
പല്ല് തേക്കുന്നതിന് മാത്രമല്ല ടൂത്ത് പേസ്റ്റ് മറ്റു പലതും ക്ലീൻ ചെയ്യാനും പോളിഷ് വരുത്താനും ഉപയോഗിക്കുന്നുണ്ട്. ഫർണിച്ചറുകൾ പോളിഷ് ചെയ്യുന്നത് മുതൽ കൈകളിലെ ഭക്ഷണ ഗന്ധം കളയുന്നതിന് വരെ ടൂത്ത് പേസ്റ്റ് സഹായിക്കും.
- ഗ്ലാസുകളിലെയും സെറാമിക് സ്റ്റൗടോപ്പുകളിലെയും അഴുക്കും കറകളും ഭക്ഷണ അവശിഷ്ടങ്ങളും നീക്കം ചെയ്യാൻ ടൂത്ത് പേസ്റ്റ് മികച്ച മാർഗമാണ്. സ്റ്റൗടോപ്പിൽ അൽപം ടൂത്ത് പേസ്റ്റ് പുരട്ടി സ്പോഞ്ചോ തുണിയോ ഉപയോഗിച്ച് മൃദുവായി സ്‌ക്രബ് ചെയ്യുക. ഇത് അഴുക്ക് നീക്കം ചെയ്യുന്നതിന് ഗുണം ചെയ്യും.
- സ്‌റ്റെയിൻലെസ് സ്റ്റീൽ സിങ്കിലെ അഴുക്കും കറയും നീക്കം ചെയ്യാൻ മികച്ചതാണ് ടൂത്ത് പേസ്റ്റ്. സിങ്ക് കൂടുതൽ വൃത്തിയുള്ളതാക്കുകയും തിളക്കമുള്ളതാക്കുന്നതിനും ടൂത്ത് പേസ്റ്റ് നല്ലൊരു പ്രതിവിധിയാണ്. നനഞ്ഞ തുണിയിലോ സ്പോഞ്ചിലോ ചെറിയ അളവിൽ ടൂത്ത് പേസ്റ്റ് പുരട്ടുക. ശേഷം സിങ്കിൽ നല്ലത് പോലെ തേച്ച് പിടിപ്പിക്കുക. 15 മിനുട്ട് നേരം പേസ്റ്റ് ഇട്ടേക്കുക. ഉണങ്ങി കഴിഞ്ഞാൽ കഴുകി കളയുക. ഇത് സിങ്കിലെ കറ മാറാൻ സഹായിക്കും.
- മഗ്ഗുകളിലെയും കാപ്പിയുടെയും ചായയുടെയും കറ എളുപ്പം നീക്കം ചെയ്യാൻ ടൂത്ത് പേസ്റ്റ് ഉപയോഗിക്കാവുന്നതാണ്. കറകളുള്ള മഗ്ഗിനുള്ളിൽ ഒരു തുണി അല്ലെങ്കിൽ സ്പോഞ്ച് ഉപയോഗിച്ച് ടൂത്ത് പേസ്റ്റ് തടവുക. ഉണങ്ങി കഴിഞ്ഞാൽ കഴുകി കളയുക. ഇത് ചെയ്യുന്നത് കാപ്പി, ചായ മഗ്ഗുകൾ പുതിയത് പോലെ മനോഹരമാക്കുന്നു.
- പച്ചക്കറികൾ അരിയാൻ ഉപയോഗിക്കുന്ന കട്ടിംഗ് ബോർഡുകൾ വൃത്തിയാക്കാനും ടൂത്ത് പേസ്റ്റ് സഹായകമാണ്. ടൂത്ത് പേസ്റ്റ് അവയെ വൃത്തിയും പുതുമയും നിലനിർത്താൻ സഹായിക്കും. ടൂത്ത് പേസ്റ്റിൻ്റെ ആൻറി ബാക്ടീരിയൽ ഗുണങ്ങൾ ദുർഗന്ധം ഇല്ലാതാക്കാനും ഉപരിതലം വൃത്തിയാക്കാനും സഹായിക്കും.
Share your comments