പണ്ടുകാലത്തെ സ്ത്രീകളുടെ ഇടതൂർന്ന മുടിയുടെ രഹസ്യം തന്നെ അന്ന് അവർ മുടിയിൽ പുരട്ടിയിരുന്ന എണ്ണയാണ്. കാലം ചെല്ലുന്തോറും ഈ രീതി കുറഞ്ഞുകൊണ്ടുവന്നു. ഇന്ന് പലർക്കും തലയിൽ എണ്ണ തേയ്ക്കുന്നത് തീരെ ഇഷ്ടമല്ലാത്ത കാര്യമാണ്. എന്നാൽ പതിവായി മുടിയിൽ എണ്ണ പുരട്ടിയാൽ പല ഗുണങ്ങളും നേടാവുന്നതാണ്. എന്തൊക്കെയാണ് ആ ഗുണങ്ങൾ എന്നു നോക്കാം.
- മുടിയിൽ പതിവായി എണ്ണ തേയ്ക്കുന്നത് നിർജ്ജീവ ചർമ്മത്തെ പുറംതള്ളുകയും മുടിയിൽ നിന്ന് ദോഷകരമായ വിഷവസ്തുക്കളെ നീക്കം ചെയ്യുകയും ചെയ്യുന്നു. ഇത് മുടി വേരുകളെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു.
- മുടി വരണ്ടുപോകുന്നത് മുടിനരയ്ക്കാനുള്ള പ്രധാനപ്പെട്ടൊരു കാരണമാണ്. ഇതിനുള്ള നല്ലൊരു പരിഹാരം കൂടിയാണ് എണ്ണ മസാജ് ചെയ്യുന്നത്.
ബന്ധപ്പെട്ട വാർത്തകൾ: HAIR GELS- മുടിയുടെ ആരോഗ്യത്തിനും സൗന്ദര്യത്തിനും; എങ്ങനെ ഉണ്ടാക്കാം
- താരനും (dandruff) വരണ്ട ശിരോചര്‍മം പ്രധാനപ്പെട്ട കാരണമാണ്. ഇതിനുള്ള പരിഹാരമാണ് എണ്ണവഴി സ്വാഭാവിക ഈര്‍പ്പം നല്‍കുകയെന്നത്.
- ഹെയർ ഓയിലുകൾ ശിരോചർമ്മത്തിൽ പ്രയോഗിക്കുമ്പോൾ ബാക്ടീരിയ അണുബാധ തടയാൻ സഹായിക്കും.
വരണ്ട മുടി കൊഴിച്ചിലിന് കാരണമാകും. ഇത് ഒഴിവാക്കാനുള്ള മാർഗ്ഗം തലേദിവസം രാത്രി തലമുടിയിൽ എണ്ണ പുരട്ടി , ഒരു രാത്രി മുഴുവൻ വച്ചശേഷം അടുത്ത ദിവസം കുളിക്കുക എന്നതാണ്. വെളിച്ചെണ്ണയോ ഒലിവ് എണ്ണ ഉപയോഗിച്ച് ആഴ്ചയിൽ മൂന്ന് രാത്രികൾ ഇത് ചെയ്യുന്നത് ഉത്തമമാണ്.
ആഴ്ചയിൽ ഒരിക്കൽ എണ്ണ കൊണ്ട് മുടിയിൽ മസാജ് ചെയ്യുന്നത് മുടിയുടെ ആരോഗ്യത്തിന് വളരെ പ്രധാനമാണ്. കാരണം, ശിരോചർമ്മത്തിലെ നിർജ്ജീവ ചർമ്മ കോശങ്ങളുടെ പുറംതള്ളൽ, ചർമം വൃത്തിയാക്കൽ, മുടിയുടെ പോഷണം, എന്നിവ മുടിയിൽ എണ്ണ കൊണ്ട് മസാജ് ചെയ്യുന്നതിന്റെ ഗുണങ്ങളില്‍ പെടുന്നു. ഇതെല്ലാം മുടി കൊഴിച്ചിൽ ഫലപ്രദമായി തടയാൻ സഹായിക്കുന്നു.
Share your comments