1. Health & Herbs

ഗൃഹ നിർമ്മാണത്തിന് ഈ വൃക്ഷങ്ങൾ ഉപയോഗിച്ചാൽ ദോഷഫലങ്ങൾ അനവധി

നമ്മുടെ വീടിനു ചുറ്റും നിരവധി വൃക്ഷങ്ങൾ ഉണ്ട്. എന്നാൽ ഇതിൽ പലതും ശരിയായ സ്ഥാനത്ത് വന്നില്ലെങ്കിൽ നിരവധി ദോഷഫലങ്ങൾ ഉണ്ടാകുമെന്ന് വാസ്തുശാസ്ത്രത്തിൽ പറയുന്നു. പ്രത്യേകിച്ച് കാഞ്ഞിരം, കാപ്പി, എരുക്ക്, മുരിങ്ങ, താന്നി തുടങ്ങിയവ വീട്ടിൽ നട്ടുപിടിപ്പിക്കാൻ നല്ലതല്ല. പേരാൽ വീടിന് കിഴക്ക് ദിക്കിലും, അത്തി തെക്ക് തിക്കിലും, ഇത്തി വടക്ക് ദിക്കിലും, അരയാൽ പടിഞ്ഞാറ് ദിക്കിലും വേണം നടുവാൻ.

Priyanka Menon
ഗൃഹ നിർമ്മാണത്തിന് ഈ വൃക്ഷങ്ങൾ ഉപയോഗിച്ചാൽ ദോഷഫലങ്ങൾ

നാല്പാമരങ്ങൾ സ്ഥാനം മാറ്റി നട്ടാൽ വീടിന് ദോഷഫലമാണ്. കൂടാതെ മുരിങ്ങ, കടപ്പിലാവ് എന്നിവ വീടിൻറെ സമീപം നടരുത്. ഓരോ ദിക്ക് പ്രകാരം നടേണ്ട വൃക്ഷങ്ങൾ പറയാം

കിഴക്ക് - ഇലഞ്ഞി, പേരാൽ, പ്ലാശ്
പടിഞ്ഞാറ് - അരയാൽ, ആഞ്ഞിലി, പാല
വടക്ക് - മാവ്, ഇത്തി, നാഗമരം
തെക്ക് - കൂവളം, മല്ലി, തുളസി

കൂടാതെ സ്ഥലത്തിൻറെ ഏതുഭാഗത്തും തെങ്ങ്, മാവ്, പ്ലാവ്, കവുങ്ങ് തുടങ്ങിയ വച്ചുപിടിപ്പിക്കുന്നത് നല്ലതാണ്. പാലുള്ള വൃക്ഷങ്ങൾ പടിഞ്ഞാറ് ഭാഗത്ത് നടന്നതാണ് വീടിൻറെ അഭിവൃദ്ധിക്ക് നല്ലത്. കൂടാതെ ഗൃഹനിർമ്മാണത്തിന് ചന്ദനം, തേക്ക്, പ്ലാവ്, മരുത്, ഇലിപ്പ, ദേവദാരു, മുള തുടങ്ങിയവ ഉത്തമമാണ്. എന്നാൽ പലകപ്പയ്യാനി, പേരാൽ, അരയാൽ, കാഞ്ഞിരം, അമ്പഴം, ഏഴിലംപാല തുടങ്ങിയവ ഗൃഹനിർമാണത്തിന് ഉപയോഗിക്കരുത്.

There are many trees around our house. But architecture says that if many of these do not come in the right place, there will be many disadvantages. Especially wormwood, coffee, beef, muringa and tanni are not good for home cultivation. It should be planted on the east side of the house, figs on the south side, figs on the north side and waist on the west side. If the four trees are relocated, the house will be damaged. Also, do not plant muringa and kadappilavu ​​near the house. Trees to be planted according to each direction

കൂടാതെ അമ്പലത്തിലോ ശ്മശാനത്തിലോ ഉള്ള വൃക്ഷങ്ങൾ ഗൃഹനിർമ്മാണത്തിന് ഉപയോഗിക്കരുത്.

English Summary: There are many trees around our house Especially wormwood, coffee, beef, muringa and tanni are not good for home cultivation

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds