വേനൽക്കാലത്ത് കൂടുതൽ കൂളിംഗ് ഉള്ള ശീതളപാനീയങ്ങൾ അല്ലെങ്കിൽ പഴങ്ങൾ പോലെയുള്ള ഭക്ഷണങ്ങളും മാത്രമാണ് ആവശ്യപ്പെടുന്നത്. അത്കൊണ്ട് തന്നെ ഇന്ന് പരിചയപ്പെടുത്താൻ പോകുന്നത് നല്ല സ്വാദിഷ്ടമായ മിൽക്ക് ഷേക്ക് ആണ്.
എത്ര വയസ്സായാലും മിൽക്ക് ഷേക്ക് ഇഷ്ടമാണ് അല്ല?
ബന്ധപ്പെട്ട വാർത്തകൾ : 'സ്വർഗത്തിലെ കനി' എന്നറിയപ്പെടുന്ന പഴം; ഗാക് ഫ്രൂട്ടിൻ്റെ ആരോഗ്യ ഗുണങ്ങൾ
സായാഹ്നത്തിൽ നിങ്ങൾ തണുത്തതും സ്വാദിഷ്ടവുമായ മിൽക്ക് ഷേക്കിനായി തയ്യാറെടുക്കുകയാണെങ്കിൽ, ചില എളുപ്പമുള്ള മിൽക്ക് ഷേക്ക് പാചകക്കുറിപ്പുകൾ എങ്ങനെ തയ്യാറാക്കാം...
ഈ ചൂടുകാല സീസണിൽ മികച്ച മിൽക്ക് ഷേക്കുകൾ ഉണ്ടാക്കുന്നതിന് നിങ്ങളെ സഹായിക്കുന്നതിനുള്ള ഒരു ലേഖനമാണിത്. നിങ്ങൾ ഏറ്റവുമധികം ഇഷ്ടപ്പെട്ടത് ഏതാണെന്ന് ഞങ്ങളെ അറിയിക്കുക.
റോസ് സിറപ്പ് മിൽക്ക് ഷേക്ക്
നിങ്ങൾ റോസ് ഈ മിൽക്ക് ഷേക്ക് ഇഷ്ടമാണോ? എങ്കിൽ ഇതൊന്ന് പരീക്ഷിച്ചുനോക്കൂ, വാനില ഐസ്ക്രീം കൂടെ നിങ്ങൾക്ക് ഇഷ്ടമുള്ള കുറച്ച് റോസ് സിറപ്പ്, ഐസ് ക്യൂബുകൾ, പാൽ എന്നിവ കൂട്ടി ഇളക്കുക. ഉയരമുള്ള ഗ്ലാസിലേക്ക് ഈ സ്വാദിഷ്ടമായ ഷേയ്ക്ക് ഒഴിക്കുക, നിങ്ങൾക്ക് വേണമെങ്കിൽ അലങ്കാരത്തിനായി മുകളിൽ ഒരു ഐസ്ക്രീം ചേർത്ത് നിങ്ങൾക്ക് ഇത് ആസ്വദിക്കാവുന്നതാണ്.
വാഴപ്പഴം മിൽക്ക് ഷേക്ക്
ബനാന മിൽക്ക്‌ഷേക്ക് ഒരു ചൂടുള്ള ദിവസത്തിൽ നിങ്ങൾക്ക് തളർച്ച തോന്നിയാൽ ചാർജ്ജുചെയ്യാൻ അനുയോജ്യമായ ഒരു പാനീയമാണ് എന്ന് അറിയാമോ? പക്ഷെ നിങ്ങൾ ഉപയോഗിക്കുന്ന വാഴപ്പഴത്തിന്റെ ഗുണനിലവാരത്തെ ആശ്രയിച്ചിരിക്കും അതിന്റെ രുചി. ഇത് വളരെനേരം ഊർജ്വസ്വലയായിരിക്കാൻ നിങ്ങളെ സഹായിക്കും. ശീതീകരിച്ച ഏത്തപ്പഴം, ഐസ് ക്യൂബുകൾ, പാൽ, ഈന്തപ്പഴം എന്നിവ ചേർത്ത് നല്ല, നുരയും, കട്ടിയുള്ളതുമായ മിൽക്ക് ഷേക്ക് ഉണ്ടാക്കി, ഉയരമുള്ള ഗ്ലാസിലേക്ക് മാറ്റി കഴിക്കാവുന്നതാണ്.
