ശരീരഭാരം കുറയ്ക്കാൻ (Body weight loss) പതിവായി വ്യായാമവും യോഗയും ചെയ്യുക എന്നത് വളരെ പ്രധാനമാണ്. വ്യായാമം, യോഗ എന്നിവയ്‌ക്കൊപ്പം ആരോഗ്യകരമായ ഭക്ഷണവും അമിതവണ്ണം കുറയ്ക്കുന്നതിൽ നിർണായകമാകുന്നു. അമിത വണ്ണം നിയന്ത്രിക്കുന്നതിൽ ചില പഴങ്ങളും സൂപ്പുകളുമെല്ലാം സഹായിക്കാറുണ്ട്.
എന്നാൽ, വിറ്റാമിനുകളാൽ സമ്പന്നമായ ഭക്ഷണങ്ങൾ ഉൾപ്പെടുത്തിയും, ശരീരഭാരം കുറയ്ക്കാൻ സാധിക്കുമെന്ന് നിങ്ങൾക്ക് അറിയാമോ? അതായത്, നിങ്ങളുടെ എല്ലുകളെ ശക്തമാക്കാൻ സഹായിക്കുന്ന ഈ ഭക്ഷണങ്ങൾ, ശാരീരിക ആരോഗ്യം പ്രദാനം ചെയ്യുമെന്നത് മാത്രമല്ല, ശരീരഭാരം നിയന്ത്രിക്കുന്നതിനും ഉത്തമമാണെന്ന് അർഥം.
-
വിറ്റാമിൻ ഡി (Vitamin D)
വിറ്റാമിൻ ഡി നമ്മുടെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യുന്ന ഒരു പോഷകമാണ്. വിറ്റാമിന്റെ ഡിയുടെ സ്വാഭാവിക ഉറവിടം സൂര്യപ്രകാശമാണ്. അതിനാൽ തന്നെ വിറ്റമിൻ ഡിയുടെ അളവ് കുറവാണെങ്കിൽ അത് പരിഹരിക്കാൻ നിങ്ങൾക്ക് എന്നും രാവിലെ ഒരു മണിക്കൂർ സൂര്യപ്രകാശം ഏൽക്കാവുന്നതാണ്. വിറ്റാമിൻ ഡി എല്ലുകൾക്ക് വളരെ നല്ലതാണ്.
ഇത് എല്ലുകളെ ബലപ്പെടുത്താൻ സഹായിക്കുന്നു. വിറ്റമിൻ ഡി അടങ്ങിയ പല തരത്തിലുള്ള ഭക്ഷണങ്ങളും നിങ്ങൾക്ക് ഭക്ഷണത്തിൽ ഉൾപ്പെടുത്താം. ഉദാഹരണത്തിന് മുട്ടയുടെ മഞ്ഞക്കരു, തൈര്, ഓട്സ് മുതലായവ ഭക്ഷണത്തിൽ ഉൾപ്പെടുത്താം. ഇത് കഴിക്കുന്നതിലൂടെ അമിതവണ്ണം ഉണ്ടാകുമെന്ന ആശങ്കയും ഒഴിവാക്കാം.
-
വിറ്റാമിൻ സി (Vitamin C)
വിറ്റാമിൻ സി അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നതിലൂടെ, ശരീരഭാരം കുറയ്ക്കാനാകും. കൂടാതെ, മാനസിക സമ്മർദം കുറയ്ക്കാനും സാധിക്കും. വിറ്റാമിൻ സി അടങ്ങിയിട്ടുള്ള സരസഫലങ്ങൾ, തക്കാളി, ബ്രൊക്കോളി, എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതിന് ശ്രദ്ധിക്കുക.
-
വിറ്റാമിൻ ബി (Vitamin B)
വിറ്റാമിൻ ബി അതിവേഗത്തിൽ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. വിറ്റാമിൻ ബി അടങ്ങിയ പല തരത്തിലുള്ള ഭക്ഷണങ്ങളും ഇതിനായി തെരഞ്ഞെടുക്കാം. അതായത്, പച്ചക്കറികൾ, മുട്ട, ബീൻസ്, ബ്രെഡ്, ധാന്യങ്ങൾ തുടങ്ങിയവ കഴിയ്ക്കുന്നത് വിറ്റമിൻ ബിയുടെ സാന്നിധ്യം ഉറപ്പാക്കിം. ഇവ ശരീരഭാരം കുറയ്ക്കാൻ സഹായിക്കും.
എല്ലുകൾക്ക് ബലം നൽകാൻ കാൽസ്യം വളരെ പ്രധാനമാണ്. ഇത് നമ്മുടെ ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്നു. അതുപോലെ മഗ്നീഷ്യം രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണത്തിലാക്കുന്നു. ഇതിനായി പഴങ്ങൾ, പാൽ തുടങ്ങിയ ഭക്ഷണങ്ങൾ ഉൾപ്പെടുത്താം. വേഗത്തിൽ ശരീരഭാരം കുറയ്ക്കാൻ ഇത് സഹായിക്കുന്നു.
ബന്ധപ്പെട്ട വാർത്തകൾ: ഒരു പ്രമേഹരോഗിയുടെ പ്രഭാത ഭക്ഷണത്തിൽ ഇവയെല്ലാം ഉൾപ്പെടുത്തിയിരിക്കണം
ഇരുമ്പിന്റെ കുറവും തടി കൂടാൻ കാരണമാകാം. ഇരുമ്പിന്റെ അഭാവം പരിഹരിക്കാൻ, ഈന്തപ്പഴം, പച്ചക്കറികൾ, മാംസം മുതലായവയും ഭക്ഷണത്തിൽ ഉൾപ്പെടുത്തണം.
Share your comments