പാചക ഇന്ധനം വളരെ കുറച്ച് ചെലവാക്കി, ചുരുങ്ങിയ സമയത്തിനുള്ളിൽ ഭക്ഷണം റെഡിയാക്കാം എന്നതിനാൽ പ്രഷർ കുക്കറിൽ പാചകം ചെയ്യാൻ മിക്കയുള്ളവരും താൽപ്പര്യപ്പെടുന്നു. തിരക്കുള്ള ജീവിതശൈലിയിൽ അതിവേഗം പാചകം ചെയ്യാമെന്നതിനാൽ തന്നെ പ്രഷർ കുക്കറിൽ ആഹാരം വേവിക്കുന്നതിന് ഭൂരിഭാഗവും ആശ്രയിക്കുന്നു. പഴമക്കാർ ഉപയോഗിച്ചിരുന്ന മൺചട്ടിയുടെയും കലത്തിന്റെയും സ്ഥാനം പ്രഷർ കുക്കർ കയ്യടിക്കി കഴിഞ്ഞു. ശ്രദ്ധിച്ച് ഉപയോഗിക്കണമെന്നത് ഒഴിച്ചാൽ എപ്പോഴും അടുത്തൊരാൾ വേണമെന്ന ആവശ്യമേ പ്രഷർ കുക്കറിനില്ല.
എന്നാൽ ആരോഗ്യത്തിന് മികച്ചതാണോ പ്രഷർ കുക്കറിൽ വേവിച്ച ഭക്ഷണങ്ങൾ എന്ന് ചോദിച്ചാൽ ഒന്ന് ചിന്തിക്കേണ്ടി വരും. കാരണം, പ്രഷര്‍ കുക്കറില്‍ തയ്യാറാക്കിയ ചില ഭക്ഷണങ്ങളുടെ പോഷകങ്ങൾ നഷ്ടപ്പെടാൻ സാധ്യത കൂടുതലാണ്. ഇത് നമ്മുടെ ആരോഗ്യത്തിന് യാതൊരു പ്രയോജനവും തരുന്നില്ല.
ഭക്ഷണത്തിലെ ധാതുക്കളെ ആഗിരണം ചെയ്ത് അതിന്റെ പോഷകമൂല്യം കുറയ്ക്കുന്ന ലെക്റ്റിന്‍ എന്ന രാസവസ്തുവിനെ പ്രഷര്‍ കുക്കര്‍ പ്രോത്സാഹിപ്പിക്കുന്നു. കൂടാതെ, അന്നജത്തിന്റെ അളവ് കൂടുതൽ അടങ്ങിയിട്ടുള്ള ചോറ് ഉൾപ്പെടെയുള്ള ആഹാരങ്ങൾ പ്രഷര്‍ കുക്കറില്‍ പാകം ചെയ്യുന്നതും നല്ല ഓപ്ഷനല്ല. അന്നജം അടങ്ങിയ ഭക്ഷണം കുക്കറില്‍ വേവിക്കുമ്പോൾ കുക്കറോ അല്ലെങ്കിൽ ഭക്ഷണമോ നശിക്കാൻ സാധ്യതയുണ്ട്. ഇത് ആരോഗ്യത്തിനെയും മോശമായാണ് ബാധിക്കുക.
ബന്ധപ്പെട്ട വാർത്തകൾ: വെളിച്ചെണ്ണയിൽ പാചകം ചെയ്യുന്നത് നല്ലതാണെന്ന് പറയുന്നതെന്തുകൊണ്ട്?
ഇത്തരത്തിൽ കുക്കറിൽ വേവിച്ച ഏതൊക്കെ ഭക്ഷണങ്ങളാണ് ആരോഗ്യത്തിന് പ്രശ്നമാവുന്നതെന്ന് മനസിലാക്കാം.
അരി (Rice)
ജോലിയും തിരക്കുമായി ജീവിതശൈലി മാറിയപ്പോൾ, മിക്കയുള്ളവരും ചോറ് വേവിക്കുന്നത് പ്രഷർ കുക്കറിലേക്കും മാറ്റി. എന്നാൽ ഇത് ആരോഗ്യത്തിന് വലിയ പന്തിയല്ല. പ്രഷര്‍ കുക്കറില്‍ അരി വേവിച്ചാൽ അക്രിലമൈഡ് എന്ന ഹാനികരമായ രാസവസ്തു ഉണ്ടാകുന്നു. ഇത് പല രോഗങ്ങളിലേക്കും നിങ്ങളെ നയിച്ചേക്കാം. ഇങ്ങനെ തയ്യാറാക്കുന്ന ചോറ് ചിലപ്പോൾ അമിതവണ്ണത്തിനും കാരണമാകുന്നു.
