മനോഹരമായ നഖങ്ങൾ ആഗ്രഹിക്കാത്തവരായി ആരുമുണ്ടാകില്ല. കൈവിരലുകളിലെയും കാലിലെയും നഖങ്ങളെ പരിപാലിക്കുന്നതിൽ പെൺകുട്ടികൾ വലിയ താൽപര്യം കാണിക്കാറുമുണ്ട്. പെഡിക്യൂർ പോലെ ബ്യൂട്ടിപാർലറിൽ പോയി ചെയ്യാവുന്ന ചില ഉപായങ്ങൾ എല്ലാവർക്കും പ്രായോഗികമല്ല.
അതിനാൽ തന്നെ വൃത്തിയുള്ള ആകൃതിയിൽ മനോഹരമായ നഖങ്ങൾ (Beautiful nails) ലഭിക്കാൻ എന്തെല്ലാം ഉപായങ്ങൾ സ്വീകരിക്കാമെന്നത് നിങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കുണം. ഇതിന് വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന ചില നുറുങ്ങുവിദ്യകളാണ് (Home remedies) ചുവടെ വിവരിക്കുന്നത്.
നീളമുള്ള നഖങ്ങൾക്ക് പല പരീക്ഷണങ്ങളും നടത്തിയെങ്കിലും നഖങ്ങൾ വളരുന്നില്ല. ചിലപ്പോൾ വളർന്നതിന് ശേഷം അത് പൊട്ടിപ്പോകുന്നതും കാണാറുണ്ട്. ഇതിനുള്ള പരിഹാരം അടുക്കളയിൽ സുലഭമായി ലഭിക്കുന്ന വെളുത്തുള്ളിയും വെളിച്ചെണ്ണയും ഉപയോഗിച്ച് കണ്ടെത്താവുന്നതാണ്.
അതായത്, വെളിച്ചണ്ണയും വെളുത്തുള്ളിയും കൊണ്ടുണ്ടാക്കിയ സെറം ഇതിനായി ഉപയോഗിക്കാം. നഖത്തിന് നല്ല നീളവും ഭംഗിയും നിലനിർത്താൻ ഇത് സഹായിക്കും. വാസ്തവത്തിൽ, ഈ സെറം നിങ്ങളുടെ നഖങ്ങൾ നീളവും മനോഹരവുമാക്കി നിലനിർത്തുന്നതിൽ ഉപയോഗപ്രദമാണ്. ഈ സെറം എങ്ങനെ ഉപയോഗിക്കാമെന്ന് നോക്കാം.
വെളിച്ചണ്ണ- വെളുത്തുള്ളി സെറം ഉപയോഗിക്കേണ്ട വിധം
നിങ്ങൾ കുറച്ച് തുള്ളി സെറം എടുത്ത് നഖങ്ങളിൽ തടവുക. കൂടാതെ, നഖങ്ങളിൽ നേരിയ മർദം ചെലുത്തി മസാജ് ചെയ്യുന്നതും ഗുണം ചെയ്യും. നിങ്ങൾ ആഗ്രഹിക്കുന്ന തരത്തിൽ നഖം നീളം വയ്ക്കുന്ന വരെ ദിവസേന ഇത് ചെയ്യാം. ഇത് 100% പ്രകൃതിദത്ത ഉൽപ്പന്നമായതിനാൽ നഖങ്ങൾക്ക് യാതൊരു വിധത്തിലും ദോഷം സംഭവിക്കില്ല. ഫാറ്റി ആസിഡുകൾ, ആന്റിഓക്‌സിഡന്റുകൾ, ധാതുക്കൾ എന്നിവയും ഇതിൽ ഉയർന്ന അളവിൽ അടങ്ങിയിരിക്കുന്നു.
വെളുത്തുള്ളിയുടെ അല്ലിയിൽ ആന്റിഫംഗൽ, ആൻറി ബാക്ടീരിയൽ ഗുണങ്ങൾ ഉൾക്കൊള്ളുന്നു. ഇത് നിങ്ങളുടെ പാദങ്ങളിൽ നിന്ന് ഫംഗസിനെ അകറ്റിനിർത്തുന്നു. മാത്രമല്ല, കാൽവിരലുകൾക്ക് അണുബാധയുണ്ടാകുകയോ അല്ലെങ്കിൽ രോഗം ബാധിക്കുകയോ ചെയ്താലും വെളുത്തുള്ളി അല്ലി അരച്ച പേസ്റ്റ് നഖത്തിൽ സ്ഥിരമായി പുരട്ടാവുന്നതാണ്.
നെയിൽ പെയിന്റുകൾ അമിതമായി പ്രയോഗിക്കുന്നത് കാരണം നിങ്ങളുടെ നഖങ്ങൾ മഞ്ഞ നിറത്തിലാകാനുള്ള സാധ്യതയുണ്ട്. സലൂണിൽ പോവാതെ ഇത്തരം പ്രശ്നങ്ങൾ ഒഴിവാക്കാനും നഖങ്ങൾ വെളുപ്പിക്കാനും സാധിക്കും. ഇതിനായി ഒരു നാരങ്ങയുടെ നീര് പിഴിഞ്ഞെടുത്ത് അതിൽ ബേക്കിങ് സോഡ കലർത്തി ഒരു നേർത്ത പേസ്റ്റ് ഉണ്ടാക്കുക. ഈ മിശ്രിതം നഖങ്ങളിൽ നന്നായി പുരട്ടണം. ഏകദേശം പത്ത് മിനിറ്റ് നേരം വച്ചതിന് ശേഷം ഇത് കഴുകി കളയുക.
ബന്ധപ്പെട്ട വാർത്തകൾ: രാവിലെ വെറും വയറ്റിൽ വെളുത്തുള്ളി കഴിച്ചാലുണ്ടാകുന്ന ഗുണങ്ങൾ
Share your comments