നമ്മളിൽ പ്രായമാകുന്നതിന് അനുസരിച്ച് ചര്‍മ്മത്തിൽ മാറ്റങ്ങൾ വരാറുണ്ട്. എന്നാൽ ചില ആളുകളിൽ സ്ത്രീകളിലും പുരുഷന്മാരിലും പ്രായമാകുന്നതിന് മുൻപ് തന്നെ ചര്‍മ്മത്തില്‍ ചുളിവുകള്‍, ഡാര്‍ക് സര്‍ക്കിള്‍സ്, നേരിയ വരകള്‍ എന്നിവയെല്ലാം പ്രത്യക്ഷപ്പെടാറുണ്ട്. ഇങ്ങനെ അകാലത്തില്‍ തന്നെ വരുന്ന പ്രായത്തിന്‍റെ അടയാളങ്ങള്‍ എങ്ങനെ ഒഴിവാക്കാമെന്ന് വിശദീകരിക്കുകയാണ് ഈ ലേഖനത്തിൽ.
ബന്ധപ്പെട്ട വാർത്തകൾ: Beauty Tips: വെറുതെ കളയുന്ന പാൽപ്പാട മതി മുഖ കാന്തി വർധിപ്പിക്കാൻ
* പുകവലി ആരോഗ്യത്തിന് ഹാനികരമാണെന്ന് മാത്രമല്ല, പുരുഷന്മാരിലായാലും സ്ത്രീകളിലായാലും ഇത് അകാലത്തില്‍ പ്രായം തോന്നിക്കുന്നതിന് കാരണമാകാറുണ്ട്. ചര്‍മ്മത്തെ തന്നെയാണ് ഇത് ഏറെയും ബാധിക്കുന്നത്.
* ചര്‍മ്മസുരക്ഷ കൂടാതെ വെയിലില്‍ പതിവായി സമയം ചെലവിടുന്നവരിലും ഈ പ്രശ്നം കാര്യമായും കാണപ്പെടുന്നത്. അള്‍ട്രാവയലറ്റ് കിരണങ്ങള്ളാണ് ഇതിന് കാരണമാകുന്നത്. ഇത് ചര്‍മ്മത്തില്‍ ചുളിവ് വീഴാൻ ഇടയാക്കുന്നു.
ബന്ധപ്പെട്ട വാർത്തകൾ: പുകവലി നിർത്തണോ? കാപ്പി ഇങ്ങനെ കുടിക്കാം
* നിര്‍ജലീകരണം: ശരീരത്തില്‍ ആവശ്യത്തിന് ജലാംശം ഇല്ലെങ്കിലും ചര്‍മ്മപ്രശ്നങ്ങള്‍ കാണാം. ഇത് പ്രായം കൂടുതലായി തോന്നിക്കാം.
* വായുമലിനീകരണം, അതുപോലെ പരോക്ഷമായി ശരീരത്തിലെത്തുന്ന വിഷാംശങ്ങള്‍ എന്നിവയും മുഖചര്‍മ്മത്തിന് പ്രായമേറിയതായി തോന്നിക്കാം.
ബന്ധപ്പെട്ട വാർത്തകൾ: ദഹനക്കേട് മുതൽ ചർമ്മപ്രശ്നങ്ങൾ വരെ, വെറ്റില പരിഹാരം
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
നിത്യജീവിതത്തില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ അകാലത്തില്‍ ചര്‍മ്മത്തിന് പ്രായം തോന്നിക്കുന്ന പ്രശ്നം ഒഴിവാക്കാം. ബാലന്‍സ്ഡ് ആയ ഡയറ്റ് പാലിക്കുക, ആവശ്യത്തിന് വെള്ളം കുടിക്കുക, ആവശ്യത്തിന് ഉറക്കം ഉറപ്പാക്കുക, മാനസിക സമ്മര്‍ദ്ദങ്ങളില്ലാതെ സന്തോഷപൂര്‍വം മുന്നോട്ടുപോവുക എന്നിവയെല്ലാം ലൈഫ്സ്റ്റൈലുമായി ബന്ധപ്പെട്ട് ചെയ്യേണ്ടതാണ്.
മലിനമായ അന്തരീക്ഷത്തില്‍ നിന്ന് മാറിനില്‍ക്കുക, വൊയില്‍ കൊള്ളാതിരിക്കുക, സണ്‍സ്ക്രീന്‍ ഉപയോഗം പതിവാക്കുക, ചര്‍മ്മം മോയിസ്ചറൈസ് ചെയ്യുക, പുകവലി പോലുള്ള ദുശ്ശീലങ്ങള്‍ ഒഴിവാക്കുക. ഇക്കാര്യങ്ങളും പ്രായം കൂടുതല്‍ തോന്നിക്കാതിരിക്കാന്‍ സഹായിക്കും.
ഇതില്‍ സ്കിന്‍ കെയര്‍ റുട്ടീന് വളരെയധികം പ്രാധാന്യമുണ്ട്. ദിവസവും രാവിലെയും വൈകീട്ടും മുഖം നന്നായി കഴുകി, മോയിസ്ചറൈസ് ചെയ്ത് സണ്‍സ്ക്രീന്‍ അപ്ലൈ ചെയ്യേണ്ടത് നിര്‍ബന്ധമാണ്.
Share your comments