മരുഭൂവൽക്കരണത്തിൽ നിന്നും വരൾച്ചയിൽ നിന്നും നമ്മുടെ ഭൂമി പുനസ്ഥാപിക്കേണ്ടത് അത്യാവശ്യമാണ്. മരുഭൂവൽക്കരണം ചെറുക്കുന്നതിന് സാധ്യമായ പരിഹാരങ്ങൾ കണ്ടെത്തുകയാണ് ഈ ദിനത്തിന്റെ പ്രാധാന്യം. അതിനായി എല്ലാ വർഷവും ജൂൺ 17 മരുഭൂവൽക്കരണ-വരൾച്ച പ്രതിരോധ ദിനമായി (World Day to Combat Desertification and Drought)) ആചരിക്കുന്നു. നാശത്തിന്റെ വക്കിൽ നിന്നും ഭൂമിയെ തിരിച്ചു കൊണ്ടുവരിക എന്നതാണ് ഈ ദിനത്തിന്റെ പ്രധാന ലക്ഷ്യം. ഇത് ആഗോള സാമ്പത്തിക വരുമാനം (Global Income) മെച്ചപ്പെടുത്താനും ഭക്ഷ്യസുരക്ഷ (Food Safety) ഉറപ്പാക്കാനും സഹായിക്കും.
മരുഭൂവൽക്കരണ-വരൾച്ച പ്രതിരോധ ദിന സന്ദേശം (Theme of the Day)
‘വരൾച്ചയിൽ നിന്നും കൂട്ടായി ഉയർത്തെഴുന്നേൽക്കാം’ (Rising up from drought together) എന്നാതാണ് ഈ വർഷത്തെ മരുഭൂവൽക്കരണ-വരൾച്ച പ്രതിരോധ ദിന സന്ദേശം. യുണൈറ്റഡ് നേഷൻസ് കൺവെൻഷൻ ടു കോംബാറ്റ് ഡെസർട്ടിഫിക്കേഷൻ (United Nations Convention to Combat Desertification) എക്‌സിക്യൂട്ടീവ് സെക്രട്ടറി ഇബ്രാഹിം തിആവിന്റെ വാക്കുകൾ, "മനുഷ്യന്റെ പ്രവർത്തികൾ കാരണമാണ് വരൾച്ചയുണ്ടാകുന്നത്. വളരെ ദയനീയമായ അവസ്ഥാണ് ഇത്. സമീപകാലത്ത് സംഭവിച്ച ഇത്തരം മാറ്റങ്ങൾ ലോകത്തിന്റെ അപകടകരമായ ഭാവിയിലേക്കാണ് വിരൾ ചുണ്ടുന്നത്. ഭക്ഷ്യ – ജല ദൗർലഭ്യവും കാലാവസ്ഥ വ്യതിയാനം മൂലമുണ്ടാകുന്ന കാട്ടുതീയും സമീപ വർഷങ്ങളിൽ തീവ്രമായി മാറിയത് നമ്മൾ കണ്ടതാണ്”.
ബന്ധപ്പെട്ട വാർത്തകൾ: ചർമ്മത്തെ സ്വാഭാവികമായി തിളക്കും ഈ സസ്യങ്ങൾ
മരുഭൂവൽക്കരണ-വരൾച്ച പ്രതിരോധ ദിന ചരിത്രം (History of the Day)
1994-ലാണ് ജൂൺ 17 മരുഭൂവൽക്കരണ-വരൾച്ച പ്രതിരോധ ദിനമായി ഐക്യരാഷ്ട്ര സഭ പ്രഖ്യാപിച്ചത്. 1995 ജൂൺ 17 മുതലാണ് ലോകമെമ്പാടുമുള്ള ആളുകൾ ആദ്യമായി ഈ ദിനം ആചരിച്ചത്. മരുഭൂവൽക്കരണവും വരൾച്ചയും ചെറുക്കുന്നതിനുള്ള പരിഹാരങ്ങളെ കുറിച്ച് പൊതുജനങ്ങളിൽ അവബോധം വളർത്തുന്നതിനും ഗുരുതരമായ വരൾച്ച നേരിടുന്ന പ്രദേശങ്ങളെ തിരികെ കൊണ്ട് വരുന്നതിനും വേണ്ടി ആയിരുന്നു ഈ ദിനം നിലവിൽ വന്നത്.
മരുഭൂവൽക്കരണ-വരൾച്ച പ്രതിരോധ ദിന പ്രാധാന്യം (Significance of the Day)
ഐക്യരാഷ്ട്ര സഭയുടെ കണക്കനുസരിച്ച് 2025 ആകുമ്പോൾ 1.8 ബില്യൺ (1.8 Billion) ആളുകൾ ജീവിക്കുന്ന രാജ്യങ്ങളോ പ്രദേശങ്ങളോ പൂർണമായും ജലക്ഷാമമുള്ളതായി (Water Scarcity) മാറും. അതിനാൽ പരിസ്ഥിതി ദിനം പോലെ തന്നെ പ്രധാനവും അത്യന്താപേക്ഷിതമാണ് ഈ ദിനവും അതിനോടനുബന്ധിച്ചുള്ള പ്രവർത്തനങ്ങളും.
കൂടാതെ, ഭൂമിയുടെ മൂന്നിൽ രണ്ട് ഭാഗങ്ങളിലെയും ജലലഭ്യത വളരെ കുറയും. 2045 ആകുമ്പോഴേക്കും വരൾച്ച കാരണം 135 ദശലക്ഷം ആളുകളെ മാറ്റിപ്പാർപ്പിക്കേണ്ട സാഹചര്യം ഉണ്ടാകും. ഭക്ഷണം, അസംസ്‌കൃത വസ്തുക്കൾ, റോഡുകൾ, വീടുകൾ, മറ്റ് കെട്ടിടങ്ങൾ എന്നിവയുടെ പുരോഗതിയും പ്രകൃതി വിഭവങ്ങൾക്ക് (Natural Resources) മേലെയുള്ള മനുഷ്യന്റെ അവസാനിക്കാത്ത കടന്നുകയറ്റവും ഈ ദിനത്തിന്റെ പ്രാധാന്യം വർധിപ്പിക്കുന്നു.
Share your comments