പാചകം ചെയ്യുക എന്നത് അത്ര ചെറിയ കാര്യമൊന്നുമല്ല. ശാരീരിക അദ്ധ്വാനത്തിനു പുറമെ ക്ഷമയും ശ്രദ്ധയുമൊക്കെ ഈ ജോലിക്കാവശ്യമാണ്. വെജിറ്റേറിയന്‍ ഭക്ഷണങ്ങൾ പാകം ചെയ്യുന്നതിനേക്കാൾ ജോലിഭാരം നോണ്‍-വെജിറ്റേറിയന്‍ ഭക്ഷണങ്ങൾ ഉണ്ടാക്കുന്നതിന് ആവശ്യമാണ്. നമ്മളിൽ കൂടുതൽ പേരും കഴിക്കാൻ ഇഷ്ട്ടപ്പെടുന്ന ഒരു നോണ്‍ വെജിറ്റേറിയന്‍ ഡിഷാണ് ചിക്കന്‍. വളരെ എളുപ്പത്തിൽ തയ്യാറാക്കാമെന്ന് വിചാരിക്കുമെങ്കിലും ചിക്കന്‍ തയ്യാറാക്കുമ്പോഴും ശ്രദ്ധ ആവശ്യമാണ്. അത് രുചികരമായി, പാകത്തിന് വെന്ത് കിട്ടാന്‍ മാത്രമല്ല മറ്റു പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്. ചിക്കന്‍ തയ്യാറാക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെ കുറിച്ചാണ് വിശദമാക്കുന്നത്.
ബന്ധപ്പെട്ട വാർത്തകൾ: 'ഫ്രഷ്' ചിക്കനും മീനും തിരിച്ചറിയാം
* ഫ്രോസണ്‍ ചിക്കന്‍ വാങ്ങിക്കാതെ ഫ്രഷ് ചിക്കന്‍ തന്നെ വാങ്ങുകയാണ് നല്ലത്. ഫ്രോസണ്‍ ചിക്കന്‍ ആകുമ്പോള്‍ അത് ഡ്രൈ ആയിരിക്കാന്‍ സാധ്യതയുണ്ട്. ചിക്കന്‍ സോഫ്റ്റായി ലഭിക്കാൻ ഫ്രഷ് ചിക്കൻ തെരഞ്ഞെടുക്കുക.
* എല്ല് ഒഴിവാക്കി വാങ്ങുന്ന ചിക്കൻ രുചി കുറവായിരിക്കും. ചിക്കന്‍ കഴിക്കാൻ എല്ലുള്ള ഭാഗങ്ങള്‍ തന്നെയാണ് നല്ലത്. അതിനാല്‍ ചിക്കന്‍ സോഫ്റ്റായി ലഭിക്കാൻ എല്ലുള്ളവ തന്നെ വാങ്ങുക.
ബന്ധപ്പെട്ട വാർത്തകൾ: ഒമേഗ 3 ചിക്കൻ ഇറച്ചിക്കോഴികളിലെ താരം
* ചിക്കൻ വൃത്തിയാക്കാനും, മുറിക്കാനും മറ്റും ഉപയോഗിക്കുന്ന പാത്രങ്ങള്‍, കത്തി, കട്ടിംഗ് ബോര്‍ഡ് എന്നിവയെല്ലാം ഉപയോഗത്തിന് ശേഷം നന്നായി കഴുകി ചൂടുവെള്ളമൊഴിച്ചു വെയ്ക്കുക. കാരണം പാകം ചെയ്യാത്ത ചിക്കനില്‍ നിന്ന് ബാക്ടീരിയ പുറത്തുകടക്കാനുള്ള സാധ്യതകളേറെയാണ്. ചിക്കന്‍ പാകം ചെയ്യുമ്പോള്‍ മാത്രമാണ് ബാക്ടീരിയകള്‍ ഇല്ലാതാകുന്നത്.
* ചിക്കന്‍ ഡിഷുകള്‍ തയ്യാറാക്കുന്നതിന് മുൻപ് സ്പൈസുകൾ ചേർത്തോ അല്ലെങ്കിൽ അൽപ്പം തൈരോ നാരങ്ങാനീരോ ചേര്‍ത്ത് കുറച്ചുനേരം മാറ്റിവെയ്ക്കുന്നത് ചിക്കൻ സോഫ്റ്റാകാനും രുചികരമാക്കാനും സഹായിക്കും.
ബന്ധപ്പെട്ട വാർത്തകൾ: സ്പ്രിംഗ് ചിക്കൻ തീൻമേശയിലെ താരം
* ചിക്കന്‍ ബ്രെസ്റ്റ് പോലുള്ള പീസുകള്‍ അങ്ങനെ തന്നെ പാകം ചെയ്ത് കഴിക്കുമ്പോള്‍ പുറംഭാഗം മാത്രം വെന്ത് അകം വേവാതിരിക്കുന്ന പ്രശ്നം വരാം. ഇതൊഴിവാക്കാൻ ഇറച്ചി ഇടിച്ച് പതം വരുത്തിയ ശേഷം മാത്രം പാകം ചെയ്യുക.
* ചിക്കന്‍റെ പുറംഭാഗം ക്രിസ്പിയും അകം സോഫ്റ്റുമായി കിട്ടാനാണെങ്കില്‍ ചിക്കന്‍റെ സ്കിന്‍ കളയാതെ ഉപയോഗിക്കുക. ചിക്കന്‍റെ അകത്തെ നീര് നഷ്ടപ്പെടാതിരിക്കാൻ ചിക്കന്‍റെ തൊലി കളയാതിരിക്കുന്നത് സഹായിക്കും.
* ഫ്രീസറില്‍ വച്ച ചിക്കന്‍ പാകം ചെയ്യുന്നതിനായി നേരിട്ട് റൂം ടെപറേച്ചറിലേക്ക് എടുത്ത് മാറ്റിവയ്ക്കാതിരിക്കുക. തണുത്ത വെള്ളത്തിലിറക്കി വച്ച ശേഷമോ, കുറച്ചധികം സമയം ഫ്രിഡ്ജില്‍ തന്നെ (ഫ്രീസറിന് പുറത്ത്) സൂക്ഷിക്കുകയോ, ഓവനില്‍ വയ്ക്കുകയോ ചെയ്യുന്നതാണ് ഉചിതം. അല്ലാത്ത പക്ഷം ബാക്ടീരിയ ഇരട്ടിക്കാൻ സാധ്യതയുണ്ട്.
* ചിക്കന്‍ പാകം ചെയ്യുമ്പോള്‍ എപ്പോഴും കഷ്ണങ്ങള്‍ തുല്യ അളവില്‍ തന്നെ മുറിക്കുക. അല്ലെങ്കില്‍ വേവ് തുല്യമാകാതെ പോകാം. അതുപോലെ ചിക്കന്‍ അടച്ചുവച്ച് തന്നെ വേവിക്കുക. അങ്ങനെയെങ്കില്‍ ചിക്കന്‍ സോഫ്റ്റ് ആയി ലഭിക്കും.
Share your comments