<
  1. Environment and Lifestyle

മുഖം വെളുക്കാൻ തേങ്ങാവെള്ളത്തിന്റെ ഈ കൂട്ടുകൾ

തേങ്ങാവെള്ളം കേശസംരക്ഷണത്തിനും കേശം തഴച്ചു വളരുന്നതിനും നല്ലതാണ്. ഇതുകൂടാതെ, അടുക്കളയിൽ തന്നെ സുലഭമായി ഉപയോഗിക്കുന്ന ചില സാധനങ്ങളും തേങ്ങാവെള്ളവും ഉപയോഗിച്ച് ചില പൊടിക്കൈകൾ പ്രയോഗിച്ചുനോക്കാം.

Anju M U
coconut
മുഖം വെളുക്കാൻ തേങ്ങാവെള്ളം

വേനൽക്കാലത്ത് വളരെ ഡിമാൻഡുള്ള ഒന്നാണ് തേങ്ങാവെള്ളം. ആരോഗ്യഗുണങ്ങൾ ഏറെയുള്ള പാനീയമെന്ന രീതിയിൽ മാത്രമല്ല, സൗന്ദര്യസംരക്ഷണത്തിനും നാളികേരത്തിന്റെ വെള്ളം ഉപയോഗിക്കാം. തേങ്ങാവെള്ളം കേശസംരക്ഷണത്തിനും കേശം തഴച്ചു വളരുന്നതിനും നല്ലതാണെന്ന് തിരിച്ചറിഞ്ഞ് മിക്കവരും ഒഴിവുസമയങ്ങളിലും മറ്റും വീട്ടിൽ ഇത് പരീക്ഷിക്കാറുണ്ട്. എന്നാൽ, മുഖത്തിനും ചർമത്തിനും തേങ്ങാവെള്ളം എങ്ങനെ പ്രയോജനപ്പെടുത്താമെന്ന് മനസിലാക്കാം.

ബന്ധപ്പെട്ട വാർത്തകൾ: മുഖം മിനുക്കാനും തിളങ്ങാനും ഉണക്കമുന്തിരി മതി

തേങ്ങാവെള്ളത്തിനൊപ്പം നമ്മുടെ അടുക്കളയിൽ തന്നെ സുലഭമായി ഉപയോഗിക്കുന്ന ചില സാധനങ്ങൾ ഉപയോഗിച്ച് ഈ കൂട്ട് ഉണ്ടാക്കാവുന്നതാണ്.

മുഖം തിളങ്ങാനും കൂടുതൽ നിറം വയ്ക്കാനും തേങ്ങാവെള്ളം സഹായിക്കും. കൃത്രിമ പദാർഥങ്ങളൊന്നും ഉപയോഗിക്കാതെ തേങ്ങാവെള്ളം മാത്രം മതി മുഖസൗന്ദര്യം വർധിപ്പിക്കാൻ.

തേങ്ങാവെള്ളവും വെള്ളരിക്കയും (Coconut Water and Cucumber)

മുഖത്തിന് നിറം വയ്ക്കാൻ തേങ്ങാവെള്ളത്തിനൊപ്പം കുക്കുമ്പർ ചേർത്തുള്ള പൊടുക്കൈ പ്രയോഗിച്ച് നോക്കാവുന്നതാണ്. ഇതിനായി കുക്കുമ്പര്‍ ജ്യൂസോ നീരോ എടുത്ത് തുല്യ അളവില്‍ തേങ്ങാവെള്ളവും കലര്‍ത്തുക. ഇത് 5 മിനിറ്റ് റെഫ്രിജറേറ്ററില്‍ സൂക്ഷിക്കുക. ഈ ലായനി പിന്നീട് പുറത്തെടുത്ത് പഞ്ഞി മുക്കി മുഖത്ത് പുരട്ടുക. തുടർന്ന് മുഖം നന്നായി കഴുകുക. മുഖത്തെ കരിവാളിപ്പും ഇരുണ്ട നിറവും മാറാൻ ഇത് വളരെ സഹായകരമാണ്. കൂടാതെ നല്ല തിളക്കമുള്ള ചർമവും ലഭിയ്ക്കും.
സെൻസിറ്റീവായതും, വരണ്ടതുമായ ചർമമുള്ളവർക്ക് കുക്കുമ്പറിനൊപ്പം തേങ്ങാവെള്ളം കലർത്തി തയ്യാറാക്കുന്ന കൂട്ട് യാതൊരു പാർശ്വഫലങ്ങളുമില്ലാതെ ഉപയോഗിക്കാം. കാരണം ചർമസ്ഥിതിയെ പരിപോഷിപ്പിക്കാൻ മികച്ചതാണ് ഈ കൂട്ടിൽ അടങ്ങിയിട്ടുള്ള പോഷണങ്ങൾ.
ഇവയിലുള്ള ആൻറി ഓക്സിഡൻ്റ് ഗുണങ്ങൾ ആരോഗ്യകരമായ ചർമകോശങ്ങൾക്കായി പ്രവർത്തിക്കുമെന്നും പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.

