1. Environment and Lifestyle

മുടി പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാൻ ഉപയോഗിക്കൂ ഈ ആയുര്‍വേദക്കൂട്ടുകള്‍

ആരോഗ്യവും കരുത്തുമുള്ള മുടി ആഗ്രഹിക്കാത്തവർ കുറവായിരിക്കും. പക്ഷെ ഇന്ന് മുടി കൊഴിച്ചിൽ എല്ലാവരുടെയും വലിയൊരു പ്രശ്‌നമാണ്. കൊഴിഞ്ഞ മുടി അതിന്റെ സ്ഥാനത്ത് വീണ്ടും വളരാത്തപ്പോള്‍ ഈ പ്രശ്‌നം കൂടുതല്‍ വഷളാകുന്നു. പോഷകങ്ങളുടെ അഭാവം, മോശം ജീവിതശൈലി, കെമിക്കൽ ഉല്‍പ്പന്നങ്ങളുടെ ഉപയോഗം എന്നിവയെല്ലാം മുടി കൊഴിച്ചിലിന് കാരണമാകുന്നു.

Meera Sandeep
Use these Ayurvedic remedies for hair problems
Use these Ayurvedic remedies for hair problems

ആരോഗ്യവും കരുത്തുമുള്ള മുടി ആഗ്രഹിക്കാത്തവർ കുറവായിരിക്കും. പക്ഷെ ഇന്ന് മുടി കൊഴിച്ചിൽ  എല്ലാവരുടെയും വലിയൊരു പ്രശ്‌നമാണ്.  കൊഴിഞ്ഞ മുടി അതിന്റെ സ്ഥാനത്ത് വീണ്ടും വളരാത്തപ്പോള്‍ ഈ പ്രശ്‌നം കൂടുതല്‍ വഷളാകുന്നു. പോഷകങ്ങളുടെ അഭാവം, മോശം ജീവിതശൈലി, കെമിക്കൽ  ഉല്‍പ്പന്നങ്ങളുടെ ഉപയോഗം എന്നിവയെല്ലാം മുടി കൊഴിച്ചിലിന് കാരണമാകുന്നു.  ആരോഗ്യകരമായ ജീവിതശൈലിയോടൊപ്പം ആയുര്‍വേദ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുകയാണെങ്കിൽ  മുടി വേഗത്തില്‍ വളരുകയും മുടി കൊഴിച്ചില്‍ കുറയുകയും ചെയ്യുന്നു. ഇവയെ കുറിച്ച് വിശദമായി നോക്കാം.

- പലതരം മുടി പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ അറിയപ്പെടുന്ന ആയുര്‍വേദ ചികിത്സയാണ് ഭൃംഗരാജ്. മുടി വളരാനും മുടി കൊഴിച്ചില്‍ കുറയ്ക്കുന്നതിനുമുള്ള ഒരു പ്രകൃതിദത്ത പരിഹാരമാണിത്. ഭൃംഗരാജ് നിങ്ങളുടെ തലയോട്ടിയിലും മുടിവേരുകളിലും രക്തയോട്ടം വര്‍ദ്ധിപ്പിച്ച് തലയോട്ടിക്ക് ആശ്വാസം നല്‍കുന്നു. മുടിയുടെ വേരുകളും ഫോളിക്കിളുകളും സജീവമാക്കുകയും മുടിവളര്‍ച്ചയെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നു. ഇത് മുടിയെ പ്രകൃതിദത്തമായി പോഷിപ്പിക്കുകയും ആരോഗ്യകരമുള്ളതാക്കുകയും ചെയ്യുന്നു. തേങ്ങയിലോ എള്ളെണ്ണയിലോ ഭൃംഗരാജ് എണ്ണ ചേര്‍ത്ത് പതിവായി മുടിയില്‍  ഉപയോഗിക്കാം. 

- മുടി കൊഴിച്ചില്‍ തടയാനും മുടി വളരുന്നതിനും ബ്രഹ്‌മി പണ്ടുകാലം മുതലേ ഉപയോഗിക്കുന്ന സസ്യമാണ്.  നിങ്ങളുടെ ശരീരത്തിലെ പ്രോട്ടീന്‍ സജീവമാക്കുന്ന ഒരു ആല്‍ക്കലോയ്ഡ് ബ്രഹ്‌മി എണ്ണയില്‍ അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ മുടി സ്വാഭാവികമായി ശക്തിപ്പെടുത്തുന്നു. ബ്രഹ്‌മി നിങ്ങളുടെ വരണ്ടതും കേടായതുമായ തലയോട്ടി മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ശരീരത്തിലെ സ്ട്രെസ് ഹോര്‍മോണായ കോര്‍ട്ടിസോളിന്റെ അളവ് കുറയ്ക്കാനും ബ്രഹ്‌മി സഹായിക്കുന്നു. ഉയര്‍ന്ന അളവില്‍ കോര്‍ട്ടിസോള്‍ ഉണ്ടാകുമ്പോള്‍ പലര്‍ക്കും മുടി കൊഴിയുന്നത് സാധാരണമാണ്. ഉപയോഗിക്കുന്നതിനായി വെളിച്ചെണ്ണയില്‍ ബ്രഹ്‌മി ഇലകള്‍ ചേര്‍ത്ത് തിളപ്പിക്കുക. അത് പകുതിയായി കുറയുന്നവരെ തിളപ്പിക്കണം. ചൂടാറിയ ശേഷം ഉപയോഗിക്കാം.

ബന്ധപ്പെട്ട വാർത്തകൾ: കട്ടിയുള്ള കറുത്ത മുടിക്ക് വീട്ടിൽ തന്നെ തയ്യാറാക്കാം ആയുർവേദ എണ്ണക്കൂട്ടുകൾ

- നെല്ലിക്ക മുടിസംരക്ഷണത്തിന്റെയും ചര്‍മ്മസംരക്ഷണത്തിന്റെയും ഒരു പ്രധാന ഭാഗമാണ് വിറ്റാമിന്‍ സി അടങ്ങിയ നെല്ലിക്ക. ഇതില്‍ അടങ്ങിയിരിക്കുന്ന അവശ്യ ഫാറ്റി ആസിഡുകളും ആന്റിഓക്‌സിഡന്റുകളും മുടിയിഴകളെ ശക്തിപ്പെടുത്തുകയും മുടിക്ക് കരുത്തും തിളക്കവും നല്‍കുകയും ചെയ്യുന്നു മുടിയുടെയും തലയോട്ടിയുടെയും ആരോഗ്യത്തിന് നെല്ലിക്ക മൊത്തത്തില്‍ നല്ലതാണ്. കാരണം ഇത് താരന്‍ നീക്കം ചെയ്യാനും ഫോളിക്കിളുകളിലെ കൊഴുപ്പും അഴുക്കും ഇല്ലാതാക്കാനും സഹായിക്കുന്നു. നെല്ലിക്ക ഓയില്‍ ഉപയോഗിച്ച് തലയില്‍ മസാജ് ചെയ്യുന്നത് രക്തചംക്രമണം വര്‍ദ്ധിപ്പിക്കും മുടിയുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നതിന് ഇത് മുടിയിഴകള്‍ക്ക് ആവശ്യമായ പോഷകങ്ങള്‍ നല്‍കുന്നു.

ഉലുവ മിക്ക വീടുകളിലും കാണപ്പെടുന്ന ഒരു സാധാരണ സുഗന്ധവ്യഞ്ജനമാണ് ഉലുവ. വിറ്റാമിന്‍ എ, വിറ്റാമിന്‍ സി, വിറ്റാമിന്‍ കെ, പ്രോട്ടീന്‍, ഫോളിക് ആസിഡ് എന്നിവ അടങ്ങിയിട്ടുള്ള ഉലുവ ഒരു മികച്ച ആയുര്‍വേദ മരുന്നായി കണക്കാക്കപ്പെടുന്നു. ഉലുവയില്‍ പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. ഇത് മുടി കൊഴിച്ചിലും താരനും, വിവിധ തരത്തിലുള്ള തലയോട്ടി പ്രശ്നങ്ങളും ചെറുക്കാന്‍ വളരെ ഫലപ്രദമാണ്. ഇത് നിങ്ങളുടെ മുടിക്ക് പോഷണം നല്‍കിക്കൊണ്ട് മുടി വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നു.

ഉപയോഗിക്കേണ്ട വിധം ഒരു രാത്രി വെള്ളത്തില്‍ ഉലുവ മുക്കിവയ്ക്കുക. രാവിലെ ഇത് നന്നായി അരച്ച് മുടിയിലും തലയോട്ടിയിലും പുരട്ടി അര മണിക്കൂര്‍ വിടുക. എന്നിട്ട് ചെറുചൂടുള്ള വെള്ളത്തില്‍ കഴുകുക. മുടിക്ക് മികച്ച ഫലങ്ങള്‍ക്കായി ആഴ്ചയില്‍ മൂന്ന് തവണ ഇത് ആവര്‍ത്തിക്കുക.

- മുടിയുടെ അഴകും ആരോഗ്യവും സംരക്ഷിക്കുന്ന ഒരു മികച്ച സസ്യമാണ് ശിക്കാകായ്. ഷാംപൂവിന് പകരം പ്രകൃതിദത്ത ബദലായി കണക്കാക്കപ്പെടുന്നു. ഇത് മുടി നല്ല രീതിയില്‍ വൃത്തിയാക്കുന്നു. ശിക്കാക്കായിയില്‍ ധാരാളം ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്, ഇത് നിങ്ങളുടെ മുടിക്ക് പോഷണം നല്‍കാനും സ്വാഭാവികമായും മുടി വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കാനും സഹായിക്കുന്നു. ഇത് ഉപയോഗിക്കാനായി ശിക്കാക്കായ് നന്നായി പൊടിക്കുക. വെളിച്ചെണ്ണയില്‍ 2 ടേബിള്‍സ്പൂണ്‍ ശിക്കാകായ് പൊടി ചേര്‍ക്കുക. ആഴ്ചയില്‍ രണ്ടുതവണയെങ്കിലും ഇത് ഉപയോഗിച്ച് നിങ്ങളുടെ മുടി മസാജ് ചെയ്യുക. 

English Summary: Use these Ayurvedic remedies for hair problems

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds