സ്ട്രെച്ച് മാർക്ക് ഗർഭകാലത്തും പ്രസവ ശേഷവും സ്വാഭാവികമായി ഉണ്ടാകുന്ന ഒന്നാണ്. എന്നാൽ ഇതല്ലാതെ തടി കൂടുക അല്ലെങ്കിൽ പ്രായം കൂടുമ്പോൾ ഒക്കെ ഈ പ്രശ്നം ഉണ്ടാകാറുണ്ട്. പുരുഷൻമാരേക്കാൽ സ്ത്രീകൾക്കാണ്, ഇത് പലപ്പോഴും ഉണ്ടാകാറുള്ളത്. അത്കൊണ്ട് തന്നെ ഇത് അവരെ അലട്ടാറുമുണ്ട്. അതിന് കാരണം അവരുടെ ആത്മ വിശ്വാസത്തെ തന്നെ ഇല്ലാതാക്കുന്ന കാര്യമാണ് അത്. ഇക്കാരണം കൊണ്ട് തന്നെ ഇതിന് പരിഹാരമായി മരുന്നുകളും ക്രീമുകളും പുരട്ടി അത് പിന്നീട് വിപരീത ഫലം ഉണ്ടാക്കാറുണ്ട്.
നിങ്ങൾക്ക് ഇതിന് പകരമായി വീട്ടിൽ തന്നെ ചില കാര്യങ്ങൾ ചെയ്യാൻ പറ്റും. എന്തൊക്കെയാണെന്ന് അറിയാൻ ഈ ലേഖനം പൂർണമായി വായിക്കൂ...
1. കട്ടൻ ചായ
സ്ടെച്ച് മാർക്കിനുള്ള പരിഹാരത്തിൽ വീട്ടിൽ തന്നെ കിട്ടുന്ന ഒന്നാണ് കട്ടൻ ചായ. വിറ്റാമിൻ ബി 12 അടക്കം നിരവധി വിറ്റാമിനുകളും ധാതുക്കളും എല്ലാം അടങ്ങിയിട്ടുള്ള ഒന്നാണ് കട്ടൻ ചായ. അത് കൊണ്ട് തന്നെ ഇത് ചർമ്മത്തിൻ്റെ പിഗ്മെൻ്റേഷൻ കുറയ്ക്കുന്നതിന് സഹായിക്കുന്നു. പക്ഷെ ഇതെങ്ങനെ സ്ടെച്ച് മാർക്കുകളിൽ ഉപയോഗിക്കാം? ഇതിനായി ബ്ലാക്ക് ടീയിലേക്ക് ഉപ്പ് ചേർക്കുക. ശേഷം തണുപ്പിക്കുക. ഇങ്ങനെ ഉണ്ടാക്കി എടുത്ത മിശ്രിതം സ്ടെച്ച് മാർക്കുകളിൽ പുരട്ടുക. സ്ടെച്ച് മാർക്ക് മാറുന്നത് വരെ നിങ്ങൾക്ക് ഇങ്ങനെ ചെയ്യാവുന്നതാണ്.
2. കറ്റാർ വാഴ ജെൽ
കറ്റാർ വാഴ ജെൽ സൌന്ദര്യം വർധിപ്പിക്കുന്നതിനുള്ള മികച്ച പ്രകൃതി ദത്ത പ്രതിവിധിയാണ്. മാത്രമല്ല ഉരുളക്കിഴങ്ങ് നീരും ഒരു പരിഹാരമാണ്. ഇത് എങ്ങനെ ഉപയോഗിക്കാം?
കറ്റാർവാഴ: കറ്റാർവാഴ എടുത്ത് പുറം പാളി നീക്ക് ചെയ്ത് കളയുക. ഉള്ളിൽ നിന്നുള്ള ജെൽ എടുത്ത് സ്ടെച്ച് മാർക്കുകളിൽ നന്നായി മസാജ് ചെയ്യുക. 2 അല്ലെങ്കൽ 3 മണിക്കൂർ കഴിഞ്ഞ് തണുത്ത വെള്ളത്തിൽ കഴുകുക.
ഉരുളക്കിഴങ്ങ് : ഉരുളക്കിഴങ്ങിൽ അന്നജം അത് പോലെ തന്നെ മറ്റ് സ്കിൻ ലൈറ്റിംഗ് എൻസൈമുകളും അടങ്ങിയിരിക്കുന്നു, ഇതും ഗുണപ്രദമാണ്. ഉരുളക്കിഴങ്ങ് തൊലി കളഞ്ഞ് അരിഞ്ഞ് നീര് എടുക്കുക. ഇത് പുരട്ടി അൽപ്പ സമയത്തിന് ശേഷം നിങ്ങൾക്ക് കഴുകി കളയാവുന്നതാണ്.
3. മുട്ടയുടെ വെള്ള
മുട്ടയുടെ വെള്ള പാചകത്തിന് മാത്രമല്ല മറിച്ച് ചർമ്മങ്ങൾക്കും നല്ലതാണ്. ഇത് സ്ട്രെച്ച് മാർക്ക് മാറാൻ വളരെ നല്ലതാണ്. ഇത് ഉപയോഗിക്കുമ്പോൾ ചർമ്മം കൂടുതൽ ഇറുക്കുന്നു. അത് വഴി സ്ടെച്ച് മാർക്ക് ഇല്ലാതാകുന്നു.
4. നാരങ്ങാ നീര്
നാരങ്ങാ നീരും ചർമ്മത്തിൻ്റെ അവസ്ഥകൾക്കുള്ള പ്രതിവിധിയാണ്. സ്വാഭാവിക ബ്ലീച്ചിംഗ് ഗുണങ്ങൾ ഇതിനുണ്ട്. ഇത് നേരിട്ടോ അല്ലെങ്കിൽ വെളിച്ചെണ്ണ ചേർത്തോ പുരട്ടാവുന്നതാണ്.
ബന്ധപ്പെട്ട വാർത്തകൾ : കഷണ്ടി! അമിത മുടി കൊഴിച്ചിൽ, കാരണവും പരിഹാരവും
പരിസ്ഥിതിയും ജീവിതശൈലിയും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Environment & Lifestyle'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.
Share your comments