ഇന്നത്തെ കാലത്ത് ഒട്ടുമിക്കപേരും വാസ്തു അടിസ്ഥാനപ്പെടുത്തിയാണ് വീട് നിർമ്മിക്കുന്നത്. എന്നാൽ വസ്തുതകളെ മുഴുവൻ ഉൾക്കൊണ്ടുകൊണ്ട് ഒരു ഗൃഹനിർമ്മാണം ഇന്നത്തെ കാലത്ത് അപ്രായോഗികമാണ്. അതിന് പ്രധാന കാരണം സ്ഥലപരിമിതി തന്നെയാണ്. മനുഷ്യാലയ ചന്ദ്രിക എന്ന പ്രസിദ്ധ ഗ്രന്ഥത്തിൽ പറഞ്ഞിരിക്കുന്ന തത്വങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് വാസ്തു നിർമ്മാണം നടത്തുന്നത്. എന്നാൽ ഈ ഗ്രന്ഥത്തിൽ പരാമർശിച്ചിരിക്കുന്ന പല കാര്യങ്ങളും വാസ്തുവിദ്യ പ്രകാരം നടപ്പിലാക്കുവാൻ സാധിക്കില്ല. എങ്കിലും ഗൃഹനിർമ്മാണത്തിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഈ പുസ്തക പ്രകാരം പറഞ്ഞിരിക്കുന്നത് താഴെ നൽകുന്നു.
ബന്ധപ്പെട്ട വാർത്തകൾ: Vastu Tips: ഈ പൂക്കൾ അകത്തളങ്ങളിൽ സൂക്ഷിക്കരുത്, കാരണമുണ്ട്…
ഗൃഹനിർമ്മാണത്തിൽ അറിയേണ്ട കാര്യങ്ങൾ
ഗൃഹനിർമ്മാണത്തിന് ആദ്യത്തെ പടിയായ കുറ്റി നാട്ടൽ നടത്തുന്നത് പ്രധാനമായും ധ്രുവനക്ഷത്രം അടിസ്ഥാനപ്പെടുത്തിയും, കാന്തസൂചി അനുസരിച്ചും ആണ്. എന്നാൽ ധ്രുവനക്ഷത്രം അടിസ്ഥാനപ്പെടുത്തി ദിക്ക് കുറിക്കുന്ന രീതി നിലവിൽ കേരളത്തിൽ ആരും നടപ്പിലാകുന്നില്ല. സാർവത്രികമായി ഇപ്പോൾ ദിക്ക് കണക്കാക്കുവാൻ കാന്തസൂചി ഘടിപ്പിച്ച വടക്കുനോക്കിയന്ത്രം ആണ് ഉപയോഗപ്പെടുത്തുന്നത്. അപ്രകാരം ലഭിക്കുന്നതിൽ നിന്ന് കരുതിക്കൂട്ടി വിത്യാസം അല്പംപോലും വരുത്തരുത്. ദിക്ക് നിർണയിക്കുന്നതിൽ തെറ്റ് വന്നാൽ സൂത്രങ്ങളും പദ സങ്കല്പങ്ങളും നിർണയിക്കുന്നതിൽ തെറ്റ് വരും. അതുകൊണ്ടുതന്നെ വാസ്തുവിൽ ദിക്കുകളുടെ കല്പന, സൂത്രങ്ങൾ, വീഥികൾ തുടങ്ങിയവ പരമാവധി ചെറിയ പുരയിടത്തിലും അതതിന്റെ ഗുരുലഘുത്വ സ്വഭാവം മനസ്സിലാക്കി ചെയ്യണം.
ബന്ധപ്പെട്ട വാർത്തകൾ: പാലും മണി പ്ലാന്റും ഒരുമിച്ച് സമ്പത്ത് വളർത്തും; വാസ്തു ശാസ്ത്രം പറയുന്നു
സന്ധ്യദീപം കാണിക്കുന്നതും വയ്ക്കുന്നതും, ജപിക്കുന്നതും കിഴക്കോ പടിഞ്ഞാറോ അഭിമുഖമായി ചെയ്യണമെന്ന് ഈ ഗ്രന്ഥത്തിൽ പ്രതിപാദിക്കുന്നു. ഇതുകൂടാതെ കിണറിന്റെ സ്ഥാനം തെക്കുപടിഞ്ഞാറ് ഭാഗത്ത് പാടില്ല. കിണർ കുഴിക്കുവാൻ ഏറ്റവും നല്ല രാശി മീനം രാശി ആണ്. കിണർ കുഴിക്കുവാൻ മകരം രാശിയോ ഇടവം രാശിയോ തെരഞ്ഞെടുക്കാം. ധനു രാശിയിലും മിഥുനം രാശിയിലും ഒട്ടും ശുഭകരമല്ല കിണർ കുഴിക്കുവാൻ. പ്രധാന മർമ്മസ്ഥാനങ്ങളിൽ ഭിത്തിയും മറ്റും വരാതെ നോക്കുകയും വേണം. എപ്പോഴും ഗൃഹം നിർമ്മിക്കുമ്പോൾ കിഴക്ക് അഭിമുഖമായി നിർമ്മിക്കുക. തെക്ക് അഭിമുഖമായി ഗൃഹനിർമാണം പാടില്ല. വാസ്തു ഒട്ടും പരിഗണിക്കാതെ വീട് നിർമ്മിച്ചതിനുശേഷം ഇതിലെ താളപ്പിഴകൾ തിരിച്ചറിഞ്ഞാൽ ഹൈന്ദവവിശ്വാസപ്രകാരം പഞ്ചശിര : സ്ഥാപന കർമ്മം നടത്താം. വീട് എത്ര ചെറുത് പണിതാലും വാസ്തു പ്രധാനമാണെന്ന് പഴമക്കാർ പറയുന്നു. വൃക്ഷങ്ങളുടെ നിഴൽ സൂര്യോദയത്തിനു ശേഷം മൂന്നു മണിക്കൂറും അസ്തമിക്കാൻ മൂന്ന് മണിക്കൂർ ഉള്ള സമയം വരെയും ഗൃഹത്തിന് തട്ടരുതെന്ന് പ്രധാന വാസ്തുശാസ്ത്ര പുസ്തകമായ വാസ്തു മാണിക്യ രത്നാകരത്തിൽ പറയുന്നു. വീടിനടുത്തുള്ള വൃക്ഷം അതിൻറെ ഉയരത്തിന് ഇരട്ടി അകലത്തിലല്ലെങ്കിലും മുറിക്കണമെന്ന് മനുഷ്യാലയ ചന്ദ്രിക പുസ്തകത്തിൽ നിയമമുണ്ട്. ഒരുപക്ഷേ വൃക്ഷം കടപുഴകി വീണാൽ അത് വീടിനുമുകളിൽ ആവരുത് എന്ന ഉദ്ദേശത്തിൽ ആയിരിക്കാം
ഇങ്ങനെ എഴുതിയിരിക്കുന്നത്. ഇത് കൂടാതെ ഗൃഹത്തെ അപേക്ഷിച്ച് അസ്ഥാനങ്ങളിൽ നിൽക്കുന്ന വൃക്ഷങ്ങൾ, കിണർ,കുളം മുതലായവയോ വീടിൻറെ ആകെ ഉയരത്തിന്റെ 2 മടങ്ങ് വരെ ദൂരത്തിൽ ആണെങ്കിൽ ദോഷകരമായി തീരുമെന്ന് വാസ്തു മാണിക്യ രത്നാകരൻ ഗ്രന്ഥത്തിൽ പറയുന്നു. ഇതുകൂടാതെ വീടിനു മേലെ നില പണിയുമ്പോൾ പടിഞ്ഞാറ് ഭാഗമോ തെക്കുഭാഗമോ ആദ്യം ഉയർത്താൻ പാടുള്ളൂ എന്നും ഇതിൽ പറയപ്പെടുന്നു. വൃക്ഷങ്ങൾ അല്ലാതെ ചെറിയ ചെടികൾ വീടിനോട് ചേർന്നുള്ള സ്ഥലത്ത് ഉണ്ടാക്കുന്നതും വീടിന് ഐശ്വര്യം പകരുന്നതിന് നല്ലതാണ്. വീടിനടുത്ത് തുളസി നട്ടു പിടിപ്പിക്കുന്നത് നല്ലതാണ്. അത് വായുവിനെ ശുദ്ധമായി പരിരക്ഷിക്കുന്നു.
ബന്ധപ്പെട്ട വാർത്തകൾ: Vastu Tips: വളർത്തോമനകൾക്കുമുണ്ട് വാസ്തുവിൽ ചില നിബന്ധനകൾ, വീട്ടിൽ സമൃദ്ധി ഉണ്ടാവാൻ ഇവ ശ്രദ്ധിക്കുക
പരിസ്ഥിതിയും ജീവിതശൈലിയും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Environment & Lifestyle'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.
Share your comments