ബന്ധപ്പെട്ട വാർത്തകൾ : സൗന്ദര്യ സംരക്ഷണത്തിൽ റോസ് വാട്ടർ എങ്ങനെ ഉപയോഗിക്കാം
മാമ്പഴം മിൽക്ക് ഷേക്ക്
ഈ പഴത്തിന്റെ സ്വാദ് നമുക്ക് എടുത്ത് പറയാനാവില്ല അല്ലെ ? മാമ്പഴത്തിന്റെ സ്വാഭാവിക മധുരവും ക്രീമും പാലുൽപ്പന്നങ്ങൾക്കൊപ്പം അത്ഭുതകരമാം വിധം അതിൻ്റെ രുചി മികച്ചതാക്കുന്നു. വേനൽക്കാലത്ത് മാംഗോ മിൽക്ക് ഷേക്ക് ഒരു പ്രധാന ഭക്ഷണമാണ്. പഴുത്ത മാമ്പഴം, പൂർണ്ണ കൊഴുപ്പുള്ള പാൽ, വാനില ഐസ്ക്രീം എന്നിവ യോജിപ്പിക്കുക. ശേഷം ഇത് വിളമ്പുക, ഒരു കഷ്ണം മാമ്പഴം കൊണ്ട് അവ അലങ്കരിക്കുക.
ഇളം തേങ്ങാ മിൽക്ക് ഷേക്ക്
ചിലർക്ക് ഇത് അൽപ്പം സംശയാസ്പദമായി തോന്നിയേക്കാം, എന്നാൽ ഇത് വളരെ രുചികരമാണ്. കുറച്ച് വർഷങ്ങൾക്ക് മുമ്പ് ടെൻഡർ കോക്കനട്ട് ഐസ്ക്രീമുകൾ വാണിജ്യാടിസ്ഥാനത്തിൽ ലഭ്യമായിരുന്നു. കുറച്ച് ഇളം തേങ്ങാ മാംസം, പാൽ, തേങ്ങാവെള്ളം, തേൻ എന്നിവ മിക്‌സ് ചെയ്‌ത് ഒരു സിപ്പ് കഴിച്ച് നോക്കുക. നിങ്ങൾക്ക് ഇത് തീർച്ചയായും ഇഷ്ടപ്പെടും എന്നതിൽ സംശയമില്ല.
ബന്ധപ്പെട്ട വാർത്തകൾ : മാമ്പഴം കഴിച്ചാൽ മാത്രം മതിയോ? ഇനങ്ങൾ കൂടി അറിയേണ്ടേ...
പിസ്ത മിൽക്ക് ഷേക്ക്
ഇത് തണ്ടൈ അല്ലെങ്കിൽ ബദാം പാലിന്റെ രുചിയുണ്ടാക്കും, കൂടാതെ ഹോളി വേളയിലെ നിങ്ങളുടെ രസകരമായ സമയങ്ങളെ ഓർമ്മപ്പെടുത്തുകയും ചെയ്യും. നട്ട് പ്രേമികൾക്ക് ഈ മിൽക്ക് ഷേക്ക് പരീക്ഷിക്കാവുന്നതാണ്. നിങ്ങൾക്ക് ഇതിൽ
വറുത്തതും ഉപ്പ് ചേർക്കാത്തതുമായ പിസ്ത ഉപയോഗിക്കുക. കൊഴുപ്പുള്ള പാൽ, പിസ്ത, വാനില ഐസ്ക്രീം എന്നിവ എടുത്ത് മിനുസമാർന്നതുവരെ ഇളക്കുക. ഒരു ഗ്ലാസിലേക്ക് മാറ്റി, വറുത്തതും ഉപ്പിട്ടതുമായ പിസ്തയും പുതിനയിലയും ഉപയോഗിച്ച് അലങ്കരിക്കുക ശേഷം കഴിക്കുക.
Share your comments