
സ്ത്രീകളെ അലട്ടുന്ന വേറൊരു സൗന്ദര്യ പ്രശ്‌നമാണ് മുഖത്തു വളരുന്ന രോമം. രോമം നീക്കം ചെയ്യാൻ പല വഴികളും സ്വീകരിക്കുന്നവരുണ്ട്. ഇതിന് പരിഹാരമായി വീട്ടിൽ തന്നെ ചെയ്യാൻ സാധിക്കുന്ന ചില കാര്യങ്ങളുണ്ട്. മഞ്ഞൾപ്പൊടി കൊണ്ടുള്ള ഫേഷ്യൽ ശരിയായ രീതിയിൽ സ്ഥിരമായി ചെയ്യുകയാണെങ്കിൽ ഈ പ്രശ്‌നത്തിന് പരിഹാരം കാണാവുന്നതാണ്. ചേരുവകലധികമില്ലാതെ വളരെ എളുപ്പത്തില്‍ ചെയ്യാവുന്ന ഫേഷ്യലാണിത്. ചെയ്യേണ്ട രീതി നോക്കാം.
ഇതിനാവശ്യമായ ചേരുവകൾ
മഞ്ഞള്‍പ്പൊടി, തൈര്, നാരങ്ങാനീര് എന്നി മൂന്നു ചേരുവകളാണ് ഇതിനു ആവശ്യമായി വരുന്നത്. പ്രോട്ടീന്‍ സമ്പുഷ്ടമായ തൈരും മോരുമെല്ലാം പല തരത്തിലെ ആരോഗ്യപരമായ ഗുണങ്ങളും നല്‍കുന്നവയാണ്. ഇത് സൗന്ദര്യ, മുടി സംരക്ഷണത്തിനും ഒരു പോലെ ഗുണകരമാണ്. തൈര് മുഖത്തിന് നല്ലൊന്നാന്തരം ബ്ലീച്ചിംഗ് ഇഫക്ടു നല്‍കുന്ന ഒന്നാണ്. ഇതിലെ ലാക്ടിക് ആസിഡാണ് ഈ ഗുണം നല്‍കുന്നത്.
ബന്ധപ്പെട്ട വാർത്തകൾ: മുഖത്തെ ആവശ്യമില്ലാത്ത രോമം നീക്കാൻ ടിപ്പുകൾ
ഒട്ടുമിക്ക ചർമ്മ പ്രശ്നങ്ങളും പരിഹരിക്കുന്നതിന് സഹായകമായ നിരവധി പ്രകൃതിദത്ത ഉൽപന്നങ്ങൾ നമ്മുടെ അടുക്കളയിൽ തന്നെയുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് നാരങ്ങ. ചർമ്മത്തിൽ കറുത്ത പാടുകൾ നീക്കം ചെയ്യുന്നതിന് നല്ലതാണ്. പ്രായാധിക്യം മൂലമുണ്ടാവുന്ന ചർമ്മത്തിലെ ചുളിവുകൾ പരിഹരിക്കാനും കറുത്ത പാടുകളെ സുഖപ്പെടുത്തുന്നതിനും ഇത് ഗുണം ചെയ്യും.
ബന്ധപ്പെട്ട വാർത്തകൾ: മുടിയഴക് വർധിപ്പിക്കാനും ചർമ്മ ഭംഗി കൂട്ടുവാനും അടിപൊളി കഞ്ഞിവെള്ളം ഡ്രിങ്ക്
രോമങ്ങള്‍ നീക്കാന്‍ പ്രധാനപ്പെട്ട പങ്ക് വഹിയ്ക്കുന്നത് മഞ്ഞളാണ്. പണ്ടു കാലം മുതല്‍ തന്നെ മഞ്ഞൾ സൗന്ദര്യ സംരക്ഷണത്തില്‍ സഹായിക്കുന്നുണ്ട്. വിലപ്പെട്ട ആൻറി ഇൻഫ്ലമേറ്ററി ഗുണങ്ങളും, ആൻറി ബാക്ടീരിയൽ, ആന്റിഫംഗൽ സവിശേഷതകളുമുള്ള മഞ്ഞൾ, ചർമ്മത്തിലെ അണുബാധ, വരൾച്ച, ചുണങ്ങുകൾ എന്നിവ പരിഹരിക്കുന്നതിൽ നല്ലതാണ്. പാടുകൾ വരുന്നത് തടയുവാനും ഇത് സഹായിക്കുന്നു. ചര്‍മ്മത്തിലെ കരുവാളിപ്പു മാറ്റുന്നതിനും സണ്‍ ടാന്‍ തടയുന്നതിനും നല്ലൊരു വഴിയാണിത്. ഇത് സൂര്യന്റെ അള്‍ട്രാ വയലറ്റ് രശ്മികളില്‍ നിന്നും ചര്‍മ്മത്തിന് സംരക്ഷണം നല്‍കുന്നു.
ബന്ധപ്പെട്ട വാർത്തകൾ: വിവിധ തരത്തിലുള്ള ചർമ്മ പ്രശ്നങ്ങൾക്ക് പരിഹാരമായി വെളിച്ചെണ്ണ മതി
പുളിയുളള തൈരിൽ അല്‍പം മഞ്ഞള്‍പ്പൊടിയും അല്‍പം നാരങ്ങാനീരും ചേര്‍ത്ത് നല്ല പോലെ ഇളക്കിയ ശേഷം രോമങ്ങളുള്ളിടത്ത് പുരട്ടുക. ഇത് രോമങ്ങള്‍ നീക്കം ചെയ്യാനും രോമത്തിൻറെ നിറം കുറയ്ക്കാനും നല്ലതാണ്. ആഴ്ചയില്‍ മൂന്നു നാല് ദിവസമെങ്കിലും ഇത് ചെയ്താല്‍ ഏറെ ഗുണം ലഭിയ്ക്കും. ഈ കൂട്ട് ചര്‍മ്മത്തിലെ കറുപ്പകറ്റാനും തിളക്കം നല്‍കാനുമെല്ലാം ഏറെ നല്ലതുമാണ്. യാതൊരു ദോഷവും വരുത്താത്ത പ്രകൃതിദത്ത വഴിയാണിത്.
Share your comments