പരീക്ഷ ദിവസങ്ങളിൽ കുട്ടികൾക്ക് പേടിയും സമ്മര്‍ദ്ദങ്ങളും ഉണ്ടാകുന്നത് സ്വാഭാവികമാണ്. ഈ സാഹചര്യത്തിൽ അവർക്ക് പഠിച്ച കാര്യങ്ങൾ പോലും ശരിയായ രീതിയിൽ എഴുതാൻ കഴിയാതെ പോകുന്നു. ഇങ്ങനെയുള്ള പ്രശ്‌നങ്ങളൊഴിവാക്കാനും കുട്ടികളില്‍ ഓര്‍മ്മശക്തി നിലനില്‍ക്കാനും ചില കാര്യങ്ങള്‍ നമുക്ക് ചെയ്യാൻ കഴിയും. അങ്ങനെയുള്ള കാര്യങ്ങളെ കുറിച്ചാണ് ഇവിടെ പങ്കുവയ്ക്കുന്നത്.
ബന്ധപ്പെട്ട വാർത്തകൾ: ഓർമ്മശക്തി കൂട്ടാൻ ഈ കാര്യങ്ങൾ പരീക്ഷിച്ചു നോക്കൂ
* പഠിച്ച കാര്യങ്ങള്‍ ഓര്‍മ്മ നില്‍ക്കാന്‍ പഠനം മാത്രം ശ്രദ്ധിച്ചാല്‍ പോര. മറിച്ച് മറ്റ് ജീവിതരീതികളും ശ്രദ്ധിക്കണം. വ്യായാമം ഓര്‍മ്മശക്തി നിലനിര്‍ത്താന്‍ സഹായകമായ സംഗതിയാണ്. അതിനാല്‍ കുട്ടികളിലെ വ്യായാമം ചെയ്ത് ശീലിപ്പിക്കുക. ഇതിന്റെ ഗുണവും കുട്ടികളെ പറഞ്ഞുമനസിലാക്കുക.
ബന്ധപ്പെട്ട വാർത്തകൾ: എന്തുകൊണ്ടാണ് പ്രമേഹരോഗികൾ വ്യായാമം ചെയ്യേണ്ടത്? ഏതൊക്കെ തിരഞ്ഞെടുക്കണം
* ഭാരിച്ച ഒരു കാര്യം ചെയ്യുന്നത് പോലെയോ ജോലി ചെയത് തീര്‍ക്കുന്നത് പോലെയോ പഠനത്തെ കാണാതിരിക്കാന്‍ കുട്ടികളെ പരിശീലിപ്പിക്കാം. ക്രിയാത്മകമായ പഠനരീതികള്‍ ഇതിനായി അവലംബിക്കാം. കഥ പോലെ പഠിപ്പിക്കുകയോ, വരച്ചുകാണിക്കുകയോ എല്ലാം ചെയ്യാം.
* പഠിച്ച കാര്യങ്ങള്‍ ഓര്‍മ്മയില്‍ നില്‍ക്കാന്‍ വേണ്ടി ഇവയെ തമ്മില്‍ ബന്ധപ്പെടുത്തി 'map'കള്‍ സൃഷ്ടിച്ച് മനസിലുറപ്പിക്കാം. 'map' അഥവാ ഭൂപടമെന്നാല്‍ എല്ലാ പ്രധാനപ്പെട്ട കേന്ദ്രങ്ങളും അടയാളപ്പെടുത്തിയ ഒരു വലിയ ചിത്രമെന്ന പോലെ.
ബന്ധപ്പെട്ട വാർത്തകൾ: മറവിരോഗം വരാതിരിക്കാൻ ചെറുപ്പം മുതലേ നെല്ലിക്ക ശീലമാക്കുക
* കുട്ടികളെ മണിക്കൂറുകളോളം ഒരേ ഇരിപ്പ് ഇരുത്തി പഠിപ്പിക്കരുത്. ഇങ്ങനെ പഠിപ്പിക്കുന്നത് കൊണ്ട് വലിയ ഫലമൊന്നുമുണ്ടാകില്ലെന്ന് മനസിലാക്കുക. മറിച്ച് പഠനത്തിന്റെ ഇടയ്ക്ക് ചെറിയ ഇടവേളകള്‍ നല്‍കുക. ചെറിയ നടത്തം, സ്‌ട്രെച്ചിംഗ്, ചായ, ലഘുവായ സംസാരം എല്ലാം ഈ ഇടവേളകളില്‍ ആവാം.
* കുട്ടികളിലെ ഓര്‍മ്മശക്തി നിലനിര്‍ത്താന്‍ ഭക്ഷണത്തിലും ചില കാര്യങ്ങള്‍ ശ്രദ്ധിക്കുക. അവശ്യം വേണ്ടുന്ന ചില പോഷകങ്ങള്‍ മുടങ്ങാതെ അവര്‍ക്ക് നല്‍കാന്‍ രക്ഷിതാക്കള്‍ കരുതുക. ആന്റി-ഓക്‌സിഡന്റുകള്‍-, ഒമേഗ- 3- ഫാറ്റി ആസിഡുകള്‍ എന്നിവയെല്ലാം നിര്‍ന്ധമായും ഡയറ്റിലുള്‍പ്പെടുത്തുക.
Share your comments