<
  1. Environment and Lifestyle

മുഖം തിളങ്ങാനും മുടി വളർത്താനും ഈന്തപ്പഴം മതി, ഇങ്ങനെ കഴിയ്ക്കുക

ശാരീരിക ആരോഗ്യം മാത്രമല്ല, ചർമത്തിനും വളരെ പ്രയോജനകരമാണ് ഈന്തപ്പഴം. എല്ലുകൾക്ക് ശക്തി നൽകുന്നതിനും കേശവളർച്ചയ്ക്കും തുടങ്ങി എണ്ണിയാൽ തീരാത്ത ഗുണഗണങ്ങൾ ഈന്തപ്പഴത്തിൽ അടങ്ങിയിരിക്കുന്നു.

Anju M U
dates
മുഖം തിളങ്ങാനും മുടി വളർത്താനും ഈന്തപ്പഴം മതി, ഇങ്ങനെ കഴിയ്ക്കുക

പോഷകമൂല്യങ്ങൾ നിറഞ്ഞ, ആരോഗ്യത്തിന് അത്യധികം ഗുണപ്രദമായ ഈന്തപ്പഴം (Dates) ഇഷ്ടമല്ലാത്തവർ വളരെ വിരളമായിരിക്കും. ഇരുമ്പ്, നാരുകൾ, കാൽസ്യം, മഗ്നീഷ്യം, പൊട്ടാസ്യം തുടങ്ങിയ പോഷകങ്ങൾ ഈന്തപ്പഴത്തിൽ ധാരാളമായി കാണപ്പെടുന്നു. ഇത് ശരീരത്തിന്റെ ആരോഗ്യം നിലനിർത്തുന്നതിന് ഗുണകരമാണ്.
രാവിലെ വെറും വയറ്റിൽ ഈന്തപ്പഴം കഴിക്കുന്നതിലൂടെ ദിവസം മുഴുവൻ നിങ്ങളെ സജീവമായി നിലനിർത്താൻ സഹായിക്കുന്നു.

ശാരീരിക ആരോഗ്യം മാത്രമല്ല, ചർമത്തിനും വളരെ പ്രയോജനകരമാണ് ഈന്തപ്പഴം. എല്ലുകൾക്ക് ശക്തി നൽകുന്നതിനും കേശവളർച്ചയ്ക്കും തുടങ്ങി എണ്ണിയാൽ തീരാത്ത ഗുണഗണങ്ങൾ ഈന്തപ്പഴത്തിൽ അടങ്ങിയിരിക്കുന്നു.

മുഖത്തിനും ചർമത്തിനും അതിനാൽ തന്നെ ഈന്തപ്പഴം കഴിക്കുന്നതിലൂടെ ഒട്ടനവധി ഗുണങ്ങൾ ലഭിക്കുന്നു. നിങ്ങളുടെ ചർമത്തിനും കേശസംരക്ഷണത്തിനും എങ്ങനെ ഈന്തപ്പഴം പ്രയോജനകരമാകുമെന്ന് ചുവടെ വിവരിക്കുന്നു.

  • മുഖം തിളങ്ങും (For glowing face and skin)

ഈന്തപ്പഴം കഴിക്കുന്നത് മുഖത്തിന്റെ തിളക്കം നിലനിർത്തുന്നു. സൂര്യതാപം പോലുള്ള പ്രശ്‌നങ്ങളിൽ നിന്ന് ഇത് നിങ്ങളുടെ ചർമത്തെ മോചിപ്പിക്കുന്നു. ഇതിലെ ആന്റിഓക്‌സിഡന്റ് ഗുണങ്ങൾ ഫ്രീ റാഡിക്കലുകളിൽ നിന്നും അൾട്രാവയലറ്റ് രശ്മികളിൽ നിന്നും ചർമത്തെ സംരക്ഷിക്കാൻ സഹായിക്കുന്നു.

ബന്ധപ്പെട്ട വാർത്തകൾ: Hair Care Tips: മുടി വളർച്ച അതിവേഗം, വീട്ടിലെ ഈ 5 വിത്തുകൾ സ്ഥിരമായി കഴിച്ചാൽ മതി!

  • മുടിയുടെ ആരോഗ്യത്തിന് (For healthy hair)

ഈന്തപ്പഴത്തിൽ ഇരുമ്പ് അടങ്ങിയിട്ടുണ്ട്. ഇത് മുടിയുടെ ആരോഗ്യത്തിന് വളരെ പ്രധാനമാണ്. അതുകൊണ്ട് ദിവസവും രാവിലെ ഒന്ന് മുതൽ രണ്ട് വരെ ഈന്തപ്പഴം കഴിക്കുക.

ഇതുകൂടാതെ നിങ്ങളുടെ ശരീരത്തിന്റെ പ്രതിരോധശേഷി വർധിപ്പിക്കാനും ഈന്തപ്പഴത്തിന് സാധിക്കും. ഓർമശക്തിയ്ക്കും ഈന്തപ്പഴം വളരെ നല്ലതാണെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു.

  • പ്രതിരോധശേഷി ശക്തിപ്പെടുന്നു (Strengthens the immune system)

ഈന്തപ്പഴം കഴിക്കുന്നത് മെറ്റബോളിസത്തെയും പ്രതിരോധ സംവിധാനത്തെയും വർധിപ്പിക്കുന്നു. കൂടാതെ, ഇത് പല രോഗങ്ങളിൽ നിന്നും ശരീരത്തെ സംരക്ഷിക്കുന്നു. ഇതിലടങ്ങിയിരിക്കുന്ന പോഷകങ്ങൾ ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിന് ഗുണകരമാണ്.

  • ഓർമശക്തി വർധിപ്പിക്കുന്നു (Promotes memory power)

ഈന്തപ്പഴത്തിൽ നാരുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് മലബന്ധം എന്ന പ്രശ്‌നത്തിൽ നിന്ന് മുക്തി നേടാൻ സഹായിക്കുന്നു. ഇതിന്റെ ഉപഭോഗം കൊണ്ട് ഓർമശക്തിയും വർധിപ്പിക്കുന്നു. അതിനാൽ കുട്ടികളും മുതിർന്നവരും ഈന്തപ്പഴം കഴിയ്ക്കുന്നത് വളരെ ഫലപ്രദമാണ്.

  • എല്ലുകളെ ബലപ്പെടുത്തുന്നു (Strengthens bones)

അസ്ഥി സംബന്ധമായ രോഗങ്ങൾ ഉള്ളവരെങ്കിൽ ഈന്തപ്പഴം വളരെ ഗുണപ്രദമാണ്. ഇത് കഴിക്കുന്നതിലൂടെ, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണവിധേയമാക്കുന്നു. ഇൻസുലിൻ വർധിപ്പിക്കാനും പോഷക സമൃദ്ധമായ ഈന്തപ്പഴം സഹായിക്കുന്നു. ഇത്രയധികം ആരോഗ്യഗുണങ്ങൾ അടങ്ങിയിട്ടുള്ള ഈന്തപ്പഴം എങ്ങനെ കഴിയ്ക്കണമെന്നതും പ്രധാനമാണ്.

  • പാലിൽ കുതിർത്തത് കഴിക്കുക (Soak dates in milk)

രാത്രിയിൽ ഈന്തപ്പഴം പാലിനൊപ്പം കഴിക്കുന്നത് കൂടുതൽ ഗുണം ചെയ്യും. ഇതുകൂടാതെ, രാത്രിയിൽ കുതിർത്ത് രാവിലെ വെറും വയറ്റിൽ കഴിക്കാം.
ഈന്തപ്പഴം വെറുതെ കഴിയ്ക്കുന്നതിനേക്കാൾ ഇത് ശരീരത്തിന് കൂടുതൽ മികച്ച ഗുണങ്ങൾ നൽകുന്നു.

English Summary: Use Dates This Way For Glowing Skin And Healthy Hair

Like this article?

Hey! I am Anju M U. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds