മുഖകാന്തി ആഗ്രഹിക്കാത്തവർ കുറവായിരിക്കും. അതിന് ആദ്യം വേണ്ടത് തിളക്കമുള്ള മുഖചർമ്മമാണ്. മുഖത്തെ കറുത്ത പാടുകൾ, ചുളിവുകൾ, വരണ്ട ചർമ്മം എന്നിവയ്ക്ക് നല്ലൊരു പരിഹാരമാണ് മുട്ട. ഇതിൽ അടങ്ങിയിരിക്കുന്ന ല്യൂട്ടിൻ എന്ന സംയുക്തം ചർമ്മത്തെ ആരോഗ്യമുള്ളതായും ജലാംശം നൽകാനും ഇലാസ്തികത വർദ്ധിപ്പിക്കാനും സഹായിക്കുന്നു.
മുട്ടയുടെ വെള്ളയിൽ പ്രകൃതിദത്തമായ പ്രോട്ടീനും ആൽബുമിനും അടങ്ങിയിട്ടുണ്ട്. ഇത് ബ്ലാക്ക്ഹെഡ്സ് കുറയ്ക്കുന്നതിനും സഹായിക്കുന്നു.മുട്ടയുടെ മഞ്ഞയിലെ ഫാറ്റി ആസിഡുകൾ ചർമ്മത്തിന് ഈർപ്പം നൽകും.
ബന്ധപ്പെട്ട വാർത്തകൾ: മുട്ട; ആരോഗ്യത്തിന് നല്ലതോ മോശമോ?
മുട്ട കൊണ്ട് ഉണ്ടാക്കാവുന്ന വിവിധ ഫേസ് പാക്കുകൾ
- രണ്ട് ടീ സ്പൂൺ വെള്ളരിക്ക ജ്യൂസും രണ്ട് ടീ സ്പൂൺ തണുത്ത പാലും ഒരു മുട്ടയുടെ വെള്ളയുമായി നന്നായി യോജിപ്പിക്കുക. ഈ മിശ്രിതം മുഖത്തിടുക. 15 മിനുട്ട് കഴിഞ്ഞ് തണുത്ത വെള്ളത്തിൽ മുഖം കഴുകുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാവുന്നതാണ്.
- രണ്ട് ടീ സ്പൂൺ ഒലിവ് ഓയിലും രണ്ട് മുട്ടയുടെ വെള്ളയും നന്നായി മിക്സ് ചെയ്യുക. 30 മിനിറ്റ് നേരം ഫ്രിഡ്ജിൽ വച്ച് തണുപ്പിച്ച ശേഷം ഉപയോഗിക്കുക. മുഖം തിളക്കമുള്ളതാക്കാൻ ഈ പാക്ക് സഹായിക്കും. ഒലീവ് ഓയിൽ വരണ്ടതും വിണ്ടുകീറിയതുമായ ചർമ്മത്തിന് ഫലപ്രദമാണ്
Share your comments