നമ്മുടെ ശരീരത്തിൽ വിറ്റാമിൻ ഡി കുറഞ്ഞാൽ നിരവധി രോഗങ്ങളാണ് ഉണ്ടാവുക. പ്രായഭേദമന്യേ വിറ്റാമിൻ ഡിയുടെ അഭാവം എല്ലാവരിലും ഉണ്ടാകാം. ഇന്ന് ഇത് ഏറ്റവും കൂടുതൽ കാണപ്പെടുന്നത് ചെറുപ്പക്കാരിലാണ്. നമ്മൾക്ക് എല്ലാവർക്കും അറിയുന്ന ഒരു കാര്യമാണ് സൂര്യപ്രകാശത്തിൽ നിന്നാണ് വിറ്റാമിൻ ഡി ഉത്പാദിപ്പിക്കപ്പെടുന്നതെന്ന്. അതുകൊണ്ടുതന്നെ സൂര്യപ്രകാശം ശരീരത്തിന് ലഭ്യമാക്കുവാൻ ഒരു സമയം നാം കണ്ടെത്തണം. അതിന് ഏറ്റവും മികച്ച സമയമായി കണക്കാക്കുന്നത് അതിരാവിലെയാണ്.
ബന്ധപ്പെട്ട വാർത്തകൾ: വിറ്റാമിൻ ഡിയുടെ കുറവ് ഹൃദ്രോഗങ്ങൾക്ക് കാരണമാകുമോ?
അല്പം ഇളം വെയിൽ കൊള്ളുന്നത് വിറ്റാമിൻ ഡി യുടെ അപര്യാപ്തത കുറയ്ക്കുക മാത്രമല്ല, ആരോഗ്യത്തോടെ ഇരിക്കുവാൻ നമ്മളെ പ്രാപ്തമാക്കുകയും ചെയ്യുന്ന ഒന്നാണ്. ഇതുകൂടാതെ വിറ്റാമിൻ-ഡി അടങ്ങിയിരിക്കുന്ന മത്സ്യ എണ്ണ, പാൽ മുട്ട തുടങ്ങിയവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്.
വിറ്റാമിൻ ഡി യുടെ അപര്യാപ്തത ശരീരത്തിൽ വരുത്തുന്ന മാറ്റങ്ങൾ
വിറ്റാമിൻ ഡി നമ്മുടെ ശരീരത്തിൽ കുറയുമ്പോൾ അവരിൽ കൂടുതലായി കാണപ്പെടുന്ന രോഗങ്ങൾ കരൾ രോഗങ്ങൾ, വൃക്കരോഗങ്ങൾ തുടങ്ങിയവയാണ്.
ബന്ധപ്പെട്ട വാർത്തകൾ: വെയില്‍ കൊളളാന്‍ മടി കാണിക്കല്ലേ ; ഇക്കാര്യങ്ങള്‍ ശ്രദ്ധിയ്ക്കൂ
Vitamin D deficiency in our body can lead to many diseases. Vitamin D deficiency can affect everyone, regardless of age.
കാരണം ഇവരിൽ പോഷകങ്ങൾ ആഗിരണം ചെയ്യാനുള്ള കഴിവ് ഇല്ലാതാകുന്നു. വിറ്റാമിൻ ഡി കുറയുന്നതുമൂലം ശരീരത്തിൽ കാൽസ്യം ആഗിരണം ചെയ്യാൻ ഉള്ള ശേഷി നഷ്ടപ്പെടുകയും, തന്മൂലം പേശി സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകുന്നു. മാംസപേശികളിൽ വേദന, അതിൻറെ ബലക്കുറവ്, ക്ഷീണം തുടങ്ങിയവയെല്ലാം വിറ്റാമിൻ ഡി യുടെ അപര്യാപ്തത മൂലമുണ്ടാകുന്ന കാര്യങ്ങളാണ്. എപ്പോഴും ക്ഷീണം അനുഭവപ്പെടുന്നവർ ഒരു ഡോക്ടറെ കണ്ടു വിറ്റാമിൻ ഡിയുടെ തോത് മനസ്സിലാക്കണം. വിറ്റാമിൻ ഡി യുടെ തോത് വർദ്ധിച്ചാൽ പ്രമേഹ സാധ്യതകൾ ഇല്ലാതാക്കുവാനും ക്യാൻസർ സാധ്യതകളെ മറികടക്കുവാൻ സഹായകമാകും.
പലരിലും മാനസികരോഗം, ഹൃദ്രോഗം, അന്ധത ആർത്രൈറ്റിസ് തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാവുന്നത് തന്നെ വിറ്റാമിൻ ഡി യുടെ അപര്യാപ്തത മൂലമാണ്. അതുകൊണ്ടുതന്നെ പ്രത്യേക ശ്രദ്ധ അറിയിക്കേണ്ട ഒന്നാണ് വിറ്റാമിൻ ഡിയുടെ അഭാവം. ഇത് വർദ്ധിച്ചാൽ മാത്രമേ രോഗപ്രതിരോധശേഷി നിങ്ങൾക്ക് കൈവരുകയുള്ളൂ, എങ്കിലേ രോഗങ്ങളിൽ നിന്ന് വിമുക്തി നേടുവാനും സാധിക്കൂ...
ബന്ധപ്പെട്ട വാർത്തകൾ: വിറ്റമിൻ ഡിയ്ക്കുള്ള നമ്പർ 1 ജ്യൂസ് ഇതാണെന്ന് ശാസ്ത്രം പറയുന്നു
Share your comments