മുട്ട (Egg)
പ്രഷര്‍ കുക്കറില്‍ മുട്ട പുഴുങ്ങുന്നതോ വേവിക്കുന്നതോ ഹാനികരമായി ശരീരത്തെ ബാധിക്കും. മുട്ട വെള്ളത്തിൽ കിടന്ന് തിളയ്ക്കുമ്പോൾ ഉയര്‍ന്ന ഊഷ്മാവ് ആവശ്യമാണെന്നതും മറ്റൊരു അപകടത്തിന് വഴിവയ്ക്കുന്നു. അതിനാൽ, പ്രഷര്‍ കുക്കറില്‍ കഴിവതും മുട്ട പാകം ചെയ്യുന്നത് ഒഴിവാക്കുക.
പഴങ്ങൾ- പച്ചക്കറികൾ (Fruits, Vegetables)
പച്ചക്കറികൾ കുക്കറിലിട്ട് വേവിക്കുന്നവരും പഴങ്ങൾ വേവിക്കുന്നവരും ഇത് ശ്രദ്ധിക്കുക. പച്ചക്കറികളിലെയും പഴങ്ങളിലെയും വിറ്റാമിനുകളും ധാതുക്കളും പോഷകങ്ങളും നഷ്ടപ്പെടാൻ കുക്കറിലെ പാചകം കാരണമാകും.അതിനാൽ പോഷകഗുണങ്ങൾ ലഭിക്കണമെന്നുണ്ടെങ്കിൽ പ്രഷര്‍ കുക്കറിനെ ഒഴിവാക്കാം.
മത്സ്യം (Fish)
പ്രഷര്‍ കുക്കറില്‍ മുട്ട പുഴുങ്ങുന്നത് പോലെ മത്സ്യം പാകം ചെയ്യുന്നതും ശരിയല്ല. കഴിവതും മിക്കയാളുകളും മീൻ മൺചട്ടിയിലാണ് പാകം ചെയ്യുന്നത്. എന്നാൽ, കുക്കറിൽ വേവിച്ചാൽ മീനിന്റെ സ്വാഭാവിക രുചി നഷ്ടപ്പെടും.
ഉരുളക്കിഴങ്ങ് (Potato)
ഉരുളക്കിഴങ്ങ് പ്രഷർ കുക്കറിൽ ഉടയാതെ പുഴുങ്ങി എടുക്കാമെന്നതിനാൽ തന്നെ പലരും ഈ രീതിയാണ് പിന്തുടരുന്നത്. ഉരുളക്കിഴങ്ങ് വേവിക്കാന്‍ ഏറ്റവും എളുപ്പമുള്ളതാണെങ്കിലും ഉരുളക്കിഴങ്ങ് കുക്കറില്‍ തയ്യാറാക്കാന്‍ പാടില്ല. ക്യാന്‍സര്‍, ന്യൂറോളജിക്കല്‍ ഡിസോര്‍ഡര്‍ തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങളിലേക്ക് ഇത് നയിക്കും. അതിനാൽ ആരോഗ്യം പരിഗണിച്ച് വേണം ഉരുളക്കിഴങ്ങ് വേവിക്കുന്ന രീതിയും തെരഞ്ഞെടുക്കേണ്ടത്.
പാൽ (Milk)
പാലുൽപ്പന്നങ്ങളും കുക്കറിൽ പാകം ചെയ്യുന്നത് ഒഴിവാക്കുക. ആരോഗ്യത്തിന് ഇവ ദോഷമായി ബാധിക്കുന്നു.
പാസ്ത (Pasta)
അന്നജം ധാരാളം അടങ്ങിയിരിക്കുന്ന പാസ്തയും പ്രഷര്‍ കുക്കറില്‍ പാകം ചെയ്യരുത്. പകരം വായ് വട്ടമുള്ള പാത്രത്തിലോ ചട്ടിയിലോ പാകം ചെയ്യുന്നതാണ് നല്ലത്.
Share your comments