
പലർക്കും ഉള്ള ഒരു ശീലമാണ് പഴയ ഭക്ഷണങ്ങൾ വീണ്ടും വീണ്ടും ചൂടാക്കി കഴിക്കുന്നത്. എന്നാൽ പല ഭക്ഷണങ്ങളും ഇത്തരത്തിൽ ചൂടാക്കി കഴിക്കുന്നതുകൊണ്ട് വിരോധമില്ലെങ്കിലും ചില ഭക്ഷണങ്ങൾ ഇങ്ങനെ ചൂടാക്കി കഴിക്കുന്നത് പല ആരോഗ്യപ്രശ്‌നങ്ങൾക്കും കാരണമാകുന്നു. ഏതൊക്കെയാണ് ആ ഭക്ഷണങ്ങൾ എന്ന് നോക്കാം.
- ചിക്കനാണ് ഈ ലിസ്റ്റിൽ ആദ്യം വരുന്നത്. ചിക്കൻ ഫ്രിഡ്ജിൽ വച്ച് വീണ്ടും ചൂടാക്കി കഴിക്കുന്നത് ശരീരത്തിന് നല്ലതല്ല. ചിക്കൻ വീണ്ടും വീണ്ടും ചൂടാക്കുമ്പോൾ അത് വിഘടിക്കുകയും വയറിന് പ്രശ്നമുണ്ടാക്കുകയും ചെയ്യുന്നു. പ്രത്യേകിച്ച് ദഹന സംബന്ധമായ പ്രശ്നങ്ങളാണ് ഇത് മൂലം ഉണ്ടാകുന്നത്. ധാരാളം പ്രോട്ടീൻ അടങ്ങിയിട്ടുള്ളതിനാൽ വീണ്ടും ചൂടാക്കാതെ ആവശ്യത്തിന് മാത്രം തയാറാക്കി കഴിക്കുകയാണ് നല്ലത്.
ചായ ഇഷ്ടമില്ലാത്തർ കുറയും. നേരത്തെ ഉണ്ടാക്കിവച്ച് ദിവസം രണ്ടും മൂന്നും ചായ കുടിക്കുന്നവരാണ് പലരും. എന്നാൽ തണുത്ത ചായ വീണ്ടും ചൂടാക്കി കുടിക്കുന്നത് അത്ര നല്ലതല്ല. കാരണം ഇത് വീണ്ടും ചൂടാക്കുന്നതിലൂടെ ഇതിലെ ആന്റി ഓക്ഡിഡൻ്റുകളും പോളിഫെനോളുകളും നഷ്ടപ്പെടും. മാത്രമല്ല ആദ്യം തയാറാക്കിയ ചായയുടെ അത്രയും രുചി വീണ്ടും ചൂടാക്കിയ ചായയ്ക്ക് ലഭിക്കില്ല.
പ്രോട്ടീൻ അടക്കം ഒരു ദിവസത്തിൽ നമുക്ക് ആവശ്യമുള്ള എല്ലാ പോഷകങ്ങളും മുട്ടയിൽ അടങ്ങിയിട്ടുണ്ടല്ലോ. ഇത് കഴിക്കുന്നത് ആരോഗ്യത്തിന് പല തരത്തിലുള്ള ഗുണങ്ങളാണ് നൽകുന്നത്. ഒരു തവണ മാത്രം ചൂടാക്കി വേണം മുട്ട കഴിക്കാൻ. വീണ്ടും വീണ്ടും ചൂടാക്കുന്നത് മുട്ടയുടെ പ്രോട്ടീൻ ഇല്ലാതാക്കുന്നു. മുട്ട ആവശ്യത്തിന് മാത്രം വേവിച്ച് വേണം കഴിക്കാൻ അമിതമായി വേവിച്ചാൽ മുട്ടയുടെ ഗുണം നഷ്ടമാകും.
മഷ്റൂം പോഷങ്ങളേറിയ ഒരു ഭക്ഷണമാണ്. ഇതിൽ ധാരാളം പൊട്ടാസ്യം, നാരുകൾ, എൻസൈമുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് വീണ്ടും ചൂടാക്കുന്നത് അതിൻ്റെ ഘടനയും അതുപോലെ രുചിയും മാറാനുള്ള സാധ്യത വളരെ കൂടുതലാണ്. വീണ്ടും വീണ്ടും ചൂടാക്കുന്നതിലൂടെ ഗുണം നഷ്ടപ്പെടുമ്പോൾ അത് ആരോഗ്യത്തിന് നല്ലതല്ല.
Share your comments