കഴിഞ്ഞവർഷത്തേക്കാൾ ശരാശരിയിൽ അധികം മഴ ഈമാസം ലഭ്യമാകുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്. അതുകൊണ്ടുതന്നെ കൃഷിരീതികളിൽ മാറ്റം കൊണ്ടുവരേണ്ടതുണ്ട്. ഈ സമയത്ത് കീട-രോഗസാധ്യത കൂടുതൽ കാണപ്പെടാൻ സാധ്യതയുള്ളതിനാൽ കാർഷിക സർവകലാശാല പ്രത്യേക വിളപരിപാലനം നിർദ്ദേശങ്ങൾ മുന്നോട്ട് വെച്ചിട്ടുണ്ട്. ഇവ താഴെ നൽകുന്നു.
ബന്ധപ്പെട്ട വാർത്തകൾ: കുടുംബശ്രീ യൂണിറ്റുകൾ കല്ലുമ്മക്കായ വിളവെടുപ്പ് നടത്തി
1. മഴക്കാലം ആരംഭിക്കുന്നതോടെ കൂടി തെങ്ങിൽ കൂമ്പുചീയൽ രോഗം ഉണ്ടാകാൻ സാധ്യതയുണ്ട്. മഴക്കാലത്തിന് മുൻപായി തെങ്ങിന്റെ മണ്ട വൃത്തിയാക്കി ഒരു ശതമാനം വീര്യമുള്ള ബോർഡോമിശ്രിതം മുൻകരുതൽ എന്ന നിലയ്ക്ക് തളിച്ചു കൊടുക്കണം. തെങ്ങിൽ കൊമ്പൻചെല്ലിയുടെ ആക്രമണം ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ തെങ്ങിന്റെ മണ്ട വൃത്തിയാക്കി കാർട്ടാആപ്പ് ഹൈഡ്രോക്ലോറൈഡ് 20 ഗ്രാം 200 ഗ്രാം മണലുമായി ചേർത്തതോ ഫിപ്രോനിൽ 20 ഗ്രാം 200 ഗ്രാം മണലുമായി ചേർത്ത മിശ്രിതമോ തെങ്ങിന് ചുറ്റുമുള്ള രണ്ടുമൂന്ന് ഇല കവിളുകളിൽ നന്നായി നിറയ്ക്കുക. വർഷത്തിൽ മൂന്നു പ്രാവശ്യമെങ്കിലും അതായത് ജനുവരി, മെയ് സെപ്റ്റംബർ മാസങ്ങളിൽ ഇത് ആവർത്തിക്കണം.
2. വഴുതനയിലെ വെള്ളീച്ച ആക്രമണം ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ലെക്കാനിസീലിയം ലെക്കാനി എന്ന മിത്രകുമിൾ 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ 10 ദിവസം ഇടവിട്ട് തളിക്കണം.
ബന്ധപ്പെട്ട വാർത്തകൾ: അപ്പോളോ, ന്യൂ ജെൻ അഗ്രി ടയറുകൾ പുറത്തിറക്കി - ‘വിരാറ്റ്’
3. ഇഞ്ചിയിൽ കണ്ടുവരുന്ന കീടബാധയാണ് ചീയൽ രോഗം. ഇഞ്ചിയുടെ തണ്ടിൽ മണ്ണിനോട് ചേർന്ന ഭാഗത്ത് വെള്ളത്തിൽ കുതിർന്നതുപോലെയാണ് ഇതിന്റെ ലക്ഷണം. ആ ഭാഗം പിന്നീട് ചീഞ്ഞു പോവുകയും ഇതിന്റെ ഫലമായി ഇഞ്ചിയുടെ ചിനപ്പുകൾ ചീഞ്ഞു പോകുകയും ചെയ്യുന്നു. ഇതിനെ പ്രതിരോധിക്കുവാൻ 50 ശതമാനം വീര്യമുള്ള കോപ്പർ ഓക്സിക്ലോറൈഡ് ( രണ്ട് ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ ) അല്ലെങ്കിൽ 50 ശതമാനം വീര്യമുള്ള കോപ്പർ ഹൈഡ്രോക്ലോറൈഡ് (1.5 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ ) ഉപയോഗിക്കുക. അല്ലെങ്കിൽ ഒരു ശതമാനം വീര്യമുള്ള ബോർഡോമിശ്രിതം മെയ്-ജൂൺ മാസങ്ങളിലും ഓഗസ്റ്റ്- സെപ്റ്റംബർ മാസങ്ങളിൽ തളിയിച്ചു കൊടുക്കണം.
4. കവുങ്ങിൽ പുതിയ പൂങ്കുലകൾ വരുന്ന കാലമാണ് ഇത്. അതുകൊണ്ടുതന്നെ ചാഴി, മഞ്ഞളിപ്പ് തുടങ്ങിയ രോഗങ്ങൾക്കെതിരെ ജാഗ്രത പാലിക്കുക.
5. അധിക മഴ ലഭ്യമാക്കുന്നതിനാൽ തെങ്ങിൻ കർഷകർ കീടനാശിനി പ്രയോഗവും വളപ്രയോഗവും കുറച്ചുദിവസത്തേക്ക് നിർത്തിവയ്ക്കണം. അധിക വെള്ളം ഇല്ലാതാക്കുവാൻ തെങ്ങിൻ തടം തുറക്കണം. ശക്തമായ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ വാഴ കർഷകർ വാഴയ്ക്ക് താങ്ങ് കൊടുക്കുക. പന്തൽ ഉള്ള പച്ചക്കറികൾക്കും താങ്ങ് കൊടുക്കണം.
6. കോഴി വളർത്തുന്നവർ കോഴിക്കൂട്ടിൽ ഈർപ്പം തങ്ങി നിൽക്കാതെയിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ലിറ്റർ ഇടയ്ക്കിടെ ഇളക്കി കൊടുക്കുന്നതും കേടുവന്നാൽ മാറ്റുകയും ചെയ്യുക.
7. മഴ സമയം ആയതുകൊണ്ട് ചാണകകുഴി മൂടി വയ്ക്കുവാൻ പ്രത്യേകം ശ്രദ്ധ പുലർത്തുക. കൊതുക് മുട്ടയിട്ട് പെരുകാൻ സാധ്യതയുള്ളതിനാൽ വെള്ളക്കെട്ട് ഇല്ലാതാകണം.
8. വിരിപ്പ് കൃഷി ഇറക്കുന്ന പാടങ്ങളിൽ നെൽകൃഷിക്ക് വേണ്ടി നിലമൊരുക്കൽ ആരംഭിക്കാം. മണ്ണുപരിശോധന നടത്തി കൃഷിയിടത്തെ മണ്ണിൽ അമ്ലാംശം കൂടുതലുണ്ടെങ്കിൽ കുമ്മായം ആവശ്യത്തിന് ചേർത്ത് നൽകാം.
ബന്ധപ്പെട്ട വാർത്തകൾ: ഒരു ലക്ഷം മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ ഉടന്‍ വിതരണം ചെയ്യും: മന്ത്രി ജി ആർ അനിൽ
Share your comments