1. News

ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് മുന്നറിയിപ്പ്

തെക്കൻ ആൻഡമാൻ കടലിലും തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിനും മുകളിലായി ന്യുന മർദ്ദം( Low Pressure ) രൂപപ്പെട്ടു. വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിക്കുന്ന ന്യുന മർദ്ദം ഇന്ന് ശക്തി പ്രാപിച്ചു തീവ്ര ന്യുന മർദ്ദമായും (Depression ) നാളെ വൈകുന്നേരത്തോടെ ചുഴലിക്കാറ്റായി ( Cyclonic Storm) മാറി മെയ്‌ 10 ന് ആന്ധ്രാ - ഒഡിഷ തീരത്ത് എത്താൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ചുഴലിക്കാറ്റായി മാറിയാൽ ശ്രീലങ്ക നിർദ്ദേശിച്ച അസാനി ( Asani ) എന്ന പേരിലായിരിക്കും ഇത് അറിയപ്പെടുക

Priyanka Menon
കേരളത്തിൽ വ്യാപകമായ മഴക്ക് സാധ്യത
കേരളത്തിൽ വ്യാപകമായ മഴക്ക് സാധ്യത

തെക്കൻ ആൻഡമാൻ കടലിലും തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിനും മുകളിലായി ന്യുന മർദ്ദം( Low Pressure ) രൂപപ്പെട്ടു. വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിക്കുന്ന ന്യുന മർദ്ദം ഇന്ന് ശക്തി പ്രാപിച്ചു തീവ്ര ന്യുന മർദ്ദമായും (Depression ) നാളെ വൈകുന്നേരത്തോടെ ചുഴലിക്കാറ്റായി ( Cyclonic Storm) മാറി മെയ്‌ 10 ന് ആന്ധ്രാ - ഒഡിഷ തീരത്ത് എത്താൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.ചുഴലിക്കാറ്റായി മാറിയാൽ ശ്രീലങ്ക നിർദ്ദേശിച്ച അസാനി ( Asani ) എന്ന  പേരിലായിരിക്കും ഇത് അറിയപ്പെടുക.

ബന്ധപ്പെട്ട വാർത്തകൾ: കാണുന്നതെല്ലാം കത്തിക്കുന്നത് കാലാവസ്ഥ മാറ്റത്തിനിടയാക്കും

മത്സ്യത്തൊഴിലാളി ജാഗ്രതാ നിർദ്ദേശം

കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

2022 മെയ് 7: ആൻഡമാൻ കടലിലും അതിനോട് ചേർന്നുള്ള തെക്ക്-കിഴക്ക്, മധ്യ - കിഴക്ക് ബംഗാൾ ഉൾക്കടലിലും മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റര് വേഗത്തിലും ചില അവസരങ്ങളില് 65 കിലോമീറ്റര് വേഗത്തിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

2022 മെയ് 8: ബംഗാൾ ഉൾക്കടലിൻറെ തെക്ക്- കിഴക്കൻ ഭാഗങ്ങളിലും അതിനോട് ചേർന്ന മധ്യ - കിഴക്കൻ ബംഗാൾ ഉൾക്കടലിലും മണിക്കൂറിൽ 55 മുതൽ 65 കിലോമീറ്റര് വേഗത്തിലും ചില അവസരങ്ങളില് 75 കിലോമീറ്റര് വേഗത്തിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. കൂടാതെ ആൻഡമാൻ കടലിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റര് വേഗത്തിലും ചില അവസരങ്ങളില് 60 കിലോമീറ്റര് വേഗത്തിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

ബന്ധപ്പെട്ട വാർത്തകൾ: യുദ്ധത്തേക്കാൾ വലിയ ഭീഷണി കാലാവസ്ഥ വ്യതിയാനം; കൃഷി മന്ത്രി

2022 മെയ് 9 : മധ്യ ബംഗാൾ ഉൾക്കടലിൽ മണിക്കൂറിൽ 65 മുതൽ 75 കിലോമീറ്റര് വേഗത്തിലും ചില അവസരങ്ങളില് 85 കിലോമീറ്റര് വേഗത്തിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. കൂടാതെ വടക്ക് ആൻഡമാൻ കടലിനോട് ചേർന്നുള്ള തെക്ക്- കിഴക്കൻ ബംഗാൾ ഉൾക്കടലിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റര് വേഗത്തിലും ചില അവസരങ്ങളില് 60 കിലോമീറ്റര് വേഗത്തിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
2022 മെയ് 10 : മധ്യ-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനോട് ചേർന്നുള്ള കിഴക്ക്-പടിഞ്ഞാറ് ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 65 മുതൽ 75 കിലോമീറ്റര് വേഗത്തിലും ചില അവസരങ്ങളില് 85
കിലോമീറ്റര് വേഗത്തിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
മേൽപ്പറഞ്ഞ പ്രദേശങ്ങളിലും തിയ്യതികളിലും മല്സ്യബന്ധനത്തിന് പോകാന് പാടുള്ളതല്ല.

വിവിധ കാലാവസ്ഥ മോഡലുകളുടെ മഴ സാധ്യത പ്രവചനം

കേന്ദ്ര ഭൗമ ശാസ്ത്ര മന്ത്രാലയത്തിന്റെ കീഴിലുള്ള നോയിഡ ആസ്ഥാനമായ NCMRWF (National Centre for Medium Range Weather Forecasting) ന്റെ NCUM കാലാവസ്ഥ മോഡൽ പ്രകാരം ഇന്ന് കേരളത്തിൽ വ്യാപകമായ മഴക്ക് സാധ്യത. ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യത.

National Centers for Environmental Prediction (NCEP) ന്റെ Global Forecast System (GFS) കാലാവസ്ഥ മോഡൽ പ്രകാരം ഇന്ന് വടക്കൻ കേരളത്തിലും തെക്കൻ കേരളത്തിലും വ്യാപകമായ മഴക്ക് സാധ്യത.


ബന്ധപ്പെട്ട വാർത്തകൾ: കാലാവസ്ഥാ വ്യതിയാനവും അനുബന്ധ പ്രശ്നങ്ങളും

 

English Summary: weather report saturday may 7 2022

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds