ആരോഗ്യഗുണങ്ങളിൽ ഇഞ്ചി എപ്പോഴും മുന്നിലാണ്. പോഷകസമ്പുഷ്ടമായ ഇഞ്ചി ആരോഗ്യ സംരക്ഷണത്തിൽ മാത്രമല്ല സൗന്ദര്യ സംരക്ഷണത്തിനും പേരുകേട്ടതാണ്. പക്ഷെ സൗന്ദര്യ സംരക്ഷണത്തിന് ഇഞ്ചി എപ്രകാരമാണ് ഉപയോഗിക്കേണ്ടതെന്ന് അറിഞ്ഞിരിക്കേണ്ടത് പ്രധാനമാണ്.
- ഇഞ്ചി സ്ഥിരമായി ഉപയോഗിക്കുകയാണെങ്കിൽ അകാല വാര്‍ദ്ധക്യം പോലുള്ള പ്രശ്‌നങ്ങള്‍ പരിഹാരിക്കാം. കാരണം ഇതില്‍ ആന്റി-ഏജിംഗ് സംയുക്തങ്ങള്‍, പ്രത്യേകിച്ച് ആന്റിഓക്സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇതെല്ലാം നിങ്ങളുടെ ആരോഗ്യത്തെ മികച്ചതാക്കി മാറ്റുന്നതിനോടൊപ്പം തന്നെ അകാല വാര്‍ദ്ധക്യ പ്രശ്‌നങ്ങളെ പൂര്‍ണമായും തടയുന്നതിനും സഹായിക്കുന്നു. വാര്‍ദ്ധക്യത്തിന്റെ ആദ്യകാല ലക്ഷണങ്ങള്‍ തടയുന്നതിനും ഇത് പ്രധാനമാണ്. ജിഞ്ചറോള്‍ എന്നറിയപ്പെടുന്ന ഒരു പ്രത്യേക ആന്റിഓക്സിഡന്റ് ആണ് പ്രായാധിക്യത്തെ തടയുന്നത്.
- ചർമ്മങ്ങളിൽ കാണുന്ന നിറവ്യത്യാസത്തിന് പരിഹാരം കാണുന്നു. ഇഞ്ചിയിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകൾ ചർമ്മത്തിന്റെ ഘടന മെച്ചപ്പെടുത്തുന്നതിനും ചര്‍മ്മത്തിലെ നിറവ്യത്യാസത്തെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു.
- മുഖക്കുരുവിനെ പ്രതിരോധിക്കുന്നതിനും ഇഞ്ചി ഉപയോഗിക്കാം. ഇത് മുഖക്കുരുവിനെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. കൂടാത അതിന്റെ ആന്റിസെപ്റ്റിക് ഗുണങ്ങള്‍ നിങ്ങളുടെ ചര്‍മ്മം ക്ലിയറാക്കുന്നു. ഇത് നിങ്ങളുടെ ചര്‍മ്മത്തിലും സുഷിരങ്ങളിലും ബാക്ടീരിയകള്‍ അടിഞ്ഞുകൂടുന്നത് കുറയ്ക്കുന്നതിനും സഹായിക്കുന്നു.
ബന്ധപ്പെട്ട വാർത്തകൾ: മുഖക്കുരു! വിഷമിക്കേണ്ട; ഇല്ലാതാക്കാൻ ചില വഴികളിതാ!!!
- മുടിയുടെ ആരോഗ്യത്തിനും ഇഞ്ചി ഉപയോഗിക്കാം. ഇഞ്ചിയിട്ട് കാച്ചിയ വെളിച്ചെണ്ണ മുടി വളർച്ചയ്ക്ക് നല്ലതാണ്. രക്തചംക്രമണം വര്‍ദ്ധിപ്പിക്കാനുള്ള ഇഞ്ചിയുടെ കഴിവ് കാരണം ഇത് തലയോട്ടിയെ ഉത്തേജിപ്പിക്കുന്നു. അത് വഴി തലയോട്ടിയുടെ ആരോഗ്യം മെച്ചപ്പെടുകയും മുടി വളര്‍ച്ച വേഗത്തിലാവുകയും ചെയ്യുന്നു.
- താരൻ പ്രശ്‌നങ്ങളെ പൂര്‍ണമായും ഇല്ലാതാക്കാനും ഇഞ്ചി സഹായിക്കുന്നു. ഇതിനായി ഒലീവ് ഓയില്‍ അല്ലെങ്കില്‍ എള്ളെണ്ണയില്‍ ഇഞ്ച് നീര് പിഴിഞ്ഞൊഴിച്ച് ഇത് മുടിയില്‍ തടവി 20 മിനിറ്റിന് ശേഷം കഴുകിക്കളയുക. യീസ്റ്റ്, ഫംഗസ് അണുബാധ എന്നിവയ്ക്കും പരിഹാരം കാണുന്നു.
Share your comments