ചോറ് വയ്ക്കാൻ ചിലപ്പോഴൊക്കെ ഒരുപാട് സമയം ചെലവഴിക്കേണ്ടി വരുന്നു എന്നതും, ചോറ് ശരിയായ പാകത്തിൽ വരാറില്ലെന്നതും പാചകം ചെയ്യുമ്പോൾ ഉണ്ടാകുന്ന പ്രശ്നങ്ങളാണ്. അരി വെന്ത് കുഴഞ്ഞുപോകുന്നതും ചോറ് വേവിക്കുന്നതിലെ ബുദ്ധിമുട്ട് തന്നെയാണ്.
കൂടാതെ, അരി പ്രഷർ കുക്കറിലാണ് വേവിക്കുന്നതെങ്കിൽ (Rice cooking in pressure cooker) കുഴഞ്ഞു പോകുമെന്ന് മാത്രമല്ല, അരിയും വെള്ളവും പ്രത്യേകം ലഭിക്കണമെന്നതുമില്ല. എന്നാൽ കുക്കറിൽ മിനിറ്റുകൾ കൊണ്ട്, കുഴഞ്ഞ് പോകാതെ അടിപൊളിയായി ചോറ് ഉണ്ടാക്കി എടുക്കാനാകുന്ന വിദ്യയാണ് (rice cooking tips) ചുവടെ വിവരിക്കുന്നത്.
പ്രഷർ കുക്കറിൽ അരി വേവിക്കുമ്പോൾ... (Tips to follow while cooking rice in pressure cooker)
കുക്കറിൽ അരി വൃത്തിയായി വേവിക്കുന്നതിന് ആദ്യം അരി നന്നായി കഴുകുക. ശേഷം ഇത് കുക്കറിലാക്കി, അരിയുടെ മുകളിൽ നിൽക്കുന്ന പാകത്തിൽ വെള്ളം ഒഴിച്ച് അടച്ചു വേകാൻ വയ്ക്കുക.
കുക്കറിൽ രണ്ട് വിസിൽ വന്നു കഴിയുമ്പോൾ തീ അണച്ചു കുക്കറിലെ എയർ പോകാൻ വയ്ക്കുക. എയർ പോയിക്കഴിഞ്ഞതായി മനസിലായാൽ പിന്നീട് കുക്കറിന്റെ അടപ്പ് തുറക്കാം. അരി പകുതി വെന്തതായി കാണാം. എന്നാൽ അരി അടിയിൽ പിടിച്ചിട്ടില്ലെന്നതും മനസിലാക്കാം.
ബന്ധപ്പെട്ട വാർത്തകൾ: ശരിക്കും എങ്ങനെയാണ് ചോറ് പാകം ചെയ്യേണ്ടത്? ആയുർവേദം പറയുന്നു…
കുക്കറിൽ പകുതി വെന്ത ചോറിനൊപ്പം വെള്ളവും കുറച്ച് ശേഷിക്കുന്നതായി കാണാം. ഈ ചോറിന് മുകളിൽ നിൽക്കുന്ന പാകത്തിന് വീണ്ടും വെള്ളം ഒഴിച്ച് ഇളക്കി യോജിപ്പിച്ച ശേഷം തുടർന്ന് വേകാൻ വയ്ക്കുക. വീണ്ടും 4 വിസിൽ വരുന്ന വരെ വേവിക്കണം. ശേഷം തീ അണച്ച് തണുക്കാൻ അനുവദിക്കാം. തണുത്ത ശേഷം സാധാരണ പോലെ അരി വാർത്ത് എടുക്കാവുന്നതാണ്.
കുക്കറിൽ സാധാരണ വേവിക്കുമ്പോൾ കഞ്ഞിവെള്ളം പ്രത്യേകം കിട്ടാറില്ല. എന്നാൽ ഇങ്ങനെ വേവിച്ചാൽ വെറും 20 മിനിറ്റ് കൊണ്ട് ചോറ് പാകപ്പെടുത്താമെന്ന് മാത്രമല്ല, കഞ്ഞി വെള്ളവും പ്രത്യേകം കിട്ടും.
ആരോഗ്യത്തിന് ചേർന്ന് പാചകരീതി…
സമയപരിധി കാരണം മൺകലത്തിൽ നിന്നും അലൂമിനിയം കലത്തിൽ നിന്നുമുള്ള ചോറ് പാകം ചെയ്യൽ മലയാളി പ്രഷർ കുക്കറിലേക്ക് മാറ്റി കഴിഞ്ഞു. എന്നിരുന്നാലും പഴമക്കാർ ചെയ്തിരുന്ന പോലെ കലത്തിൽ അരി വേവിക്കുന്നത് തന്നെയാണ് ആരോഗ്യത്തിന് ഗുണകരം.
അതായത്, നീരാവി വരുന്ന വിധത്തിലുള്ള പാത്രമാണ് അരി വേവിക്കുന്നതിന് നല്ലത്. കാരണം, കുക്കറിൽ പാകം ചെയ്ത ചോറിൽ ഉയർന്ന അളവിൽ കൊഴുപ്പും കാർബോഹൈഡ്രേറ്റും അടങ്ങിയിട്ടുണ്ട്.
കൂടാതെ, ഇങ്ങനെ വേവിക്കുന്ന ചോറ് ശരീരത്തിന് യാതൊരു നേട്ടവും നൽകുന്നില്ല. അതേസമയം ആയുർവേദ വിദഗ്ധർ എങ്ങനെയാണ് ശരിയായ രീതിയിൽ ചോറ് വേവിക്കേണ്ടതെന്ന് വിശദീകരിക്കുന്നു. അതായത്, നമ്മുടെ അമ്മമാരും മുതിർന്നവരും ചെയ്തിരുന്ന രീതി പോലെയാണ് അരി വേവിക്കേണ്ടത്.
Share your comments