1. Environment and Lifestyle

ചര്‍മ്മം തിളങ്ങാൻ ഇതിൽ ഏതെങ്കിലുമൊന്ന് പരീക്ഷിച്ച് നോക്കൂ; ഫലം തീർച്ച

മുഖകാന്തി വർദ്ധിപ്പിക്കാൻ ഏറ്റവും പ്രധാനമാണ് തിളങ്ങുന്ന ചർമ്മം. ചർമ്മ സംരക്ഷണത്തിൻറെ പേരിൽ ആളുകൾ പലതരത്തിലുള്ള ക്രീമുകളും മറ്റും ഉപയോഗിക്കുന്നുണ്ട്. പക്ഷെ ഇതെല്ലാം വിപരീത ഫലമാണ് നൽകുന്നത്. അന്തരീക്ഷ മലിനീകരണം ചര്‍മ്മത്തെ പല രീതിയില്‍ ബാധിക്കാറുണ്ട്.

Meera Sandeep
Try any of these tips for glowing skin; will get good result
Try any of these tips for glowing skin; will get good result

മുഖകാന്തി വർദ്ധിപ്പിക്കാൻ ഏറ്റവും പ്രധാനമാണ് തിളങ്ങുന്ന ചർമ്മം.  ചർമ്മ സംരക്ഷണത്തിൻറെ പേരിൽ ആളുകൾ പലതരത്തിലുള്ള ക്രീമുകളും മറ്റും ഉപയോഗിക്കുന്നുണ്ട്. പക്ഷെ ഇതെല്ലാം വിപരീത ഫലമാണ് നൽകുന്നത്.  അന്തരീക്ഷ മലിനീകരണം ചര്‍മ്മത്തെ പല രീതിയില്‍ ബാധിക്കാറുണ്ട്. രാത്രിയില്‍ ഉറങ്ങുന്നതിന് മുന്‍പ് തീര്‍ച്ചയായും ചര്‍മ്മത്തിലെ മേക്കപ്പും അതുപോലെ മറ്റ് അഴുക്കുകളും കളയാന്‍ ശ്രമിക്കണം. ചർമ്മ സംരംക്ഷണത്തിനും തിളക്കമുള്ള ചർമ്മം ലഭിക്കാനും സഹായിക്കുന്ന ചില പൊടികൈകളാണ് പങ്ക് വയ്ക്കുന്നത്. 

ബന്ധപ്പെട്ട വാർത്തകൾ: ചർമത്തിൽ നിങ്ങൾ പരീക്ഷിക്കുന്ന ഈ നുറുങ്ങുകൾ അപകടമാണ്!

- തിളക്കവും മൃദുവുമായ ചര്‍മ്മം ലഭിക്കാന്‍ പാല്‍ ഉപയോഗിക്കുന്നത് നല്ലതാണ്. പാല്‍ മാത്രമല്ല പാല്‍പ്പാടയും സൗന്ദര്യ വര്‍ധിപ്പിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നു. ചര്‍മ്മത്തെ മൃദുവാക്കുകയും ചര്‍മ്മ തടസ്സങ്ങളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ കഴിയുന്ന സംയുക്തങ്ങള്‍ അടങ്ങിയിരിക്കുകയും ചെയ്യുന്നതിനാല്‍ പാല്‍ ഫലപ്രദമായ ഫേഷ്യല്‍ ക്ലെന്‍സറാണ്. ചര്‍മ്മത്തിലെ അടഞ്ഞ സുഷിരങ്ങളും ബ്ലാക്ക്ഹെഡുകളുമുണ്ടെങ്കില്‍, ചര്‍മ്മത്തില്‍ പാല്‍ പുരട്ടുന്നത് നല്ലതാണ്.

- വെളിച്ചെണ്ണയാണ് ചര്‍മ്മത്തെ സംരക്ഷിക്കുന്ന മറ്റൊരു മാർഗ്ഗം.  ചര്‍മ്മത്തിലെ വീക്കം കുറയ്ക്കുകയും ഫ്രീ റാഡിക്കലുകളുടെ കേടുപാടുകള്‍ തടയുകയും അതുപോലെ അണുബാധ തടയാനും വെളിച്ചെണ്ണ വളരെയധികം സഹായിക്കുന്നു. വെളിച്ചെണ്ണ ചര്‍മ്മത്തിന്റെ സംരക്ഷണ തടസ്സത്തിന്റെ പ്രവര്‍ത്തനം വര്‍ദ്ധിപ്പിക്കുകയും അള്‍ട്രാവയലറ്റ് വികിരണങ്ങളില്‍ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു.

- പണ്ടുകാലം മുതലെ ചര്‍മ്മ സംരക്ഷണത്തിന് മഞ്ഞൾ ഉപയോഗിച്ചുവരുന്നു.  ശരീരത്തിലെ കൊളാജന്‍ ഉത്പ്പാദനം കൂട്ടാന്‍ ഇത് സഹായിക്കുന്നു. അപകടകാരികളായ ഫ്രീ റാഡിക്കലുകളെ നശിപ്പിക്കുന്നതിനും മഞ്ഞള്‍ ഏറെ മികച്ചതാണ്. മുഖത്തിനിടാന്‍ കഴിയുന്ന പ്രകൃതിദത്തമായ ക്ലെന്‍സറാണ് മഞ്ഞള്‍.

തക്കാളി ഉപയോഗിച്ചുള്ള ഫേസ്പാക്കും ചര്‍മ്മത്തെ സംരക്ഷിക്കുന്നതാണ്. ഇത് സൂര്യതാപത്തില്‍ നിന്ന് സംരക്ഷിക്കും. തക്കാളി ചര്‍മ്മത്തിലെ പാടുകളും കരിവാളിപ്പുമൊക്കെ ഇല്ലാതാക്കാന്‍ സഹായിക്കും. ഒരു തക്കാളി മുറിച്ച് അതിന്റെ പള്‍പ്പ് മുഖത്ത് തേയ്ക്കുന്നത് ചര്‍മ്മത്തിന് ഏറെ സഹായകമാണ്.

English Summary: Try any of these for glowing skin; will get good result

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds