ഫോണിൽ തുരുതുരാ നോട്ടിഫിക്കേഷൻ വരുന്നത് പലപ്പോഴും നമുക്ക് ശല്യമാവാറുണ്ട്. ആവശ്യമുള്ളതും അനിവാര്യമല്ലാത്തതുമെല്ലാം വെവ്വേറെ തിരിച്ചറിയാൻ സാധിക്കാത്ത തരത്തിലാണ് ആൻഡ്രോയ്ഡ് ഫോണിൽ നോട്ടിഫിക്കേഷനുകൾ നിറയുന്നത്. എന്നാൽ നിങ്ങൾക്ക് ആവശ്യമുള്ള നോട്ടിഫിക്കേഷനുകൾ മാത്രമായി എങ്ങനെ ക്രമീകരിക്കാമെന്ന് അറിയാമോ?
ബന്ധപ്പെട്ട വാർത്തകൾ: ഫോൺ ചാർജിനിടുമ്പോൾ സ്വിച്ചിടാൻ മറക്കുന്ന അമളി ഇനി പറ്റില്ല
ആൻഡ്രോയിഡ് ഫോണിൽ ഇത്തരം അനാവശ്യ മെസേജുകൾ ബ്ലോക്ക് ചെയ്യാനുള്ള സൗകര്യങ്ങൾ ലഭ്യമാണ്. ഇതിനെ കുറിച്ച് അറിയാത്തവർക്ക് താഴെ കൊടുക്കുന്ന വിവരങ്ങൾ പ്രയോജനപ്പെടും.
ഫോണിലെ എല്ലാ ആപ്ലിക്കേഷനുകളും എപ്പോഴും ഉപയോഗത്തിനുള്ളതല്ല. എന്നാൽ ഇവയിൽ നിന്ന് വരുന്ന നോട്ടിഫിക്കേഷനുകൾ തടയാൻ ആപ്പ് മൊത്തത്തിൽ അൻഇൻസ്റ്റാൾ ചെയ്യാതെ തന്നെ സാധിക്കും. ഇതുപോലെ ആപ്പുകളിൽ നിന്നുള്ള അനാവശ്യ നോട്ടിഫിക്കേഷനുകൾ പൂർണമായോ അല്ലെങ്കിൽ ചിലത് മാത്രമോ എങ്ങനെ ബ്ലോക്ക് ചെയ്യാമെന്ന് അറിയാം.
ആപ്പിൽ നിന്നുള്ള അറിയിപ്പുകൾ പൂർണമായി തടയാൻ (To Block Notifications From App Completely)
ഘട്ടം 1: പൂർണമായി ഒരു ആപ്പിൽ നിന്നുള്ള നോട്ടിഫിക്കേഷൻ തടയാനായി, ആ ആപ്പിൽ നിന്നുള്ള ഏതെങ്കിലും നോട്ടിഫിക്കേഷനിൽ കുറച്ചു നേരം ടാപ്പ് ചെയ്ത് പിടിക്കുക. ഈ സമയം ദൃശ്യമാകുന്ന സെറ്റിങ്സ് ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. സെറ്റിങ്സ് എന്നോ അല്ലെങ്കിൽ ഗിയർ ഐക്കണിന്റെ രൂപത്തിലോ ആയിരിക്കും ഈ ഓപ്ഷൻ ദൃശ്യമാവുക.
ഘട്ടം 2: സെറ്റിങ്സ് ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. തുടർന്ന് നിങ്ങൾ തെരഞ്ഞെടുത്ത ആപ്പിന്റെ നോട്ടിഫിക്കേഷൻ സെറ്റിങ്സ് ഓപ്ഷൻ ലഭിക്കും. ഇതിൽ ആപ്പിൽ നിന്നുള്ള എല്ലാ നോട്ടിഫിക്കേഷനും തടയുന്നതിനായി ഷോ ഓൾ നോട്ടിഫിക്കേഷൻ എന്ന ഓപ്ഷൻ അൻചെക്ക് ചെയ്യുക.
വാട്സാപ്പ് പോലുള്ള ആശയവിനിമയത്തിനായുള്ള മൊബൈൽ ആപ്ലിക്കേഷനിലെ നോട്ടിഫിക്കേഷനുകൾ ചില അവസരങ്ങളിൽ ഗുണപ്രദമാണ്. അതിനാൽ ഇത്തരം ആപ്പുകളിൽ നിന്നും മുഴുവൻ അറിയിപ്പുകളും ഓഫ് ചെയ്യാതെ, തെരഞ്ഞെടുത്ത നോട്ടിഫിക്കേഷനുകൾ മാത്രം ബ്ലോക്ക് ചെയ്യാനാകും.
ബന്ധപ്പെട്ട വാർത്തകൾ: മൊബൈൽ എടിഎം സേവനം ഒരുക്കി എച്ച്ഡിഎഫ്സി ബാങ്ക്; ഇനി എവിടെനിന്ന് വേണമെങ്കിലും പണം പിൻവലിക്കാം
ഉദാഹരണത്തിന് പണമിടപാടുകൾ സംബന്ധിച്ച ആപ്ലിക്കേഷനുകളിൽ, ലോണുകളുടെ നോട്ടിഫിക്കേഷനുകൾ ഒഴിവാക്കാനും ഇടപാടുകളെ കുറിച്ച് മാത്രമുള്ള അറിയിപ്പുകൾ ലഭിക്കാനും സൗകര്യമുണ്ട്.
ഇതിനായി നിങ്ങൾ എന്തൊക്കെ ചെയ്യണമെന്നാണ് ചുവടെ വിവരിക്കുന്നത്.
ഘട്ടം 1: ഏത് ആപ്ലിക്കേഷന്റെ നോട്ടിഫിക്കേഷനാണ് ഭാഗികമായി ബ്ലോക്ക് ചെയ്യാൻ ആഗ്രഹിക്കുന്നത്, ആ ആപ്പിന്റെ നോട്ടിഫിക്കേഷനിൽ ദീർഘനേരം ക്ലിക്ക് ചെയ്യുക. ശേഷം സെറ്റിങ്സ് ഓപ്ഷൻ ക്ലിക്ക് ചെയ്യുക.
ബന്ധപ്പെട്ട വാർത്തകൾ: POST OFFICE പണമിടപാടുകൾക്ക് മൊബൈൽ നമ്പർ നിർബന്ധം; എങ്ങനെ ബന്ധിപ്പിക്കും?
ഘട്ടം 2: സെറ്റിങ്സ് ഓപ്ഷനിൽ നിന്നും പ്രത്യേക ആപ്പിന്റെ നോട്ടിഫിക്കേഷൻ സെറ്റിങ്സ് ഓപ്ഷൻ ലഭിക്കും. ആപ്പിൽ നിന്നുള്ള വിവിധ നോട്ടിഫിക്കേഷനുകളിൽ നിന്നും നിങ്ങൾ ഒഴിവാക്കാൻ ആഗ്രഹിക്കുന്ന നോട്ടിഫിക്കേഷനുകൾ മാത്രം അൻചെക്ക് ചെയ്യുക.
ഫ്ലിപ്പ് കാർട്ട്, ഫോൺ പേ പോലുള്ള ആപ്ലിക്കേഷനുകൾക്കെല്ലാം ഈ സംവിധാനം പ്രയോജനപ്പെടുത്താം.
Share your comments