ബന്ധപ്പെട്ട വാർത്തകൾ: ചൂടേറുമ്പോൾ ഉറപ്പായും ശീലമാക്കേണ്ട 4 പാനീയങ്ങൾ ഏതൊക്കെയെന്ന് അറിയാമോ?

തേങ്ങാവെള്ളവും പൈനാപ്പിള്‍ ജ്യൂസും (Coconut Water and Pineapple Juice)

തേങ്ങാവെള്ളവും പൈനാപ്പിള്‍ ജ്യൂസും ചർമ സംരക്ഷണത്തിന് വളരെ പ്രയോജനകരമാണ്. ഇവ രണ്ടും തുല്യ അളവിൽ എടുത്ത് മിക്സ് ചെയ്ത് കഴിഞ്ഞ് മുഖത്തു പുരട്ടുക. കുറച്ച് കഴിഞ്ഞ് പച്ചവെള്ളം കൊണ്ട് മുഖം കഴുകുക. മുഖത്തെ പാടുകൾ നീക്കം ചെയ്യാനും ഇതിന് പുറമെ, മുഖക്കുരു മാറ്റാനും ഇത് നല്ലതാണ്. കൈതച്ചക്ക അരച്ച മിശ്രിതം 15 മിനിറ്റ് പുരട്ടി വച്ചതിന് ശേഷം തണുത്ത വെള്ളത്തില്‍ കഴുകുക. ഇങ്ങനെയും മുഖക്കുരുവും മുഖത്തെ പാടുകളും മാറ്റാം.

തേങ്ങാവെള്ളവും മുള്‍ത്താണി മിട്ടിയും തേനും (Coconut water, Multani Mitti and Honey)

എല്ലാവിധ ചർമ പ്രശ്നങ്ങളും ഒഴിവാക്കാൻ ഉത്തമമാണ് മുള്‍ത്താണി മിട്ടിയെന്ന് മിക്കവർക്കും അറിയാം. ഇതിനൊപ്പം അൽപം തേന്‍ കൂടി ചേർത്താൽ ആരോഗ്യകരമായ ചർമം ഉറപ്പാക്കാം. ഈ രണ്ട് കൂട്ടുകളും തേങ്ങാവെള്ളത്തില്‍ കലക്കി മുഖത്തു പുരട്ടുക. മുഖം ഉണങ്ങിപ്പോകാതെ വെള്ളം തളിച്ച് കൊടുക്കുക. 15 മിനിറ്റ് കഴിഞ്ഞ് കഴുകിക്കളയാം.

തേങ്ങാവെള്ളവും പനീനീരും (Coconut Water and Rose Water)

ചർമത്തിലെ കേടാ കോശങ്ങളെ പുനരുജ്ജീവിപ്പിക്കുന്നതിനും തിളക്കമുള്ള ചർമത്തിനും പനിനീർ നല്ലതാണ്. പനിനീരിനൊപ്പം തേങ്ങാവെള്ളം കൂടി കലർത്തി മിശ്രിതമാക്കിയ ശേഷം മുഖത്തു പുരട്ടുക. കുറച്ച് സമയം കഴിഞ്ഞ് ഇത് കഴുകിക്കളയാം. ദിവസവും ഈ പൊടിക്കൈ മുഖത്ത് പ്രയോഗിക്കാവുന്നതാണ്. കൂടുതൽ സൗകര്യപ്രദമായി ഉപയോഗിക്കുന്നതിനായി ഇതൊരു സ്പ്രേ ബോട്ടിലാക്കിയ ശേഷം മുഖത്ത് തളിച്ചും ചർമപ്രശ്നങ്ങൾക്കെതിരെ ഉപയോഗിക്കാവുന്നതാണ്.

ബന്ധപ്പെട്ട വാർത്തകൾ: മുഖകാന്തിയ്ക്ക് നിസ്സാരം ഐസ് ക്യൂബ് മതി

English Summary: Try These Simple Tips With Coconut Water For whitening Face

Like this article?

Hey! I am Anju M U. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds