1. Environment and Lifestyle

അസിഡിറ്റി ഇല്ലാതാക്കാം, ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ ഇവയൊക്കെ

ഒട്ടുമിക്ക ആളുകളും അഭിമുഖീകരിക്കുന്ന രോഗസാധ്യത യാണ് അസിഡിറ്റി. ഭക്ഷണം കഴിച്ച് അരമണിക്കൂറിനുള്ളിൽ നെഞ്ചിലും വയറിനുള്ളിലും പലർക്കും എരിച്ചിൽ അനുഭവപ്പെടുന്നു.

Priyanka Menon
അസിഡിറ്റി  ഇല്ലാതാക്കാം
അസിഡിറ്റി ഇല്ലാതാക്കാം

ഒട്ടുമിക്ക ആളുകളും അഭിമുഖീകരിക്കുന്ന രോഗസാധ്യത യാണ് അസിഡിറ്റി. ഭക്ഷണം കഴിച്ച് അരമണിക്കൂറിനുള്ളിൽ നെഞ്ചിലും വയറിനുള്ളിലും പലർക്കും എരിച്ചിൽ അനുഭവപ്പെടുന്നു. എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നു എന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ. നമ്മൾ കഴിക്കുന്ന എന്തെങ്കിലും ഭക്ഷണത്തിൻറെ പ്രശ്നം കൊണ്ടാണ് വരുന്നതെന്ന് പലരും തെറ്റിദ്ധരിക്കുന്നു. എന്നാൽ അങ്ങനെയല്ല നമ്മൾ കഴിച്ച ഭക്ഷണവും മറ്റു ദഹനരസങ്ങളും അന്നനാളത്തിലേക്ക് തിരിച്ച് കയറി വരികയും, അന്നനാളത്തിൽ എരിച്ചിൽ അനുഭവപ്പെടുകയും ചെയ്യുന്നു. ആമാശയത്തിൽ കാണപ്പെടുന്ന പോലെ ശ്ലേഷ്മ സ്തരം ഇവിടെ ഇല്ലാത്തതു കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. പ്രത്യേക ഭക്ഷണം കഴിച്ചതുകൊണ്ട് അസിഡിറ്റി ഉണ്ടാകണമെന്ന് നിർബന്ധമില്ല.

ബന്ധപ്പെട്ട വാർത്തകൾ: ടോൺസിലൈറ്റിസ് മാറ്റുന്ന തുളസിയില പ്രയോഗം, കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഗുണകരം

ചിലരിൽ പാരമ്പര്യമായും ഉണ്ടാകുന്ന രോഗസാധ്യതയാണ്. അസിഡിറ്റി സാധ്യതയുള്ളവർ ഒരിക്കലും ഭക്ഷണം കഴിച്ച ഉടനെ കിടന്നുറങ്ങരുത്. ഇങ്ങനെ സംഭവിക്കുന്ന പക്ഷം ദഹനരസം അന്നനാളത്തിലേക്ക് തിരിച്ചു കയറുന്നു. ഈ സാധ്യത ആദ്യം ഒഴിവാക്കുക. അസിഡിറ്റി പ്രശ്നം ഉള്ളവർ എപ്പോഴും ചരിഞ്ഞു കിടക്കുകയാണ് നല്ലത്.

അസിഡിറ്റി ഉള്ളവർ ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ദഹനസംബന്ധമായ ഒരു പ്രശ്നം ആയതുകൊണ്ട് തന്നെ വാഴപ്പഴം ധാരാളമായി കഴിക്കുന്നത് ഈ രോഗ സാധ്യതയെ ഒരു പരിധിവരെ നിയന്ത്രിക്കാൻ സഹായകമാകും. ഇത്തരത്തിൽ പ്രശ്നമുള്ളവർ വയറുനിറയെ ഭക്ഷണം കഴിക്കാതെ ശ്രദ്ധിക്കുക. രാത്രി സമയങ്ങളിൽ പരമാവധി ഉറങ്ങുന്നതിന് നാല് മണിക്കൂർ മുമ്പെങ്കിലും ഭക്ഷണം കഴിച്ചിരിക്കണം. നമ്മുടെ ഭക്ഷണത്തിൽ അധികമായി പഴങ്ങളും പച്ചക്കറികളും ഉപയോഗപ്പെടുത്തുക.

ബന്ധപ്പെട്ട വാർത്തകൾ: ലെമൺ ടീ കുടിക്കുന്നത് ആരോഗ്യത്തിന് ദോഷം ചെയ്യും

അസിഡിറ്റി വർദ്ധിപ്പിക്കുവാൻ ഫാസ്റ്റ്ഫുഡുകൾ കാരണമാകാറുണ്ട്. അതുകൊണ്ടുതന്നെ അജിനാമോട്ടോ ചേർത്ത ഭക്ഷണ പദാർത്ഥങ്ങൾ പരമാവധി ഒഴിവാക്കണം. കൊഴുപ്പ് കൂടിയ ഭക്ഷണങ്ങൾ അസിഡിറ്റി പ്രശ്നങ്ങൾക്ക് മാത്രമല്ല അമിതവണ്ണത്തിലേക്കും മറ്റു രോഗങ്ങളിലേക്കും കാരണമാകും. ഇത് കൂടാതെ കൊഴുപ്പ് ധാരാളമായി അടങ്ങിയിരിക്കുന്ന മധുരപലഹാരങ്ങളും ക്രീമുകളും ഒഴിവാക്കണം. ഇലക്കറികൾ കഴിക്കുന്നത് ഒരു പരിധിവരെ അസിഡിറ്റി പ്രശ്നങ്ങൾക്ക് പരിഹാരമാണ്. ചില വ്യക്തികളിൽ ഒരു മിഥ്യാധാരണ ഉള്ളത് പാൽ കുടിച്ചാൽ അസിഡിറ്റി പ്രശ്നങ്ങൾ ഉണ്ടാകില്ല എന്നതാണ്. കൊഴുപ്പ് ധാരാളം അടങ്ങിയ പാൽ അമിതമായി കുടിച്ചാൽ അസിഡിറ്റി പ്രശ്നങ്ങൾ ഉണ്ടാക്കുക തന്നെ ചെയ്യും. ഒരു ദിവസം ഒരു ഗ്ലാസ് പാൽ അസിഡിറ്റി പ്രശ്നമുള്ളവർക്ക് കുടിക്കാം. എന്നാൽ ഇതിലും അധികം ആകാതെ ശ്രദ്ധിക്കുക. നാരുകളാൽ സമ്പുഷ്ടമായ ഓട്സ് കഴിക്കുന്നത് അസിഡിറ്റി പ്രശ്നത്തെ ചെറുക്കാൻ ഏറ്റവും മികച്ച വഴിയാണ്. ഇതുകൂടാതെ ഇഞ്ചി ഉപയോഗിച്ച് ചായ ഉണ്ടാക്കി കുടിക്കുന്നതും മികച്ച വഴിയാണ്. രാത്രി സമയത്ത് സാലഡ് അധികമായി കഴിക്കുന്നത് അസിഡിറ്റി മൂലമുള്ള പ്രതിസന്ധികളെ തരണം ചെയ്യാൻ നിങ്ങളെ പ്രാപ്തമാക്കുന്നു. ഇതുകൂടാതെ ഏറ്റവും ചെലവുകുറഞ്ഞ രീതിയിൽ അസിഡിറ്റി ഇല്ലാതാക്കുവാൻ തുളസിയില പ്രയോഗം തന്നെയാണ് മികച്ചത്.

തുളസിയില ഇട്ട് വെള്ളം തിളപ്പിച്ച് കുടിക്കുന്നത് രൂക്ഷമായ എരിച്ചിൽ പോലെയുള്ള പ്രശ്നങ്ങളെ ഇല്ലാതാക്കുന്നു. ധാരാളം മഗ്നീഷ്യം അടങ്ങിയിരിക്കുന്ന ശർക്കര ഉപയോഗിച്ച് ചായ ഉണ്ടാക്കുന്നത് അസിഡിറ്റി ഇല്ലാതാക്കുന്നു. ഇതിനെല്ലാം അപ്പുറം സമയം തെറ്റിയുള്ള ഭക്ഷണം പലപ്പോഴും അസിഡിറ്റി പോലുള്ള പ്രശ്നങ്ങൾക്ക് കാരണമാകാറുണ്ട്. കൃത്യമായ ദിനചര്യ പാലിക്കുവാൻ എല്ലാവരും ശ്രദ്ധിക്കണം. എരിവ്, പുളി, മസാല തുടങ്ങിയവ ആഹാരത്തിൽ അധികം വേണ്ട എന്നു കൂടി ഓർമിപ്പിക്കുന്നു.

ബന്ധപ്പെട്ട വാർത്തകൾ: മുടിയുടെ പല പ്രശ്ങ്ങൾക്കും പരിഹാരം ലഭിക്കാൻ പാവയ്ക്ക!

English Summary: These are the foods to avoid to eliminate acidity

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds