ പശ ഇളക്കി കളയുമ്പോഴാണ് തൊലി പോകുന്നതിന് ഇടയാകുന്നത്. ചിലർക്ക് ചാന്ത് പൊട്ട് തൊടുമ്പോൾ പോലും ഈ പ്രശ്നം ഉണ്ടാകാറുണ്ട് ഇതിൻ്റെ പിന്നിലെ കാരണം അതിൽ ഉപയോഗിക്കുന്ന മായങ്ങൾ തന്നെയാണ്.
• തലവേദന സാധ്യത കൂട്ടുന്നു
ചിലർക്ക് പൊട്ട് അലർജിയാണ്. ഇത് തലവേദനയുടെ സാധ്യത കൂട്ടുന്നു. ഇങ്ങനെ ഒരു പ്രശ്നമുള്ളവർ പൊട്ട് കുത്താതിരിക്കുന്നതാണ് നല്ലത്. ഇവർക്ക് സ്റ്റിക്കർ പൊട്ട് മാത്രമല്ല മറ്റേത് തരത്തിലുള്ള പൊട്ട് കുത്തിയാലും പ്രശ്നമാണ്.
• കുരുവിൻ്റെ സാധ്യത കൂട്ടുന്നു
സ്കിൻ അലർജിയുള്ളവർ പൊട്ട് കുത്തുന്നത് മുഖക്കുരു വരുന്നതിന് കാരണമാകുന്നു, ചിലർക്ക് ഇവിടെ ചൊറിഞ്ഞ് പൊട്ടുന്നു.
പൊട്ട് തൊടുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിയ്ക്കാം
പൊട്ട് തൊടുന്നത് നല്ലതാണ്. അത് സൌന്ദര്യം കൂട്ടുന്നതിനും സഹായിക്കുന്നു. എന്നാൽ കുളിക്കുമ്പോൾ അത് എപ്പോഴും അത് കളയാണ മറക്കരുത്. പൊട്ടിൻ്റെ പശ നെറ്റിയിൽ തന്നെ ഉണ്ടെങ്കിൽ അത് ഒരുക്കലും കൈകൊണ്ട് ഉരച്ച് കളയരുത്. കാരണം ഇങ്ങനെ ചെയ്യുന്നത് തൊലി പോകുന്നതിനും കാരണമാകുന്നു. ഇത്തരത്തിൽ പൊട്ടിൻ്റെ പശ ഉണ്ടെങ്കിൽ അത് വെളിച്ചെണ്ണ പോലെയുള്ള വസ്തുക്കൾ ഉപയോഗിച്ച് മാത്രം കളയുക.
വീട്ടിൽ ഇരിക്കുമ്പോൾ പൊട്ട് കുത്താത്തതാണ് ഏറ്റവും നല്ലത്. പൊട്ട് വേണം എന്നുള്ളവർ ചന്ദനം, അല്ലെങ്കിൽ കൺമഷി എന്നിവ ഉപയോഗിക്കാം. എപ്പോഴും നാച്വറൽ ആയിട്ടുള്ള പൊട്ടുകൾ തൊടുന്നതാണ് ചർമ്മത്തിന് എപ്പോഴും നല്ലത്.
ബന്ധപ്പെട്ട വാർത്തകൾ : സ്ട്രെച്ച് മാർക്ക് മാറാൻ ഇതും പരീക്ഷിച്ച് നോക്കൂ...
പരിസ്ഥിതിയും ജീവിതശൈലിയും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Environment & Lifestyle'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.
Share your comments