വേനൽക്കാലത്ത് സൂര്യപ്രകാശം അൽപം കഠിനമാകുന്നതിനാൽ സ്വാധീനം ആരോഗ്യത്തിലും സൗന്ദര്യത്തിലും ദൃശ്യമാണ്. ചിലപ്പോൾ നമ്മൾ അവഗണിക്കുന്ന ചെറിയ ടാൻ പോലും ഉടനടി ഒഴിവാക്കേണ്ടത് അനിവാര്യമാണ്. അല്ലാത്ത പക്ഷം അവ ഗുരുതരമായ ചർമപ്രശ്നങ്ങളിലേക്കാകും നിങ്ങളെ കൊണ്ടെത്തിക്കുന്നത്. എന്നാൽ രാസവസ്തുക്കളില്ലാതെ, നമ്മുടെ വീട്ടുവൈദ്യങ്ങളിലൂടെ വേനൽച്ചൂടിൽ ഉണ്ടാകുന്ന ടാൻ എങ്ങനെ മാറ്റാമെന്നാണ് ചുവടെ വിവരിക്കുന്നത്.
ബന്ധപ്പെട്ട വാർത്തകൾ: ചർമ്മസൗന്ദര്യം കൂട്ടാൻ ഉരുളക്കിഴങ്ങിന്റെ വിവിധ ഫേസ് പായ്ക്കുകൾ
സൺ ടാൻ നീക്കം ചെയ്യാനുള്ള വീട്ടുവൈദ്യങ്ങൾ (Home remedies to remove sun tan)
1. ഒരു പാത്രത്തിൽ കാപ്പിപ്പൊടി എടുത്ത് അതിൽ നാരങ്ങ പിഴിഞ്ഞ് ഒഴിക്കുക. ഇത് പേസ്റ്റ് രൂപത്തിലാക്കുക. തുടർന്ന് 15 മിനിറ്റിന് ശേഷം മുഖം നന്നായി കഴുകുക. ടാൻ ഒഴിവാക്കാനുള്ള മികച്ച ഉപാധിയാണിത്.
2. ഒരു പാത്രത്തിൽ കുക്കുമ്പർ ജ്യൂസ് എടുത്ത് തുല്യ അളവിൽ റോസ് വാട്ടർ കലർത്തുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടി 20 മിനിറ്റ് നേരം വച്ച ശേഷം കഴുകുക.
3. ചെറുനാരങ്ങാനീരിൽ തേൻ കലർത്തി പുരട്ടുന്നതും ടാനിങ്ങ് കുറയ്ക്കും.
4. തേങ്ങാപ്പാൽ മുഖത്തെ ടാനിങ് നീക്കം ചെയ്യാനും ഒപ്പം ചർമത്തിന് ജലാംശം നൽകാനും നല്ലതാണ്. ഒരു കോട്ടണോ പഞ്ഞിയോ ഉപയോഗിച്ച് തേങ്ങാപ്പാൽ മുഖത്ത് പ്രയോഗിക്കാം.
ബന്ധപ്പെട്ട വാർത്തകൾ: മദ്യപിക്കാൻ മാത്രമല്ല വോഡ്ക; മുടിയ്ക്കും മുഖത്തിനും വായ്നാറ്റത്തിനും ഉപയോഗിക്കാം
5. ഓട്‌സിൽ ലസ്സി കലർത്തിയും മുഖം വൃത്തിയാക്കാം. സൂര്യപ്രകാശത്തിൽ നിന്നുള്ള പ്രഹരം ഒഴിവാക്കാനും ഇത് ഉത്തമപ്രതിവിധിയാണ്. ഓട്സും ലസ്സിയും മിശ്രിതമാക്കി മുഖത്ത് മാത്രമല്ല, കൈകളിലും കാലുകളിലും പുരട്ടാവുന്നതാണ്.
6. മഞ്ഞളും പയർ പൊടിയും ചേർത്തുള്ള ഫേസ് പാക്ക് മുഖത്തെ ടാനിനെ ഒഴിവാക്കി നല്ല ഫലം കാണിക്കുന്നു. ഇത് ദിവസവും മുഖത്ത് പുരട്ടുന്നത് ഉത്തമമാണ്.
ബന്ധപ്പെട്ട വാർത്തകൾ: ചർമ്മ പ്രശ്‌നങ്ങൾക്കുള്ള പരിഹാരം: കാപ്പിപ്പൊടിയുടെ ഫേസ്‌പാക്ക്
7. പപ്പായ പേസ്റ്റ് ആക്കി ഇതിലേക്ക് തേൻ കലർത്തി പുരട്ടുന്നത് ടാൻ അകറ്റുന്നു. ഈ മിശ്രികം ആഴ്ചയിൽ മൂന്ന് ദിവസമെങ്കിലും 15 മുതൽ 20 മിനിറ്റ് നേരം വച്ച ശേഷം മുഖം കഴുകി കളയുക.
8. തക്കാളി ജ്യൂസും ടാനിങ്ങിനെതിരെ മികച്ച രീതിയിൽ പ്രവർത്തിക്കുന്നു. അതായത്, തക്കാളി നീരിൽ തൈര് കലർത്തി പുരട്ടിയാൽ വേനൽക്കാലത്തെ ചർമസംരക്ഷണം ഉറപ്പാക്കാവുന്നതാണ്.
9. സൂര്യന്റെ അൾട്രാവയലറ്റ് രശ്മികളെ പ്രതിരോധിക്കാനുള്ള മികച്ച പോംവഴിയാണ് ഉരുളക്കിഴങ്ങ്. അതായത്, ഉരുളക്കിഴങ്ങിലെ വിറ്റാമിൻ സിയുടെ സാന്നിധ്യം ബ്ലീച്ചിങ് പ്രവർത്തനത്തെ സഹായിക്കുന്നു. ഇങ്ങനെ മുഖത്തെ ടാൻ നീക്കം ചെയ്യാം.
ഇതിനായി ഒരു ഉരുളക്കിഴങ്ങ് അരച്ച് മുഖത്ത് പുരട്ടണം. ഉണങ്ങിയ ഉടൻ തന്നെ ഇത് കഴുകിക്കളയുക.
10. ഓറഞ്ച് ജ്യൂസിനും ബ്ലീച്ചിങ് ഗുണങ്ങൾ ഉള്ളതിനാൽ മുഖത്ത് പ്രയോഗിക്കാം. ഓറഞ്ച് ജ്യൂസ് മുഖത്തുടനീളം പുരട്ടി ഉണങ്ങാൻ അനുവദിക്കുക. ശേഷം ഇത് കഴുകിക്കളയുക.
11. ഇതുകൂടാതെ, ചന്ദനം മുഖത്ത് ദിവസവും ഫേസ്പാക്കായി പ്രയോഗിച്ചാൽ നിങ്ങൾ വിചാരിക്കുന്നതിലും അധികം ഫലം ലഭിക്കും.
ബന്ധപ്പെട്ട വാർത്തകൾ: പേരയില കൊണ്ട് വളരെ എളുപ്പത്തിൽ ഫേസ്പാക്ക്; മുഖക്കുരുവും പാടുകളും പാടെ അകറ്റും!
Share your comments