
കവുങ്ങിൽ കയറാതെ അടയ്ക്ക പറിക്കാനും മരുന്ന് തളിക്കാനുമുള്ള നൂതന യന്ത്രമാണ് വണ്ടർ ക്ലൈംബർ. ഇത് പ്രവർത്തിപ്പിക്കുന്നതിന് ഇന്ധനം ആവശ്യമില്ല. കപ്പി കയർ സംവിധാനത്തിലാണ് യന്ത്രം കയറുന്നതും ഇറങ്ങുന്നതും. വണ്ണം കൂടിയ കയർ വലിക്കുകയും അത്രതന്നെ കയർ അയച്ചു വിടുകയും ചെയ്യുക. ഇത് ആവർത്തിക്കുമ്പോൾ യന്ത്രം മുകളിലേക്ക് കയറും. യന്ത്രത്തിൻറെ മുകൾഭാഗത്ത് ഘടിപ്പിച്ചിട്ടുള്ള പ്രത്യേകതരത്തിലുള്ള കത്തി അടയ്ക്കാകുലയുടെ 6 ഇഞ്ച് താഴെ നിർത്തി കുറച്ച് ശക്തിയോടെ വലിച്ചാൽ കത്തി കുലയിൽ തട്ടി അടയ്ക്കാകുല അറ്റു യന്ത്രത്തിലുള്ള വി ക്ലാമ്പിൽ തങ്ങിനിൽക്കും. വണ്ണം കുറഞ്ഞ കയർ വലിച്ചു യന്ത്രത്തെ അടയ്ക്കാ കുലയോടൊപ്പം താഴെയിറക്കാം. രണ്ടാമതൊരു കുല കൂടി പറിക്കാൻ ഉണ്ടെങ്കിൽ വണ്ണം കുറഞ്ഞ കയർ ഒരു വശത്തേക്ക് വലിച്ച് യന്ത്രത്തെ ഏതു ദിശയിലേക്കും തിരിക്കാൻ പറ്റുന്നതാണ്. ആദ്യം ചെയ്തത് പോലെ രണ്ടാമത്തെ കുലയും അറുത്തെടുക്കാം.
ആവശ്യക്കാർ ബന്ധപ്പെടുക
പ്രകാടെക്ക്
31/ 588 എം എൽ എ റോഡ്,
മായനാട് എ.യു.പി സ്കൂളിന് സമീപം,
മായനാട് പി ഒ
മെഡിക്കൽ കോളേജ് വഴി, കോഴിക്കോട് - 673008
email - [email protected]
visit - www.prakatech.com
ph - 9745442419
Share your comments