1. Environment and Lifestyle

ചുണ്ടിന് മുകളിലെ ഇരുണ്ട നിറം ഈസിയായി ഒഴിവാക്കാൻ 5 വീട്ടുവൈദ്യങ്ങളിതാ…

പിഗ്മെന്റേഷനും ചുണ്ടുകൾക്ക് മുകളിലെ ഇരുണ്ട നിറവും നീക്കം ചെയ്യുന്നതിനായി പലരും ബ്ലീച്ച് ഉപയോഗിക്കുന്നു. ചിലർ രോമങ്ങൾ ഇല്ലാതാക്കാൻ ബൗൾ വാക്‌സും മറ്റും ചെയ്യുന്നതും കാണാറുണ്ട്. എന്നാൽ ഇവയുടെ ഫലമായി ചുണ്ടിന് മുകളിൽ കറുത്ത പാടുകൾ അവശേഷിക്കാം.

Anju M U
These 5 home remedies will help you to clean dark colour from upper lips
ചുണ്ടിന് മുകളിലെ ഇരുണ്ട നിറം ഈസിയായി ഒഴിവാക്കാൻ 5 വീട്ടുവൈദ്യങ്ങളിതാ...

ചുണ്ടുകൾക്ക് മുകളിൽ കറുപ്പ് ബാധിക്കുന്നത് പല കാരണങ്ങളാലാകാം. പാർലറുകളിലും മറ്റും പോയി ചുണ്ടിന് മുകൾഭാഗം വൃത്തിയാക്കിയാലും ഇരുണ്ട നിറം മാറണമെന്നില്ല. ചുണ്ടുകൾക്ക് ചുറ്റും ഇത്തരത്തിൽ പിഗ്മെന്റേഷൻ ഉണ്ടാകുന്നത് സാധാരണമാണ്. പിഗ്മെന്റേഷനും ചുണ്ടുകൾക്ക് മുകളിലെ ഇരുണ്ട നിറവും നീക്കം ചെയ്യുന്നതിനായി പലരും ബ്ലീച്ച് ഉപയോഗിക്കുന്നു. ചിലർ രോമങ്ങൾ ഇല്ലാതാക്കാൻ ബൗൾ വാക്‌സും മറ്റും ചെയ്യുന്നതും കാണാറുണ്ട്. എന്നാൽ ഇവയുടെ ഫലമായി ചുണ്ടിന് മുകളിൽ കറുത്ത പാടുകൾ അവശേഷിക്കാം.

ഇങ്ങനെ ചുണ്ടുകൾക്ക് മുകളിൽ കറുത്ത പാടുകൾ പ്രത്യക്ഷപ്പെടുകയാണെങ്കിൽ, ചില വീട്ടുവൈദ്യങ്ങളുടെ അവ ഒഴിവാക്കാനാകും.

ചുണ്ടിന് മുകളിലെ കറുപ്പ് നിറം നീക്കം ചെയ്യുന്നതിനുള്ള വീട്ടുവിദ്യകൾ

  • തൈര് (Yogurt)

പിഗ്മെന്റേഷൻ നീക്കം ചെയ്യുന്ന ആൽഫ ഹൈഡ്രോക്സി തൈരിൽ അടങ്ങിയിട്ടുണ്ട്. ചുണ്ടിലെ കറുപ്പ് അകറ്റാൻ തൈര് ഒരു സ്പൂണിൽ എടുത്ത് അതിൽ റോസ് വാട്ടർ കലർത്തുക. അതിനു ശേഷം ചുണ്ടിന് മുകളിലായി പുരട്ടുക. ഏകദേശം 15 മുതൽ 20 മിനിറ്റ് വരെ വച്ച ശേഷം കഴുകിക്കളയുക.

  • പാൽ (Milk)

ആൽഫ ഹൈഡ്രോക്സിയുടെ മികച്ച ഉറവിടമായും പാൽ കണക്കാക്കപ്പെടുന്നു. ചുണ്ടിന് ചുറ്റുമുള്ള ഇരുണ്ട നിറം മാറ്റാൻ ഇത് നേരിട്ട് പുരട്ടാം. കൂടാതെ, പാലിൽ ഒരു സ്പൂൺ റോസ് വാട്ടറും ചന്ദനമോ ഓട്‌സ് പൊടിയും കലർത്തുക. ഈ പേസ്റ്റ് ചുണ്ടിന് മുകളിൽ പുരട്ടി ഉണങ്ങുന്നത് വരെ കാത്തിരിക്കുക. ശേഷം ചെറുചൂടുള്ള വെള്ളത്തിൽ കഴുകുക.

ബന്ധപ്പെട്ട വാർത്തകൾ: ഈ ഭക്ഷണ പദാർത്ഥങ്ങൾ പാലിനൊപ്പം കഴിക്കാതിരിക്കൂ

  • തേൻ (Honey)

ചുണ്ടിൽ കാണുന്ന കറുത്ത പാടുകൾ അകറ്റാൻ തേൻ നല്ലതാണ്. ഇത് പുരട്ടാൻ നിങ്ങൾക്ക് ശുദ്ധമായ തേൻ ഉപയോഗിക്കാം. ഇതിനായി ആദ്യം ഒരു പാത്രത്തിൽ ഒരു സ്പൂൺ റോസ് വാട്ടർ കലർത്തി അതിൽ അര സ്പൂൺ തേൻ കലർത്തുക. ഈ മിശ്രിതം നന്നായി കലക്കിയ ശേഷം ചെറുചൂടുള്ള വെള്ളത്തിൽ കഴുകുക.

  • മഞ്ഞൾ (Turmeric)

ഔഷധ ഗുണങ്ങളാൽ പേരുകേട്ട മഞ്ഞൾ ചർമത്തെ ശുദ്ധീകരിക്കുന്നതിന് ഉത്തമമാണ്. പാലിലോ തൈരിലോ മഞ്ഞൾ കലർത്തി ചുണ്ടിനു മുകളിൽ പുരട്ടാം. കുറഞ്ഞത് ഒരു ടീസ്പൂൺ നിറയെ മഞ്ഞൾ എടുക്കുക. 10 മുതൽ 15 മിനിറ്റ് വരെ ചർമത്തിൽ പുരട്ടിയ ശേഷം കഴുകി കളയുക.

  • കറ്റാർ വാഴ ജെൽ (Aloe vera gel)

കറ്റാർ വാഴ ജെൽ അല്ലെങ്കിൽ കറ്റാർ വാഴ പൾപ്പ് എടുക്കുക. ഇത് 15 മുതൽ 20 മിനിറ്റ് വരെ ചുണ്ടിൽ വച്ച ശേഷം കഴുകിക്കളയാം. ചുണ്ടിന് മുകളിലെ ഇരുണ്ട നിറം മാറ്റുന്നതിന് മികച്ച മാർഗമാണ്.

പരിസ്ഥിതിയും ജീവിതശൈലിയും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Environment & Lifestyle'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.

English Summary: These 5 home remedies will help you to clean dark colour from upper lips

Like this article?

Hey! I am Anju M U. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds